മൂന്നു പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിന് വിരാമം... 1930 കണ്ടെയ്നറുകളുമായി സാന്‍ഫെര്‍ണാണ്ടോ മദര്‍ഷിപ്പ് വിഴിഞ്ഞം തീരത്ത്... വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്

മൂന്നു പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിന് വിരാമം... 1930 കണ്ടെയ്നറുകളുമായി സാന്‍ഫെര്‍ണാണ്ടോ മദര്‍ഷിപ്പ് വിഴിഞ്ഞം തീരത്ത്. വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് കപ്പലിനെ സ്വീകരിച്ചത്. വിവിധ ടഗ്ഗുകളാണ് കപ്പലിനെ വിഴിഞ്ഞം തുറമുഖത്തേയ്ക്ക് എത്തിക്കുന്നത്
തുറമുഖ പൈലറ്റ് ടഗ്ഗിലേയ്ക്ക് കയറിയതിനുശേഷം അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരിക്കും മദര്‍ഷിപ്പ് തുറമുഖത്തേയ്ക്ക് എത്തിക്കുക. ഒന്‍പത് മണിയോടെ കപ്പല്‍ ബര്‍ത്ത് ചെയ്യുമെന്നാണ് സൂചനകള്‍. 110ലേറെ രാജ്യങ്ങളില്‍ കാര്‍ഗോ സര്‍വീസ് നടത്തുന്ന മെസ്കിന്റെ മദര്‍ഷിപ്പാണ് വിഴിഞ്ഞം തുറമുഖത്തെത്തുന്ന സാന്‍ഫെര്‍ണാണ്ടോ.
ഇന്നലെ രാത്രി വിഴിഞ്ഞം പുറം കടലിലെത്തിയ സാന്‍ഫെര്‍ണാണ്ടോ കപ്പല്‍ പുലര്‍ച്ചെ ആറോടെ നാലു നോട്ടിക്കല്‍മൈല്‍ അടുത്തേക്ക് അടുപ്പിച്ചിട്ടുണ്ടായിരുന്നു. പത്ത് മണിയോടെ കൂറ്റന്‍ വടമുപയോഗിച്ച് കപ്പലിനെ ബര്‍ത്തില്‍ ബന്ധിപ്പിക്കുന്ന മൂറിംഗ് നടത്തും.
തുറമുഖത്തെ 800മീറ്റര്‍ ബര്‍ത്തിന്റെ മദ്ധ്യഭാഗത്തെ 300മീറ്ററിലാവും അമ്മക്കപ്പല്‍ നങ്കൂരമിടുക. ശേഷം ഓട്ടോമേറ്റഡ് ക്രെയിനുകളുപയോഗിച്ച് 1500 കണ്ടെയ്നറുകള്‍ ഇറക്കും. മദ്രാസ് ഐ.ഐ.ടി വികസിപ്പിച്ച സോഫ്റ്റ്വെയറില് പ്രവര്‍ത്തിക്കുന്ന നാവിഗേഷന്‍ സെന്ററിനാണ് നിയന്ത്രണം. ആദ്യഘട്ടം കമ്മിഷന് ചെയ്യും മുന്‍പ് സര്‍വസംവിധാനങ്ങളും പരിശോധിച്ചുറപ്പിക്കും.
പൊലീസ് കമ്മിഷണര്‍ ജി.സ്പര്‍ജ്ജന്‍കുമാറിന്റെ നേതൃത്വത്തില്‍ സുരക്ഷയ്ക്ക് 1500 പൊലീസിനെ തുറമുഖത്ത് വിന്യസിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























