കായംകുളത്ത് വാഹനാപകടത്തില്‍ പൊലിസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കായംകുളത്ത് വാഹനാപകടത്തില്‍ പൊലിസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പ്രദീപ് ജെ ആണ് മരിച്ചത്. കായംകുളം രണ്ടാംകുറ്റി ഓലകെട്ടി അമ്പലം മാവേലിക്കര റോഡിലാണ് വാഹനാപകടമുണ്ടായത്.
കൊല്ലം സബ്ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറാണ് പ്രദീപ്.
അതേസമയം മലപ്പുറത്ത് ക്വാറി വെള്ളത്തില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. മലപ്പുറം കിഴിശ്ശേരി പാലാപറമ്പില്‍ അഭിനന്ദ (12) ആണ് മരിച്ചത്. ഞായറാഴ്ചയാണ് ക്വാറിയില്‍ കുളിക്കാന്‍ ഇറങ്ങുന്നതിനിടെ രണ്ട് കുട്ടികള്‍ അപകടത്തില്‍പെട്ടു പോയത്.
https://www.facebook.com/Malayalivartha

























