Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

ഹിന്ദുക്കള്‍ മാത്യഭൂമിയെ കൈവിടുമോ?;വില്ലനായി കോണ്‍ഗ്രസ് ലക്ഷ്യം ന്യൂനപക്ഷം,ബി ജെ പി, ആര്‍ എസ് എസ് അനുയായികള്‍ക്കിടയില്‍ മാതൃഭൂമിയുടെ സര്‍ക്കുലേഷന്‍ ഇടിയുന്നുവെന്ന് സംഘപരിവാര്‍ വൃത്തങ്ങള്‍,നന്ദി രാഹുല്‍ തലക്കെട്ട് പത്രത്തിന്റെ നയം മാറ്റ പ്രഖ്യാപനമാണെന്ന്

09 JULY 2024 08:35 PM IST
മലയാളി വാര്‍ത്ത

ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയും കെ.സി. വേണുഗോപാലും ചേര്‍ന്ന് മാത്യഭൂമി ദിനപത്രത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതായി ആര്‍. എസ്. എസ് നിരീക്ഷണം. ബി.ജെ.പി, ആര്‍. എസ് എസ് അനുയായികള്‍ക്കിടയില്‍ വന്‍ തോതിലാണ് മാതൃഭൂമിയുടെ സര്‍ക്കുലേഷന്‍ ഇടിയുന്നതെന്ന് ബി. ജെ.പി. വ്യത്തങ്ങള്‍ പറയുന്നു. രാഹുല്‍ നന്ദി എന്ന എന്ന പേരില്‍ പത്രം പ്രസിദ്ധീകരിച്ച മുഖ്യ വാര്‍ത്തയാണ് പത്രത്തെ പ്രതിസന്ധിയിലാക്കിയതെന്നാണ് നിരീക്ഷണം. ഹിന്ദു മതത്തിനെതിരെ രാഹുല്‍ പരാമര്‍ശം നടത്തിയെന്ന് ബി.ജെ പി ആരോപിക്കുന്ന പാര്‍ലമെന്റ് പ്രസംഗമാണ് മാതൃഭൂമി പ്രധാന വാര്‍ത്തയാക്കിയത്. പത്രത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ശ്രേയാംസ് കുമാറിനെതിരെയാണ് ബി ജെ പി ആരോപണം ഉന്നയിക്കുന്നത്. ശ്രേയാംസ് കുമാറിന്റെ ബിസിനസ് സംരംഭങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നീങ്ങാനുള്ള സാധ്യതയും ചില നേതാക്കള്‍ തള്ളി കളയുന്നില്ല.

രാഹുല്‍ നന്ദി വിവാദത്തില്‍ പത്രത്തിന്റെ പ്രചാരം ഗണ്യമായി കുറയാന്‍ തുടങ്ങിയതോടെ മാനേജിങ് എഡിറ്റര്‍ പി. വി. ചന്ദ്രന്‍ എഡിറ്റര്‍ മനോജ് കെ. ദാസിനെതിരെ രംഗത്ത് വന്നതായാണ് ആര്‍. എസ്. എസ്. പറയുന്നത്. സ്ഥിതി അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കുലേഷന്‍ വിഭാഗം ജനറല്‍ മാനേജര്‍ മാനേജിങ് എഡിറ്റര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.തിരുവനന്തപുരത്ത് മാത്രം 5000 പത്രം കുറഞ്ഞു.കേരളത്തിനകത്തും പുറത്തും ഗണ്യമായതോതിലാണ് പത്രത്തിന് കുറവ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പി. വി. ചന്ദ്രന്‍ എഡിറ്ററെ വിളിച്ച് ക്ഷുഭീതനായെന്നും ആര്‍. എസ്. എസ്. വ്യത്തങ്ങള്‍ പറയുന്നു. ഉടനെ ഡയറക്ടര്‍ ബോര്‍ഡ് യോഗം വിളിച്ചു വിഷയം ചര്‍ച്ച ചെയ്യണമെന്ന് പി. വി. ചന്ദ്രനും മകനും ജോയിന്റ് മാനേജിങ് എഡിറ്ററുമായ പി. വി. നിധീഷും ആവശ്യപ്പെട്ടിരിക്കുകയാണ്. പി വി. ചന്ദ്രന്റെ കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്നാണ് ശ്രേയാംസ് കുമാര്‍ പത്രാധിപരെ നിയമിച്ചതെന്നാണ് പറയപ്പെടുന്നത്.

രാഹുല്‍ നന്ദി തലക്കെട്ട് കരുതി കൂട്ടിയുള്ള ഗൂഢാലോചന ആണെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. എല്‍. ഡി. എഫില്‍ നിന്ന് പരിഗണന കിട്ടാത്ത സാഹചര്യത്തില്‍ ശ്രേയാംസ് കുമാര്‍ പക്ഷം യു. ഡി. എഫിലേക്ക് പോകാനുള്ള ഒരുക്കം നടത്തുന്നുണ്ട്. കെ. സി. വേണുഗോപാല്‍ ആണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വിവാദം ഉണ്ടാക്കിയത്. നന്ദി രാഹുല്‍ തലക്കെട്ട് പത്രത്തിന്റെ നയം മാറ്റ പ്രഖ്യാപനമാണെന്നായിരുന്നു മനോജ് കെ.ദാസിന്റെ നിലപാടെന്ന് ആര്‍. എസ്. എസ് പറയുന്നു. ജന്മഭൂമി പറയുന്നത് ഇങ്ങനെയാണ്: ബി ജെ പി അനുഭാവികള്‍ പത്രം നിര്‍ത്തിയാലും ന്യൂനപക്ഷ വരിക്കാര്‍ക്ക് ഇടയില്‍ പത്രത്തിനു സ്വീകാര്യത കൂടുമെന്നതാണ് ന്യായം. ജൂലൈ 22നു ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന വീരേന്ദ്ര കുമാര്‍ അനുസ്മരണ പ്രഭാഷണത്തിലൂടെ മാതൃഭൂമി നയം മാറ്റം കൂടുതല്‍ വ്യക്തമാകുമെന്നും മനോജ് കെ ദാസ് വിശദീകരിച്ചിരുന്നു. അനുസ്മരണ പ്രഭാഷണത്തിനു അരുന്ധതി റോയിയെ പങ്കെടുപ്പിക്കാനായിരുന്നു ശ്രമം. അവരെ കിട്ടിയില്ലങ്കില്‍ ബി ജെ പി യുടെ പ്രഖ്യാപിത ശത്രുക്കളിലൊരാളെ കണ്ടെത്തുമെന്നും മനോജ് കെ ദാസ് യോഗത്തില്‍ സൂചിപ്പിച്ചിരുന്നു. സി പി എം കേന്ദ്രകമ്മിറ്റിയുമായി ബന്ധപ്പെട്ട് മാതൃഭൂമിയില്‍ വന്ന രണ്ടു വ്യാജ വാര്‍ത്തകളും മാനേജ്‌മെന്റ് താല്‍പര്യത്തിനു വേണ്ടി കൊടുത്തതാണെന്നും മനോജ് കെ ദാസ് വെളിപ്പെടുത്തി.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ശ്രേയംസ് കുമാറിനു എല്‍ഡിഎഫ് ടിക്കറ്റ് നിഷേധിച്ചതോടെയാണ് യുഡിഎഫിലേക്ക് ചാടാനുള്ള നീക്കം. കേരളത്തിലെ ലോക്‌സഭാ ഫലസൂചന പ്രകാരം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡി എഫിനാണ് ജയസാധ്യതയെന്നും ശ്രേയംസ് കുമാര്‍ കരുതുന്നു. പത്രത്തിന്റെ നയം മാറ്റം മുതലാളിയുടെ രാഷ്ട്രീയ മലക്കം മറിച്ചിലിനു ശക്തിയേകാനാണെന്നു ചുരുക്കമെന്നാണ് ബി.ജെ.പി പറയുന്നു. ശ്രേയാംസ് കുമാറിന്റെ താല്‍പര്യ ങ്ങള്‍ സംരക്ഷിക്കാന്‍ മാത്യഭൂമി ശ്രമിക്കുന്നതിനെ കുറിച്ച് മുമ്പും വാര്‍ത്തകള്‍ വന്നിരുന്നു. ശ്രേയാംസ് കുമാറിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നീങ്ങാന്‍ സമ്മതിച്ചാല്‍ പത്രം തകരുമെന്നാണ് പറയപ്പെടുന്നത്.

ശ്രേയാംസ് കുമാറിന്റെ പാര്‍ട്ടിക്ക് മന്ത്രി സ്ഥാനം നല്‍കാത്തതു മുതലാണ് മുഖ്യമന്ത്രിയും ശ്രേയാംസും തെറ്റി തുടങ്ങിയത്. കല്‍പ്പറ്റയില്‍ നിന്ന് ശ്രേയാംസ് കുമാര്‍ തോറ്റപ്പോഴാണ് പിണറായി ശ്രേയാംസ് പോര് തുടങ്ങിയത്. കല്‍പ്പറ്റയിലെ പരാജയത്തിന് കാരണം സി.പി എമ്മാണെന്ന ചിന്ത ശ്രേയാംസിനുണ്ടായി. അതോടെ ബന്ധം തെറ്റി. ഇതിന് പിന്നാലെ മന്ത്രി സ്ഥാനം ലഭിക്കാത്തതും തര്‍ക്കത്തിന് വിധേയമായി. തികച്ചും അപ്രതീക്ഷിതമായി മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം വി ശ്രേയാംസ് കുമാര്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ശ്രേയാംസ് കുമാറിന്റെ നിലപാട് ഇടതു മുന്നണിയെയും പ്രതിസന്ധിയിലാക്കി.ഇത്തരത്തില്‍ ഒരു തുറന്ന നിലപാട് സ്വീകരിക്കാതിരുന്നാല്‍ ശ്രേയാംസ് കുമാര്‍ പ്രതിസന്ധിയിലാവുമായിരുന്നു. ശ്രേയാംസിന്റെ നിശബ്ദത മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.

എലത്തൂര്‍ കേസില്‍ മാതൃഭൂമിക്കെതിരായ പൊലീസ് നടപടി പ്രത്യേക ലക്ഷ്യത്തോടെയായിരുന്നുവെന്ന വെളിപ്പെടുത്തലാണ് എം വി ശ്രേയാംസ് കുമാര്‍ നടത്തിയത്. 'മിണ്ടാനാണ് തീരുമാനം എന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക പരിപാടിയിലാണ് ശ്രേയാംസ് കുമാറിന്റെ വെളിപ്പെടുത്തല്‍ വന്നത്. എലത്തൂര്‍ കേസില്‍ മാതൃഭൂമി ജീവനക്കാര്‍ക്ക് എതിരെ കേസ് എടുത്തത് ഒരു പൊലീസ് ഓഫീസറുടെ പേര് പറയിക്കാന്‍ വേണ്ടിയാണെന്ന് ശ്രേയാംസ് കുമാര്‍ തുറന്നടിച്ചു. ഒരു പൊലീസ് ഓഫീസറുടെ പേര് വെളിപ്പെടുത്താനായി ജീവനക്കാരെ സമ്മര്‍ദ്ദപ്പെടുത്തിയെന്നും സൈബര്‍ ആക്രമണങ്ങള്‍ക്ക് മുന്നില്‍ മാധ്യമങ്ങള്‍ മുട്ടുമടക്കില്ലെന്നും ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി. ഒരു ഗവണ്‍മെന്റിനെ വിമര്‍ശിച്ചാല്‍, അവരുടെ നടപടികളെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹ കുറ്റം ചുമത്താന്‍ വകുപ്പുള്ള രാജ്യത്താണ് നമ്മള്‍ നില്‍ക്കുന്നത്. റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുക്കുന്നത് ഒട്ടും അഭികാമ്യമല്ല. എലത്തൂര്‍ കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനാണ് മാതൃഭൂമി റിപ്പോര്‍ട്ടറുടെ ഫോണ്‍ അടക്കംപിടിച്ചെടുത്തതും ജീവനക്കാര്‍ക്കെതിരെ കേസെടുത്തതും.

എലത്തൂര്‍ പ്രതിയുമായി എത്തുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനാണ് മാതൃഭൂമി ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടായത്. ഏപ്രില്‍ നാലിലെ സംഭവത്തിന് മെയിലാണ് എഫ് ഐ ആര്‍ ഇടുന്നത്. ഇതിന് പുറകില്‍ വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ട്. ചില പൊലീസുകാരെ സ്ഥാനത്ത് നിന്നും നീക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം നടന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് എലത്തൂര്‍ കേസിലെ പ്രതിയെ കൊണ്ടുവരുന്ന വിവരം തന്നതെന്ന് റിപ്പോര്‍ട്ടറെ കൊണ്ട് പറയിപ്പിക്കാന്‍ ശ്രമം നടന്നു. ആ പൊലീസ് ഓഫീസറുടെ പേര് പറയാന്‍ ജീവനക്കാര്‍ക്ക് നേരെ പൊലീസ് സമ്മര്‍ദ്ദമുണ്ടായതെന്നും ശ്രേയംസ് കുമാര്‍ തുറന്നടിച്ചു.

സൈബര്‍ അറ്റാക്ക് വളരെയധികം നേരിടുന്ന ഒരു കാലത്തില്‍ കൂടിയാണ് മാധ്യമങ്ങള്‍ കടന്ന് പോകുന്നത്. എത്ര സൈബറാക്രമണമുണ്ടായാലും മാധ്യമങ്ങള്‍ ചെയ്യേണ്ടത് അവര്‍ ചെയ്യുക തന്നെ ചെയ്യും. സൈബര്‍ പോരാളികളെ വെച്ച് മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും തകര്‍ക്കാനും വായടപ്പിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും ശ്രേയാംസ് കുമാര്‍ ആരോപിച്ചു. ഐ.ജി.പി. വിജയനെ സസ്‌പെന്റ് ചെയ്യാന്‍ വേണ്ടിയാണ് ഇത്തരം ഒരു നീക്കം ഉണ്ടായതെന്നാണ് ശ്രേയാംസ് കുമാര്‍ പരോക്ഷമായി പറഞ്ഞത്. പോലീസ് ഉന്നതന്‍ ആണ് സസ്‌പെന്‍ഷന് പിന്നിലെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. മുഖ്യമന്ത്രി സ്ഥലത്തില്ലാതിരുന്ന സമയത്താണ് മാധ്യമങ്ങള്‍ക്കെതിരെ നീക്കം ഉണ്ടായത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍ മുഖ്യമന്ത്രിയറിയാതെ പ്രവര്‍ത്തിക്കും എന്ന് കരുതുന്നില്ലെന്നാണ് ഘടകകക്ഷി നേതാക്കള്‍ പറയുന്നത്.കേരളം ഒറ്റക്കെട്ടായി സര്‍ക്കാര്‍ നടപടിക്കെതിരെ നിലകൊള്ളും എന്ന ധാരണ സൃഷ്ടിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. തല മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെല്ലാം തന്നെ സര്‍ക്കാരിനെതിരെ രംഗത്തെത്തി. മാധ്യമ രംഗത്ത് മുമ്പില്ലാത്ത ഒരു യോജിപ്പാണ് ഉണ്ടായത്..

1996 മുതല്‍ 2001 വരെ കേരളം ഭരിച്ച ഇ.കെ. നായനാര്‍ മന്ത്രിസഭയുടെ അവസ്ഥയിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്ന പൊതു ചിന്തയാണ് കേരളത്തിലുള്ളത്. അന്ന് ഇ.കെ.നായനാരുടെ ഓഫീസാണ് അദ്ദേഹത്തെ പ്രതിസന്ധിയിലാക്കിയത്. .സി.ദിവാകരനെ പോലുള്ള ഘടകകക്ഷി നേതാക്കള്‍ മാധ്യമ നിയന്ത്രണത്തിനെതിരെ രംഗത്തെത്തിരുന്നു. . ജനതാദളിന്റെ പിന്തുണക്ക് പിന്നാലെയാണ് സി പി ഐ പിന്തുണയും ഉണ്ടായത്. സാധാരണ ഗതിയില്‍ മാധ്യമങ്ങളും പോലീസും ഭരണകൂടവുമൊക്കെ പരസ്പര സഹവര്‍ത്തിത്തത്തോടെയാണ് പ്രവര്‍ത്തിക്കാറുള്ളത്. ഇത്തരം പ്രതിസന്ധികള്‍ മുഖ്യമന്ത്രിയെ മാത്രമായിരിക്കും ബാധിക്കുകയെന്ന് അനുഭവസമ്പന്നരായ നേതാക്കള്‍ പറയുന്നു.

 

ഈ സംഭവം ശ്രേയാംസും പിണറായിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാക്കി. ഇതിന് ശേഷം രാജ്യസഭാ തെരഞ്ഞടുപ്പ് വന്നു. രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ട് ആര്‍ജെഡി രംഗത്ത് വന്നു . .ഇതില്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ മുന്നണി വീടുമെന്ന ഭീഷണി ആര്‍ ജെ ഡി നേതാവ് ശ്രേയാംസ് കുമാര്‍ മുന്നോട്ടുവച്ചിട്ടുണ്ട് . ഇത് അംഗീകരിക്കാന്‍ ഏതായാലും മുന്നണി തയ്യാറായില്ല. . കാരണം ശ്രേയാംസ് കുമാര്‍ മുന്നണി വിടുമെന്ന കാര്യം സിപിഎം നേതാക്കള്‍ക്ക് അറിയാം . 2026ല്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാല്‍ തനിക്ക് വിജയസാധ്യത ഇല്ലെന്ന് ശ്രേയാംസ് കുമാര്‍ മനസ്സിലാക്കിയിട്ടുണ്ട്. യുഡിഎഫില്‍ ആണെങ്കില്‍ ജയിച്ച് മന്ത്രിയാകാന്‍ കഴിയും .. ഇതാണ് ആര്‍ജെഡിയുടെ പ്രതീക്ഷ. കെ.സി. വേണു ഗോപാല്‍ വിചാരിച്ചാല്‍ മാത്രമേ ആര്‍.ജെ ഡിക്ക് യു ഡി എഫില്‍ എത്താന്‍ കഴിയുകയുള്ളു. യു.ഡി. എഫ് ഇപ്പോഴുള്ളത് സേഫ് സോണിലാണ്. ശ്രേയാംസിന്റെ ആവശ്യം അവര്‍ക്ക് ഇപ്പോഴില്ല. ശ്രേയാംസിന്റെ ആവശ്യമാണ് യു.ഡി. എഫ്. വേണുഗോപാല്‍ ബുദ്ധിപൂര്‍വം കളിക്കുന്നയാളാണ്. അദ്ദേഹം മാതൃഭൂമിയെ കൈയിലെടുക്കാനാണ് ശ്രമിക്കുന്നത്. ശ്രേയാം സിന് പരവതാനി വിരിച്ച് മാത്യഭൂമിയെ വലതു പത്രമാക്കാനാണ് ശ്രമം. ഹിന്ദുക്കളില്‍ മഹാ ഭൂരിപക്ഷവും വായിക്കുന മാതൃഭൂമിയില്‍ ഇത് എന്ത് കോളിളക്കം ഉണ്ടാക്കുമെന്ന് കണ്ടറിയാം. മുമ്പ് മുസ്ലീങ്ങളും പിന്നീട് നായര്‍ സമുദായവും മാതൃഭൂമിക്ക് എതിരായത് വാര്‍ത്തയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (4 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (6 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (6 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (6 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (7 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (7 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (10 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (10 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (10 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (10 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (10 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (10 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (10 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (11 hours ago)

Malayali Vartha Recommends