സ്വന്തം കേസ് സ്വന്തം ചെലവില്‍ നടത്തണം; ഗവര്‍ണര്‍ക്കെതിരെ സര്‍വകലാശാലാ ഫണ്ടില്‍നിന്ന് പണമെടുത്തു കേസ് നടത്തിയ വിസിമാര്‍ക്കെതിരെ കടുത്ത നീക്കവുമായി ഗവര്‍ണർ

വിസിമാര്‍ക്കെതിരെ കടുത്ത നീക്കവുമായി ഗവര്‍ണര്‍. ഗവര്‍ണര്‍ക്കെതിരെ സര്‍വകലാശാലാ ഫണ്ടില്‍നിന്ന് പണമെടുത്തു കേസ് നടത്തിയ വിസിമാര്‍ക്കെതിരെയാണ് ഗവർണർ ഈ നീക്കം നടത്തുന്നത് . സ്വന്തം കേസ് സ്വന്തം ചെലവില്‍ നടത്തണമെന്നാണ് ഗവര്‍ണറുടെ നിർദേശം. വിസിമാർക്ക് ഗവര്‍ണര്‍ നൽകിയിരിക്കുന്ന മറ്റൊരു നിര്‍ദേശം , ഗവര്‍ണർക്കെതിരെ കേസ് നടത്താന്‍ യൂണിവേഴ്സിറ്റി ഫണ്ടില്‍നിന്നു ചെലവിട്ട 1.13 കോടി രൂപ തിരിച്ചടയ്ക്കണമെന്നാണ് . ഗവര്‍ണറുടെ ഓഫിസ് അറിയിച്ചിരിക്കുന്നത് , ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തു നല്കി എന്നാണ് .
വിസിമാര്‍ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചത്, സുപ്രീംകോടതി വിധിയെ തുടര്‍ന്ന് വിവിധ സര്‍വകലാശാലകളിലെ വിസിമാരുടെ നിയമനങ്ങള്‍ അസാധുവാക്കിയ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്താണ് . കോടതിച്ചെലവുകള്‍ക്കായി സര്‍വകലാശാലകളുടെ ഫണ്ടില്‍നിന്ന് ഒരു കോടി 13 ലക്ഷം രൂപ ചെലവിട്ടിരുന്നു.
ഇതിന് നീതീകരണമില്ലെന്നും ധനദുര്‍വിനിയോഗമാണെന്നും ഇതിനായി ചെലവിട്ട തുക വിസിമാര്‍ ഉടനടി തിരിച്ചടച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നുമാണ് ഗവര്‍ണറുടെ ഉത്തരവ്. ഇത് സംബന്ധിച്ച് ഗവര്‍ണറുടെ സെക്രട്ടറി എല്ലാ വിസിമാര്‍ക്കും അടിയന്തര നിര്‍ദേശം നല്കി.
https://www.facebook.com/Malayalivartha

























