ഭര്ത്താക്കന്മാര് വരുമാനമില്ലാത്ത വീട്ടമ്മമാര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കണമെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം

ഭര്ത്താക്കന്മാര് വരുമാനമില്ലാത്ത വീട്ടമ്മമാര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കണമെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടാനുള്ള മുസ്ലീം സ്ത്രീയുടെ അവകാശം സംബന്ധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിലാണ് കോടതിയുടെ ഈ പരാമര്‍ശം.
ഭര്‍ത്താവിന്റെ സാമ്പത്തിക ഉറവിടങ്ങളില്‍ അവര്‍ക്കും പങ്കാളിത്തം വേണം. ജോയിന്റ് ബാങ്ക് അക്കൗണ്ട് വഴിയോ എടിഎം കാര്‍ഡുകള്‍ വഴിയോ അത് ചെയ്യണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഭര്ത്താക്കന്മാര് ഈ വസ്തുതയെ കുറിച്ച് ബോധവാന്മാരാകണമെന്നും വീട്ടമ്മമാരായ ഭാര്യമാരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സാമ്പത്തിക സ്രോതസുകള്‍ ലഭ്യമാക്കി ഭാര്യമാരെ സാമ്പത്തികമായി ശാക്തീകരിക്കണമെന്നും ആവശ്യപ്പെട്ട് കോടതി .
വരുമാനമുള്ള സ്ത്രീയുടെ കാര്യത്തില്‍ അവര്‍ സാമ്പത്തികമായി സ്വതന്ത്രരാണ്. മാത്രമല്ല അവര്‍ ഭര്‍ത്താവിനെയും കുടുംബത്തെയും പൂര്‍ണ്ണമായും ആശ്രയിക്കുന്നില്ല.
വീട്ടുചെലവുകളില്‍ പണം ലാഭിക്കുന്നതിനുള്ള വീട്ടമ്മാരുടെ സാമര്‍ഥ്യം എടുത്തു പറഞ്ഞ കോടതി വീട്ടമ്മമാര്‍ തങ്ങളുടെ സ്വകാര്യ ചെലവുകള്‍ക്കായി പ്രതിമാസ കുടുംബ ബജറ്റില്‍ നിന്ന് കഴിയുന്നത്ര പണം ലാഭിക്കാന്‍ ശ്രമിക്കുന്നുവെന്ന് കോടതി .
https://www.facebook.com/Malayalivartha

























