ഇത്തവണയും കേരളീയം പരിപാടി നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

ഏറെ വിവാദങ്ങളിലൂടെ കടന്നുപോയ കേരളീയം പരിപാടി ഇത്തവണയും നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തില്‍ സംഘടിപ്പിച്ച കേരളീയത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇക്കുറി ഇത്തരം വിവാദങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടി പരിപാടിയുടെ ചിലവ് സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താനാണ് തീരുമാനം.
കഴിഞ്ഞ വര്‍ഷം നടന്ന കേരളീയത്തിന്റെ ചിലവ് തുകയെ സംബന്ധിച്ച് വലിയ വിവാദങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. ഭരണ നിര്‍വ്വഹണത്തില്‍ ചിലവിന് പണം തികയുന്നില്ലെന്ന സര്‍ക്കാര്‍ വാദത്തിന് പിന്നാലെയായിരുന്നു അത്യാഢംഭരപൂര്ണമായ പരിപാടി. ഇതിനെതിരെ വിനമര്ശനങ്ങള് ഉയര്‍ന്നിരുന്നു. ഇതിന്റെ ചിലവ് വിരങ്ങള്‍ പുറത്തുവിടാനും സര്‍ക്കാര്‍ തയ്യാറായില്ല.
ഈ വര്‍ഷം ഡിസംബറിലാകും പരിപാടി നടത്തുക. പരിപാടിയുടെ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ സംഘാടക സമിതി യോഗം ചേര്‍ന്നു. ചെലവ് സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി. കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തിലായിരുന്നു കേരളീയം നടത്തിയത്.
ഇനി എല്ലാ വര്‍ഷവും കേരളീയം നടത്തുമെന്നും തിരുവനന്തപുരമായിരിക്കും സ്ഥിരം വേദിയെന്നും മുഖ്യമന്ത്രി കഴിഞ്ഞ വര്‍ഷം കേരളീയത്തിന്റെ സമാപന സമ്മേളനത്തില്‍ പ്രഖ്യാപനം നടത്തിയിരുന്നു. സ്വകാര്യ സ്പോണ്സര്മാരില് നിന്നും പണം പിരിച്ച് സര്‍ക്കാര്‍ നടത്തുന്ന പരിപാടി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും സഹകരണ സ്ഥാപനങ്ങളില്‍ നിന്നും പണം പിരിച്ചായിരുന്നു കേരളീയത്തിന്റെ ഫണ്ട് കണ്ടെത്തിയത്. ഇത്തവണയും അത് തുടരാനാണ് തീരുമാനം.
https://www.facebook.com/Malayalivartha

























