യാത്രചെയ്യാന്‍ ആളില്ല....രണ്ട് ദിവസമായി സര്‍വീസ് നടത്താതെ 'നവകേരള' ബസ്

യാത്രചെയ്യാന്‍ ആളില്ലാത്തതിനാല്‍ രണ്ട് ദിവസമായി സര്‍വീസ് നടത്താതെ 'നവകേരള' ബസ്. കോഴിക്കോട് -ബെംഗളൂരു റൂട്ടിലെ ഗരുഡ പ്രീമിയം ബസാണ് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ആളില്ലാത്തതിനാല്‍ സര്‍വീസ് നിര്‍ത്തി വച്ചത്.
ഈ ആഴ്ചയില്‍ തിങ്കളാഴ്ച 55,000 രൂപയും ചൊവ്വാഴ്ച 14,000 രൂപയും ആയിരുന്നു ബസിന്റെ വരുമാനം. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ബുക്കിങ് ഇല്ലാത്തതിനാല്‍ സര്‍വീസ് ഒഴിവാക്കുകയായിരുന്നു.
വെള്ളിയാഴ്ചയും അതിനുശേഷവും കോഴിക്കോട്ടുനിന്ന് ബാം?ഗ്ലൂരിലേക്കും തിരിച്ചും ബുക്കിങ് ഉള്ളതിനാല്‍ ബസ് സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ .
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നവകേരള സദസ്സിനായി യാത്രനടത്തിയ ബസ് ചില മാറ്റങ്ങള്‍ വരുത്തി കഴിഞ്ഞ മെയ് അഞ്ച് മുതലാണ് കോഴിക്കോട് -ബംഗളൂരു റൂട്ടില്‍ സര്‍വീസ് ആരംഭിച്ചത്.
26 പുഷ്ബാക്ക് സീറ്റുകളോടെ അത്യാധുനികമായി സജീകരിച്ച ബസിന് ആരംഭത്തില്‍ തന്നെ വലിയ ഡിമാന്‍ഡ് ആയിരുന്നെങ്കിലും ഉയര്‍ന്ന നിരക്ക് പിന്നീട് ബുദ്ധിമുട്ടായി മാറി . ബംഗളൂരുവിലേക്കുള്ള സ്ഥിരം യാത്രക്കാര്‍ മറ്റു സംവിധാനങ്ങളെ ആശ്രയിക്കാന്‍ തുടങ്ങിയതോടെയാണ് ആളില്ലാത്ത അവസ്ഥയിലേക്കെത്തിയത്.
" f
https://www.facebook.com/Malayalivartha

























