'എന്റെ പേര് പെണ്ണ് എന്റെ വയസ് 8 '...മുറിവ്' എന്ന ഗാനത്തിന്റെ പേരില്‍ സൈബറാക്രമണം...ഗായിക ഗൗരി ലക്ഷ്മിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എം.പിയും സിപിഎം നേതാവുമായ എ.എ.റഹീം...തെറി വിളിക്കുന്ന ഒരു കൂട്ടം അപകടകരമാണ്...

മലയാളത്തിലെ പുതിയകാല ഗായികമാരില്‍ ശ്രദ്ധേയായ ഗായികയാണ് ഗൗരി ലക്ഷ്മി. സ്റ്റേജ് പെര്‍ഫോമര്‍ എന്ന നിലയിലും ഗായിക എന്ന നിലയിലും യുവതലമുറയ്ക്ക് ഇടയില്‍ ശ്രദ്ധേയായ ഗൗരിയുടെ പാട്ടുകള്‍ ശ്രദ്ധേയമാണ്. എന്നാല്‍ അടുത്തിടെ ഒരു പരിപാടിയില്‍ ഗൗരി തന്റെ മുറിവ് എന്ന ഗാനത്തിന്റെ ആദ്യഭാഗം ഗൗരി ആലപിക്കുന്ന വീഡിയോ വൈറലായിരുന്നു പിന്നാലെ വലിയ വിമര്‍ശനവും ട്രോളും ഗൗരിക്കെതിരെ വന്നിരുന്നു. എന്നാല്‍ ഈ ഗാനത്തിലെ 'എന്റെ പേര് പെണ്ണ് എന്റെ വയസ് 8 സൂചികുത്താന്‍ ഇടമില്ലാത്ത ബസില്‍ അന്ന് എന്റെ പൊക്കിള്‍ തേടി വന്നവന്റെ പ്രായം 40' എന്ന ഭാഗമാണ് വൈറലായതും. ഇതിനെതിരെ ട്രോളും വിമര്‍ശനവും വന്നത്. ഇതിന് പിന്നാലെയാണ് ഇത് തന്റെ അനുഭവത്തില്‍ നിന്നും എഴുതിയ വരികളാണെന്ന് ഗൗരി പറയുന്ന വീഡിയോയും വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഇപ്പോൾ മുറിവ്' എന്ന ഗാനത്തിന്റെ പേരില്‍ സൈബറാക്രമണം നേരിടുന്ന ഗായിക ഗൗരി ലക്ഷ്മിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യസഭാ എം.പിയും സിപിഎം നേതാവുമായ എ.എ.റഹീം. ഒരു സ്ത്രീ സ്വന്തം ദുരനുഭവങ്ങള്‍ പറയുമ്പോള്‍ തെറിവിളിക്കുന്ന കൂട്ടം അപകടരമാണെന്ന് എ.എ റഹീം കുറിച്ചു.റഹീമിന്റെ കുറിപ്പ്...'എന്റെ പേര് പെണ്ണ്.. എനിക്ക് വയസ്സ് എട്ട്'...ഒരു സ്ത്രീ തന്റെ ജീവതത്തിലുണ്ടായ ദുരനുഭവങ്ങളാണ് താന്‍ തന്റെ പാട്ടിലൂടെ പറഞ്ഞത് എന്ന് പറഞ്ഞപ്പോള്‍ തെറി വിളിക്കുന്ന ഒരു കൂട്ടം അപകടകരമാണ്.ഗായിക ഗൗരി ലക്ഷ്മി തന്റെ ജീവിതത്തില്‍ നേരിട്ട ദുരനുഭവങ്ങള്‍ 'മുറിവ്' എന്ന തന്റെ പാട്ടിലൂടെ പാടിയതിനെതിരെയുള്ള സൈബര്‍ ആക്രമണം അപലപനീയമാണ്.ഗൗരിക്ക് ഐക്യദാര്‍ഢ്യം..!കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പലവിധ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ് 'മുറിവ്
. ഗാനം ശ്രദ്ധിക്കപ്പെട്ടതോടെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഗാനവും ഗായികയും നേരിട്ടുകൊണ്ടിരിക്കുന്നത്. 'എന്റെ പേര് പെണ്ണ്' എന്നുതുടങ്ങുന്ന പാട്ടിലെ വരികളും സംഗീതവുമാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് കാരണം. തുടര്‍ന്ന് ഈ വിഷയത്തില്‍ ഗായിക തന്നെ പ്രതികരണവുമായി രംഗത്തെത്തി.മുറിവ് എന്ന ഗാനത്തില്‍ പറയുന്നത് തന്റെ ജീവിതത്തില്‍ നടന്ന കാര്യമാണെന്ന് ഗൗരി ലക്ഷ്മി അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ആ ഗാനത്തില്‍ എട്ടാം വയസിലും പതിമൂന്നാം വയസിലും ഇരുപത്തിരണ്ടാം വയസിലും നടന്നതായി പറയുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ അനുഭവിച്ചതാണ്. താന്‍ അനുഭവിച്ചത് മാത്രമേ അതില്‍ എഴുതിയിട്ടുള്ളൂ, അല്ലാതെ സങ്കല്പിച്ചുണ്ടാക്കിയതല്ല. എട്ടാം വയസില്‍ സംഭവിച്ച കാര്യത്തേക്കുറിച്ച് പറയുകയാണെങ്കില്‍ അന്ന് ധരിച്ച വസ്ത്രം ഏതാണെന്നുപോലും ഓര്‍മയുണ്ടെന്നും ഗൗരി ലക്ഷ്മി പറഞ്ഞു.
തന്റെ അനുഭവങ്ങളെ അടിസ്ഥാനമാക്കി ഗൗരിയൊരുക്കിയ പാട്ടാണ് മുറിവ്. നേരത്തെ റിലീസ് ചെയ്ത പാട്ട് ഈയ്യടുത്തൊരു ചാനല്‍ പരിപാടിയില്‍ പാടുകയായിരുന്നു ഗൗരി.പിന്നാലെയാണ് പാട്ട് വൈറലായി മാറുന്നത്. ഇതിന് പിന്നാലെ ഗൗരിയ്ക്ക് കയ്യടികളും അഭിനന്ദനങ്ങളും ധാരാളം ലഭിക്കുകയുണ്ടായി. എന്നാല്‍ താരത്തെ ട്രോളുന്നവരുമുണ്ട്.
https://www.facebook.com/Malayalivartha

























