കേരള വികസനം പതിറ്റാണ്ടുകളോളം വൈകിപ്പിച്ചവർ എന്ന ദുഷ്പേര് എത്ര അച്ച് നിരത്തിയാലും മായ്ക്കാനാവില്ല; വരും തലമുറ നിങ്ങൾക്ക് മാപ്പ് നൽകില്ല- സന്ദീപ് വാചസ്പതി...

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടപ്പോൾ കേരള വികസനം പതിറ്റാണ്ടുകളോളം വൈകിപ്പിച്ച ഇടത് സർക്കാരിനെ പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ...
ഛർദ്ദിൽ വാരി വിഴുങ്ങാൻ നിങ്ങൾക്ക് സാധിക്കുമോ? പക്ഷേ ചിലർക്ക് കഴിയും. അവരുടെ പേരാണ് കമ്മ്യൂണിസ്റ്റുകൾ. സർ സി പി രാമസ്വാമി അയ്യർ വിഭാവനം ചെയ്തതാണ് വിഴിഞ്ഞം തുറമുഖം. എം.വി രാഘവൻ, ഉമ്മൻചാണ്ടി എന്നിവരുടെ പരിശ്രമവും നരേന്ദ്രമോദി സർക്കാരിൻ്റെ ഇടപെടലും മൂലമാണ് പദ്ധതി യാഥാർഥ്യമായത്. നിരവധി അപവാദങ്ങളും കുപ്രചരണങ്ങളും മറികടന്ന് ഒരു നാടിൻ്റെ സ്വപ്നത്തിന് കൂട്ടു നിന്ന അദാനിയുടെ നിശ്ചയദാർഢ്യമാണ് പദ്ധതിക്ക് ജീവൻ നൽകിയത്.
മുൻ സർക്കാർ ഒപ്പിട്ട പദ്ധതി മുന്നോട്ട് കൊണ്ടു പോവുക എന്നത് പിന്നീട് വരുന്ന ഓരോ ഭരണകൂടത്തിൻ്റെയും ബാധ്യതയാണ്. (കരാർ പാലിച്ചില്ല എങ്കിൽ ഭീമമായ നഷ്ടപരിഹാരം കേരള സർക്കാർ അദാനിക്ക് നൽകേണ്ടി വരും.) അത് നിറവേറ്റുക മാത്രമാണ് ഇടത് സർക്കാർ ചെയ്തത്. പക്ഷേ കേരള വികസനം പതിറ്റാണ്ടുകളോളം വൈകിപ്പിച്ചവർ എന്ന ദുഷ്പേര് എത്ര അച്ച് നിരത്തിയാലും മായ്ക്കാനാവില്ല. വരും തലമുറ നിങ്ങൾക്ക് മാപ്പ് നൽകില്ല.
https://www.facebook.com/Malayalivartha

























