Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

തുമ്പ പോലീസ് സ്റ്റേഷന്‍ പാസ്‌പോര്‍ട്ട് (വെരിഫിക്കേഷന്‍) തട്ടിപ്പ് കേസ്: മുഖ്യപ്രതി സിവില്‍ പോലീസ് ഓഫീസര്‍ അന്‍സില്‍ അസീസിന് മുന്‍കൂര്‍ ജാമ്യമില്ല, തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിക്ക് ജാമ്യം നിഷേധിച്ചത്

11 JULY 2024 07:13 AM IST
മലയാളി വാര്‍ത്ത


തുമ്പ പോലീസ് സ്റ്റേഷന്‍ പാസ്‌പോര്‍ട്ട് (വെരിഫിക്കേഷന്‍) തട്ടിപ്പ് കേസ്: മുഖ്യപ്രതി സിവില്‍ പോലീസ് ഓഫീസര്‍ അന്‍സില്‍ അസീസിന് മുന്‍കൂര്‍ ജാമ്യമില്ല, തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിക്ക് ജാമ്യം നിഷേധിച്ചത്


പോലീസ് - പാസ്‌പോര്‍ട്ട് മാഫിയാ ബന്ധത്തില്‍ 13 വ്യാജ പാസ് പോര്‍ട്ടുകള്‍ തരപ്പെടുത്തി ഗുണ്ടകളെയടക്കം വിദേശത്തേക്ക് കടത്തിയ
തുമ്പ പോലീസ് സ്റ്റേഷന്‍ പാസ്‌പോര്‍ട്ട് (വെരിഫിക്കേഷന്‍) തട്ടിപ്പ് കേസില്‍ മുഖ്യപ്രതി സിവില്‍ പോലീസ് ഓഫീസര്‍ അന്‍സില്‍ അസീസിന് മുന്‍കൂര്‍ ജാമ്യമില്ല.

തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിക്ക് ജാമ്യം നിഷേധിച്ചത്. പ്രതിക്കെതിരായ ആരോപണം ഗൗരവമേറിയതാണ്. പ്രതിയെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്ത് തൊണ്ടി മുതലുകളടക്കമുള്ള സാധനസാമഗ്രികകള്‍ വീണ്ടെടുക്കേണ്ടതായുണ്ട്.

പ്രതിയെ കുറ്റകൃത്യങ്ങളുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ കേസ് ഡയറിയില്‍ ഉണ്ടെന്നും വിലയിരുത്തിയാണ് ജഡ്ജി പ്രസുന്‍ മോഹന്‍
മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയത്. അതേസമയം ജൂണ്‍ മാസം മാഫിയാ സംഘത്തിലെ 4 പ്രതികളെ അറസ്റ്റ് ചെയ്തിട്ടും അന്‍സിലിനെ പിടികൂടാനായില്ല. പ്രതി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയാല്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നിരിക്കെ കാക്കി സ്‌നേഹത്താല്‍ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.

തുമ്പ പോലീസ് സ്റ്റേഷന്‍ ലോക്കല്‍ ലിമിറ്റിനകത്തെ വ്യാജ വിലാസങ്ങള്‍ വച്ച് യഥാര്‍ത്ഥ വ്യക്തികളുടെ ഫോട്ടോ പതിച്ച വ്യാജ ഐ ഡിയും തയ്യാറാക്കി പാസ് പോര്‍ട്ട് മാഫിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കും പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും ഇവ അതിര്‍ത്തി പോലീസ് സ്റ്റേഷനായ തുമ്പക്ക് അയക്കും. അന്‍സില്‍ ഇവക്ക് പോലീസ് ക്ലിയറന്‍സ്' സര്‍ട്ടിഫിക്കറ്റ് നല്‍കും ഇതായിരുന്നു തട്ടിപ്പ് രീതി (മോഡസ് ഓപ്പറാന്റി).

മരിച്ചയാളുടെ പേരില്‍ വരെ പാസ്‌പോര്‍ട്ട് തട്ടിപ്പ് സംഘത്തെ സഹായിച്ച പൊലീസുകാരനെ മുഖം രക്ഷിക്കാന്‍ നാമമാത്രമായി കഴിഞ്ഞയാഴ്ച സസ്‌പെന്റ് ചെയ്തു.വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കുന്ന സംഘത്തെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇവരെ സഹായിച്ച പൊലീസുകാരന്‍ കുടുങ്ങിയത്.കേസില്‍ കൊല്ലം മുകുന്ദപുരം പുത്തേഴത്ത് സഫറുള്ള ഖാന്‍, ഉമയനല്ലൂര്‍ അല്‍ത്താഫ് മന്‍സിലില്‍ ബദറുദ്ദീന്‍, വര്‍ക്കല കണ്ണമ്പ ചാലുവിള സുനില്‍കുമാര്‍, വട്ടപ്പാറ മരുതൂര്‍ ആനിവില്ലയില്‍ എഡ്വേഡ് എന്നിവരാണ് അറസ്റ്റിലായത്.

പാസ്‌പോര്‍ട്ട് ആവശ്യമുള്ളവരില്‍ നിന്ന് പണം വാങ്ങി തുമ്പ സ്റ്റേഷന്‍ പരിധിയിലെ വ്യാജ വിലാസത്തിലെ പാസ്‌പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നല്‍കും. പൊലീസ് സ്റ്റേഷനില്‍ പരിശോധനക്കായി എത്തുമ്പോള്‍ അന്‍സിലിന്റെ സഹായത്തോടെ പാസാക്കി വിടുകയാണ് പതിവ്.അടുത്തിടെ മേല്‍വിലാസത്തില്‍ സംശയം തോന്നിയ പാസ്‌പോര്‍ട്ട് ഓഫീസര്‍ വീണ്ടും പരിശോധനക്കായി തുമ്പ എസ്.എച്ച്.ഒക്ക് കൈമാറിയതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. അന്‍സില്‍ പത്തിലധികംപേര്‍ക്ക് പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ചെയ്തുകൊടുത്തുവെന്നാണ് വിവരം. അന്‍സില്‍ ഇടപെട്ട പാസ്‌പോര്‍ട്ട് വെരിഫിക്കേഷനുകള്‍ പുനഃപരിശോധിക്കാനാണ് തീരുമാനം.

തിരുവനന്തപുരം തുമ്പയില്‍ പോലീസുകാരന്റെ നേതൃത്വത്തില്‍ നടന്ന പാസ്പോര്‍ട്ട് തട്ടിപ്പില്‍ കേന്ദ്ര ഏജന്‍സികളും അന്വേഷണം നടത്തും. തുമ്പ സ്റ്റേഷനിലെ സസ്പന്‍ഷനിലായ സി.പി.ഒ. അന്‍സില്‍ അസീസിന്റെ പിന്നില്‍ വന്‍ സംഘമുണ്ടെന്നാണ് വിലയിരുത്തല്‍.

കേരള പൊലീസും വിശദ പരിശോധന നടത്തുന്നുണ്ട്. ഇതിനൊപ്പമാണ് കേന്ദ്ര ഏജന്‍സികള്‍ ഇടപെടുന്നത്.വ്യാജരേഖ ചമച്ച് പാസ്‌പോര്‍ട്ട് കൈവശപ്പെടുത്താന്‍ അനര്‍ഹര്‍ക്ക് അവസരമൊരുക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് വിലയിരുത്തല്‍.

അന്‍സില്‍ ഉള്‍പ്പെട്ട സംഘം വ്യാജ തിരിച്ചറിയല്‍ രേഖകള്‍ തയ്യാറാക്കി നിരവധി പേര്‍ക്ക് പാസ്‌പോര്‍ട്ട് സംഘടിപ്പിക്കാന്‍ വഴിയൊരുക്കി. മണക്കാട് സ്വദേശി കമലേഷാണ് വ്യാജ തിരിച്ചറിയല്‍ രേഖകള്‍ തയ്യാറാക്കിയത്. ഗുണ്ടകള്‍ക്കും ഈ സംഘം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി. ഇതുപയോഗിച്ച് പലരും വിദേശത്തേക്ക് പോയി.അന്‍സില്‍ ഇടപെട്ട പാസ്പോര്‍ട്ട് വേരിഫിക്കേഷനുകള്‍ പുനഃപരിശോധിക്കാനാണ് തീരുമാനം.


രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന വിഷയമായതിനാല്‍ ഐബിയും അന്വേഷണത്തിലാണ്. കമലേഷ് പൊലീസ് കസ്റ്റഡിയിലാണ്. മതിയായ രേഖകള്‍ ഇല്ലാത്ത ക്രിമിനല്‍ കേസുകളില്‍പെട്ട ആളുകള്‍ക്കാണ് പാസ്പോര്‍ട്ട് ലഭിക്കുന്നതിന് വേണ്ടി കമലേഷ് തിരിച്ചറിയല്‍ രേഖകള്‍ തയ്യാറാക്കിയത്. തുമ്പ പൊലീസ് സ്റ്റേഷനിലെ അന്‍സില്‍ അസീസിനാണ് പാസ്‌പോര്‍ട്ട് വേരിഫിക്കേഷന്റെ ചുമതല.

പാസ്പോര്‍ട്ട് വേരിഫിക്കേഷന്‍ പോകുമ്പോള്‍ കമലേഷ് തയ്യാറാക്കിയ വ്യാജരേഖ ഉപയോഗിച്ച് പാസ്പോര്‍ട്ടിന് അപേക്ഷിച്ചവരുടെ ക്ലിയറന്‍സ് അന്‍സില്‍ ചെയ്തുകൊടുത്തു.ഒറിജിനലിനെ വെല്ലുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡാണ് കമലേഷ് തയ്യാറാക്കി കൊടുത്തിരുന്നത്. മരിച്ചയാളുടെ രേഖകളും പാസ്‌പോര്‍ട്ടിനായി ഉപയോഗിച്ചു. ഇത്തരത്തില്‍ പാസ്പോര്‍ട്ടിന് അപേക്ഷിച്ചവരില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നുണ്ട്. അന്‍സില്‍ 13 പേര്‍ക്ക് പാസ്പോര്‍ട്ട് വേരിഫിക്കേഷന്‍ ക്ലിയര്‍ ചെയ്തുകൊടുത്തുവെന്നാണ് വിവരം. ബാക്കിയുള്ളവരെ കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുന്നുണ്ട്.


വ്യാജമാണെന്ന അറിവോടെയാണ് അന്‍സില്‍ എല്ലാം ചെയ്തതെന്ന് കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് ഇയാളെ സസ് പെന്റ് ചെയ്തത്. പോലീസുകാരന്റെ പങ്കിനെക്കുറിച്ച് ഇന്റലിജന്‍സ് വിഭാഗവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അന്‍സില്‍ അസീസിന്റെ പേരില്‍ കേസ് എടുക്കുമെന്ന് കഴക്കൂട്ടം അസി. കമ്മിഷണര്‍ എന്‍. ബാബുക്കുട്ടന്‍ അറിയിച്ചു. കേസില്‍ ഇതു വരെ നാലു പേര് പിടിയിലായത്. വര്‍ക്കല കണ്ണമ്പ നാദത്തില്‍ സുനില്‍കുമാര്‍ (60), വട്ടപ്പാറ ആനി വില്ലയില്‍ എഡ്വേഡ് (62) എന്നിവരാണ് ജൂണ്‍ 15 ന് ആദ്യം പിടിയിലായത്.

തുടര്‍ന്ന് കൊല്ലം സ്വദേശികളായ സഫറുള്ളാഖാന്‍ (54), മൊയ്തീന്‍ കുഞ്ഞ് (65). എന്നിവരെ അസറ്റ് ചെയ്തു. സഫറുള്ളാഖാനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തില്‍ അന്‍സില്‍ അസീസിനു പങ്കുള്ളതായി പൊലീസ് കണ്ടെത്തിയത്. പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് അന്‍സില്‍ അസീസ് വ്യാജ പാസ്പോര്‍ട്ട് നിര്‍മ്മാണത്തിന് ഒത്താശ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വിദേശത്ത് ജോലി നേടുന്നതിനാണ് ആള്‍മാറാട്ടം നടത്തിയും വ്യാജരേഖകള്‍ ചമച്ചും പ്രതികള്‍ വ്യാജ പാസ്പോര്‍ട്ട് തയ്യാറാക്കിയത്.

മെയ് 31 ന് ഇവ വെരിഫിക്കേഷനായി തുമ്പ പൊലീസിനു കൈമാറിയപ്പോഴാണ് വ്യാജമാണെന്ന് ബോധ്യപ്പെട്ടതും അന്വേഷണം തുടങ്ങിയതും.തുമ്പ സ്റ്റേഷന്‍ പരിധിയില്‍ പാസ്പോര്‍ട്ട് വെരിഫിക്കേഷനു പോകുന്ന അന്‍സില്‍ അസീസ് നാലു പ്രതികളുടെ രേഖകള്‍ കൃത്രിമമാണെന്ന് അറിഞ്ഞിട്ടും ഒറിജിനലാണെന്നു സാക്ഷ്യപ്പെടുത്തി പാസ്പോര്‍ട്ട് ഓഫിസില്‍ രേഖകള്‍ തിരിച്ചയച്ചിരുന്നു. പാസ്പോര്‍ട്ട് ഓഫിസര്‍ ഇവ പരിശോധിക്കുമ്പോഴാണ് തട്ടിപ്പ് പുറത്തായത്. കഴക്കൂട്ടം അസിസ്റ്റന്റ് പൊലീസ് കമ്മിഷണറെ പാസ്പോര്‍ട്ട് ഓഫിസറെ ഇക്കാര്യം അറിയിച്ചു. തുടര്‍ന്നാണ് രണ്ടു ദിവസമായി നാലു പ്രതികളെ അറസ്റ്റ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (4 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (6 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (6 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (6 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (6 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (7 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (10 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (10 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (10 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (10 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (10 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (10 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (10 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (10 hours ago)

Malayali Vartha Recommends