Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

അങ്ങനെ ഓരോന്നോരോന്നായി മുഖ്യൻ കയ്യടക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ..സംസ്ഥാന സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ നിയന്ത്രണത്തില്‍...

11 JULY 2024 01:18 PM IST
മലയാളി വാര്‍ത്ത

അങ്ങനെ ഓരോന്നോരോന്നായി മുഖ്യൻ കയ്യടക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ..സംസ്ഥാന സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ നിയന്ത്രണത്തില്‍... ഇളവുനല്‍കാനുള്ള മന്ത്രിസഭയുടെ അധികാരം മുഖ്യമന്ത്രിക്ക്...ധനവകുപ്പ് ചെയ്യേണ്ട ഓരോ ഉത്തരവാദിത്തവം മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുക്കുമോ? സംസ്ഥാന സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ നിയന്ത്രണത്തില്‍ ഇളവുനല്‍കാനുള്ള മന്ത്രിസഭയുടെ അധികാരം മുഖ്യമന്ത്രിക്കു നല്‍കിയുള്ള ധനവകുപ്പിന്റെ ഉത്തരവ് പുതിയ ചര്‍ച്ചകള്‍ക്ക് ഇടനല്‍കും. മുഖ്യമന്ത്രിയുടെ ഇഷ്ടക്കാര്‍ക്ക് ഗുണം ചെയ്യുകയും ചെയ്യും.വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും വാഹനം വാങ്ങല്‍, വിദേശയാത്ര, വിമാനയാത്ര തുടങ്ങിയവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മുന്‍പ് വിവിധ ഉത്തരവുകള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു.

 

ഇതു കര്‍ശനമാക്കി 2022 നവംബറില്‍ ചീഫ്‌സെക്രട്ടറിയും ഉത്തരവിറക്കി. ഇതനുസരിച്ച് ചെലവു ചുരുക്കല്‍ നടപടികളില്‍ ഇളവുനല്‍കാന്‍ മന്ത്രിസഭയ്ക്കാണ് അധികാരം. ധനമന്ത്രിയുടെ അനുമതിയോടെ മന്ത്രിസഭയാണ് ഇളവുനല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ഫയലുകളില്‍ ധനവകുപ്പിന്റേതായി വരുന്ന ചോദ്യങ്ങള്‍ പലപ്പോഴും വെല്ലുവിളിയായി. ഇത് മാറ്റുകയാണ് സംസ്ഥാന സര്‍ക്കാര്‍.പുതിയ ഉത്തരവു പ്രകാരം ധനമന്ത്രിയുടെ അനുമതിയോടെ മുഖ്യമന്ത്രി ഇളവ് അനുവദിച്ചാല്‍ മതിയാകും. അതായത് എല്ലാം മുഖ്യമന്ത്രി ഒറ്റയ്ക്ക് തീരുമാനിക്കും. പല വിവാദ തീരുമാനങ്ങളും പുറത്ത് എത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് നീങ്ങുന്നത്. അതുകൊണ്ട് തന്നെ ധനപരമായ തീരുമാനങ്ങളില്‍ ധന വകുപ്പിന്റെ ഇടപെടല്‍ അനിവാര്യതയുമാണ്.

ഇതാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വേണ്ടെന്ന് തീരുമാനിക്കുന്നത്. ചെലവ് ചുരുക്കലിലെ ഓഡിറ്റിംഗില്‍ കുറവ് വരുമ്പോള്‍ അത് കൂടുതല്‍ ധൂര്‍ത്തിലേക്ക് കാര്യങ്ങളെത്തിക്കും.2022ല്‍ മുഖ്യമന്ത്രിയും 4 മന്ത്രിമാരും വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തിയതിനു പിന്നാലെയാണ് വിദേശയാത്ര ഉള്‍പ്പെടെയുള്ള ചെലവുകള്‍ കര്‍ശനമായി വിലക്കി എല്ലാ വകുപ്പുകള്‍ക്കും ചീഫ് സെക്രട്ടറിയുടെ ഉത്തരവ് എത്തിയത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന ഘട്ടത്തിലാണ് ഈ തീരുമാനം. വിദേശയാത്ര, വിമാനയാത്ര, വാഹനം വാങ്ങല്‍, ഫോണ്‍ ഉപയോഗം എന്നിവയിലെ നിയന്ത്രണങ്ങള്‍ പല വകുപ്പുകളും ലംഘിക്കുകയാണെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.ഉദ്യോഗസ്ഥരുടെ മാറ്റിനിയമനവും ജോലി ക്രമീകരണ വ്യവസ്ഥകളും നടപ്പാക്കാത്തതും ചെലവുചുരുക്കല്‍ നടപടികളെ സാരമായി ബാധിക്കുന്നു. വകുപ്പുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, ക്ഷേമനിധി ബോര്‍ഡുകള്‍, കമ്മിഷനുകള്‍, സഹകരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങിയവ കര്‍ശനമായി ചെലവു ചുരുക്കണം.

 

വീഴ്ച വരുത്തുന്നവര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കും. നഷ്ടം കാരണക്കാരായ ഉദ്യോഗസ്ഥരില്‍നിന്നു പലിശസഹിതം ഈടാക്കും. ഒഴിവാക്കാനാകാത്ത അവസരങ്ങളില്‍ ധനവകുപ്പിന്റെ അനുമതിയോടെ മന്ത്രിസഭയുടെ അംഗീകാരത്തിനു വിധേയമായി മാത്രമേ ഇളവ് അനുവദിക്കൂവെന്നായിരുന്നു 2022ലെ ഉത്തരവ്.അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ 2 തവണ വിദേശത്തു പോയപ്പോഴും തന്നെ അറിയിച്ചില്ലെന്നും വിദേശത്തുള്ള അദ്ദേഹത്തെ അടിയന്തര സാഹചര്യത്തില്‍ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നെന്നും ചൂണ്ടിക്കാട്ടി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കത്തെഴുതിയിരുന്നു.

 

കഴിഞ്ഞ 15ന് എഴുതിയ കത്തിന്റെ പകര്‍പ്പ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ക്കും അയച്ചു. ഇതു സംബന്ധിച്ചു കേന്ദ്രം തുടര്‍നടപടി സ്വീകരിച്ചോയെന്ന് അറിവില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരത്തില്‍ വിദേശ യാത്രകള്‍ വിവാദമാകന്ന പശ്ചാത്തലത്തില്‍ കൂടിയാണ് വിദേശയാത്ര തല്‍ക്കാലം വേണ്ടെന്ന സര്‍ക്കാര്‍ നിര്‍ദേശിച്ചതെന്നും സൂചനയുണ്ട്.വിദേശയാത്രകള്‍ വിവാദമായപ്പോള്‍ മുന്‍ സര്‍ക്കാറിന്റെ വിദേശയാത്രകളുമായി താരതമ്യം ചെയ്താണ് എല്‍ഡിഎഫ് വിവാദത്തെ നേരിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (4 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (6 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (6 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (6 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (6 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (7 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (10 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (10 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (10 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (10 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (10 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (10 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (10 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (10 hours ago)

Malayali Vartha Recommends