കപ്പലിനെ വരവേല്‍ക്കാനൊരുങ്ങി.....വിഴിഞ്ഞത്തിന്റെ തീരത്തേക്ക് ഒടുവില്‍ കപ്പലടക്കുന്നു... ആദ്യ ചരക്ക് കപ്പലായ സാന്‍ ഫെര്‍ണാണ്ടോ തുറമുഖത്തേക്ക്.... സാന്‍ ഫര്‍ണാണ്ടോ വിഴിഞ്ഞത്ത് നിന്നും 25 നോട്ടിക്കല്‍ മൈല്‍ അകലെ , വാട്ടര്‍ സല്യൂട്ട് നല്‍കി കപ്പലിനെ വരവേല്‍ക്കും

കേരളത്തിന്റെ സ്വപ്നപദ്ധതി സഫലമാകുന്നു. നിലവില്‍ സാന്‍ ഫര്‍ണാണ്ടോ വിഴിഞ്ഞത്ത് നിന്നും 25 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്ത്യന്‍ പുറംകടലിലെത്തിച്ചേര്‍ന്നിട്ടുണ്ട്. 7.30ഓടെ തുറമുഖത്തിന്റെ ഔട്ടര്‍ ഏരിയയിലേക്ക് മദര്‍ഷിപ്പ് എത്തും.
ഒന്‍പത് മണിക്ക് ബെര്‍ത്തിംഗ്. തുറമുഖന്ത്രി വി.എന്‍ വാസവന്‍ അടക്കമുള്ളവര്‍ സ്വീകരിക്കും. ട്രയല്‍ റണ്‍ നാളെയാണ് നടക്കുക.1 930 കണ്ടെയ്‌നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ജുലൈ രണ്ടിന് ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പല്‍ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തുന്നത്.
കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഉജ്ജ്വലമായ അധ്യായം തുന്നിച്ചേര്‍ത്തുകൊണ്ട് വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദര്‍ഷിപ്പ് എത്തിച്ചേരുകയാണ്. 2015 ആഗസ്റ്റ് 17 നാണ് വിഴിഞ്ഞം തുറമുഖത്തിനായുള്ള കരാര്‍ ഒപ്പു വയ്ക്കുന്നത്. ആ വര്‍ഷം ഡിസംബറില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങുകയായിരുന്നു.
തുറമുഖം സമയബന്ധിതമായി ഈ വിധത്തില്‍ പൂര്‍ത്തിയാക്കാനായി പ്രത്യേക ശ്രദ്ധയും കരുതലുമാണ് 2016 മുതല്‍ സര്‍ക്കാര്‍ കൈകൊണ്ടത്. പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കിയും പ്രതിമാസ അവലോകനങ്ങള്‍ നടത്തിയും ദൈനംദിന അവലോകനങ്ങള്‍ക്ക് പ്രത്യേക മൊബൈല്‍ ആപ്പ് തന്നെ തയ്യാറാക്കിയുമാണ് നിര്‍മ്മാണം മുന്നോട്ടുകൊണ്ടു പോയത്.
"
https://www.facebook.com/Malayalivartha