വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പല്‍ ഇന്ന് രാത്രിയോടെ നങ്കൂരമിടും... രണ്ടായിരം കണ്ടെയ്നറുകളുമായി പടുകൂറ്റന്‍ കപ്പലാണ് ആദ്യം എത്തുന്നത്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പല്‍ ഇന്ന് രാത്രിയോടെ നങ്കൂരമിടും. നാളെ രാവിലെ കപ്പലിന്റെ ബെര്‍ത്തിങ് നടക്കും. രണ്ടായിരം കണ്ടെയ്നറുകളുമായി പടുകൂറ്റന്‍ കപ്പലാണ് ആദ്യം എത്തുന്നത്.
ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്കിന്റെ ചാര്‍ട്ടേഡ് മദര്‍ഷിപ്പായ സാന്‍ ഫെര്‍ണാണ്ടോ ആണ് വിഴിഞ്ഞത്ത് ആദ്യം എത്തുക.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ മന്ത്രി വി.എന്‍.വാസവന് അധ്യക്ഷത വഹിക്കും. കപ്പല്‍ കമ്പനിയായ മെസ്കിന്റെ ചാറ്റേഡ് മദര്‍ഷിപ്പായ സാന്‍ഫെര്‍ണാണ്ടോ ആണ് വിഴിഞ്ഞത്ത് ആദ്യമെത്തുന്നത്. 11ന് എത്തുന്ന കപ്പല്‍ 12ന് വൈകിട്ട് 3ന് തുറമുഖത്തേക്ക് അടുപ്പിക്കും.
ട്രയല്‍ റണ്ണിന്റെ ഭാഗമായാണു ചരക്കുകപ്പലെത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സംഘം ആദ്യ ചരക്കു കപ്പലിനു സ്വീകരണം നല്‍കും. കഴിഞ്ഞ ഒക്ടോബറില്‍ ആദ്യ കപ്പല്‍ വിഴിഞ്ഞം തുറമുഖത്ത് അടുത്തപ്പോള്‍ സ്വീകരിച്ച മാതൃകയില്‍ പൊതുജനങ്ങള്‍ക്കും പരിപാടി നേരിട്ടു കാണാന്‍ അവസരമൊരുക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha

























