കൂട്ടുകാര്‍ക്ക് സന്ദേശം അയച്ചശേഷം കരുവന്നൂര്‍ പുഴയില്‍ ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം...

കൂട്ടുകാര്‍ക്ക് സന്ദേശം അയച്ചശേഷം കരുവന്നൂര്‍ പുഴയില്‍ ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം... ഇരിങ്ങാക്കുട കൊരുമ്പിശ്ശേരി സ്വദേശി ഹരികൃഷ്ണന് (20) എന്ന യുവാവാണ് ആത്മഹത്യ ശ്രമം നടത്തിയത്.
ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. ഇരിങ്ങാലക്കുട പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തിരച്ചില്‍ നടത്തുന്നു. കനത്ത മഴയില്‍ കരുവന്നൂര്‍ പുഴ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നതിനാല്‍ നല്ല അടിയൊഴുക്കും പുഴയിലുണ്ട്. സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചശേഷം ഇയാള്‍ കരുവന്നൂര്‍ വലിയ പാലത്തിന് മുകളില്‍ നിന്നാണ് പുഴയിലേക്ക് ചാടിയത്.
അതേസമയം മലപ്പുറത്ത് പാലത്തില്‍ നിന്ന് പുഴയില്‍ ചാടി ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.മുസ്ലിയാരങ്ങാടി നെടിയിരുപ്പ് കിഴക്കേയില്‍ വിജയന്റെ മകന് വിപിന്‍ (27) ന്റെ മൃതദേഹമാണ് മൈലപ്പുറം ചൊവ്വാഴ്ച ഉച്ചക്ക് 1.30ഓടെ നൂറാടിപ്പാലത്തിന് 200 മീറ്റര്‍ ദൂരെ നിന്ന് കണ്ടെത്തിയത്.
ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചിലിന് നേതൃത്വം നല്‍കിയത്. തിങ്കളാഴ്ച രാവിലെ മുതല്‍ വൈകിട്ട് വരെ മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് ബൈക്കിലെത്തിയ യുവാവ് മൈലപ്പുറം നൂറാടിപ്പാലത്തില്‍ നിന്ന് കടലുണ്ടി പുഴയില്‍ ചാടി ഒഴുക്കില്‍പ്പെട്ടത്.
ബൈക്ക് പാലത്തിന് സമീപം നിര്‍ത്തിയിട്ട ശേഷമാണ് പുഴയിലേക്ക് ചാടിയത്. യുവാവ് പുഴയില്‍ ചാടുന്നതും മുങ്ങി താഴ്ന്ന് ഒഴുക്കില്‍പ്പെടുന്നതും ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടനെ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























