Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

ഐ എസ് ആർ ഒ ചാരക്കേസ്...ഉന്നതനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കാമപൂര്‍ത്തീകരണത്തിന്... മറിയം റഷീദ വശംവദയാകാതെ വന്നതിലെ പകപോക്കലായിരുന്നുവെന്ന സിബിഐ കണ്ടെത്തല്‍...വീണ്ടും കേരളത്തെ ഞെട്ടിക്കുകയാണ്..

11 JULY 2024 04:26 PM IST
മലയാളി വാര്‍ത്ത

കേരളത്തെ നടുക്കുകയും ഒരു വിചാരണകള്‍ക്ക് ഇടയാക്കുകയും ചെയ്ത  ചാരക്കേസ് ഉന്നതനായ ഒരു  പോലീസ് ഉദ്യോഗസ്ഥന്റെ കാമപൂര്‍ത്തീകരണത്തിന് മറിയം റഷീദ വശംവദയാകാതെ വന്നതിലെ പകപോക്കലായിരുന്നുവെന്ന സിബിഐ കണ്ടെത്തല്‍ വീണ്ടും കേരളത്തെ ഞെട്ടിക്കുകയാണ്. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രഹസ്യങ്ങള്‍  മാലിക്കാരായ രണ്ട് സ്ത്രീകള്‍ മുഖേന ഐഎസ്ആര്‍ഒയിലെ ഒരു നിര ശാസ്ത്രജ്ഞന്‍മാര്‍ വിദേശങ്ങളിലേക്ക്  ചോര്‍ത്തി എന്ന കഥ   രാജ്യത്തെ നടുക്കിയ സംഭവമാണ്. കുപ്രസിദ്ധമായ  ഈ കേസ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ സ്ഥാന ചലനത്തിനുവരെ വഴിവയ്ക്കുകയും ചെയ്തു.

 

മറിയം റഷീദയും ഫൗസിയ ഹസനും മലയാളികളുടെ മനസില്‍ ഇന്നും മായാത്ത പേരുകളാണ്. പോലീസ് കസ്റ്റഡിയില്‍ വിവസ്ത്രരാക്കി കേരള  പോലീസിന്റെ ക്രൂരമായ മര്‍ദനങ്ങള്‍ക്ക് ഇരയാക്കപ്പെട്ട രണ്ടു വിദേശ സ്ത്രീകള്‍.  ശരീരം ചതച്ചുനുറുക്കിയ ഫൗസിയ ഹസന്‍ എന്ന മാലി സിനിമാ താരം രണ്ടു വര്‍ഷം മുന്‍പ് ഹൃദയം നുറുങ്ങി മരിച്ചു.  നമ്പി നാരായണന്‍ ഉള്‍പ്പെടെ ഒട്ടേറെ ശാസ്ത്രപ്രതിഭകള്‍ ലോക്കപ്പില്‍ അതിക്രൂരമായി മര്‍ദിക്കപ്പെട്ട  കേസ് കേരള പോലീസിന് എക്കാലവും കളങ്കമായി മാറിയിരിക്കുന്നു.തിരുവനന്തപുരം ഐ.എസ്.ആര്‍.ഒയിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പി നാരായണനും ചേര്‍ന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങള്‍ വിദേശികള്‍ക്ക് ചോര്‍ത്തി നല്‍കി എന്നതായിരുന്നു ആരോപണം.

നമ്പി നാരായണന്‍ പോലീസ് കസ്റ്റഡിയില്‍ ആഴ്ചകളോളം  പോലീസിന്റെ അതിക്രൂര മര്‍ദനങ്ങള്‍ക്ക് ഇരയാവുകയും ചെയ്തിരുന്നു.ഐ.എസ്.ആര്‍.ഒ. ചാരക്കേസിന് പിന്നില്‍ ഗൂഢാലോചന നടത്തിയത് അന്നത്തെ സ്‌പെഷ്യല്‍ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്മാര്‍ട്ട് വിജയന്‍ എന്ന എസ്. വിജയനാണെന്ന ആരോപണവുമായി സി.ബി.ഐ കുറ്റപത്രം പുറത്തുവരികയാണ്. മാലിക്കാരി  മറിയം റഷീദയെ വിജയന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചത് അവര്‍ എതിര്‍ത്തതാണ് ഗൂഢാലോചനയിലേക്ക് നീങ്ങിയതെന്നാണ് സി.ബി.ഐയുടെ  കണ്ടെത്തല്‍.കേരള രാഷ്ട്രീയത്തില്‍തന്നെ വന്‍കോളിളക്കത്തിന് കാരണമായ ചാരക്കേസില്‍ ആക്ഷേപിക്കപ്പെട്ടവരും പീഡിപ്പിക്കപ്പെട്ടവരും ശിക്ഷിക്കപ്പെട്ടവരുമൊക്കെ നിരപരാധികളായിരുന്നു എന്നിരിക്കെ കേരള പോലീസിന് ഈ കേസ് എക്കാലത്തെയും കളങ്കമായി മാറുകയാണ്.

 

വേശ്യാവൃത്തിക്കും ബലാല്‍സംഘത്തിനും വശംവദരാകാത്ത സ്ത്രീകളെ കേസില്‍പെടുത്തി കൊല്ലാക്കൊല ചെയ്യാന്‍ മടിക്കാത്ത ഇത്തരം പോലീസ് ഉദ്യോഗസ്ഥരെ തുറുങ്കിലടക്കാന്‍ ഭരണകൂടം ചങ്കൂറ്റം കാണിക്കേണ്ടിയിരിക്കുന്നു.1994 ഒക്ടോബര്‍ 10-ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലെത്തിയ മറിയം റഷീദ, ഫൗസിയ ഹസന്‍ എന്നിവരുടെ പാസ്‌പോര്‍ട്ടും ടിക്കറ്റും സ്‌പെഷ്യല്‍ബ്രാഞ്ച് സി.ഐ. ആയിരുന്ന വിജയന്‍ വാങ്ങിവെച്ചതോടെയാണ് ചാരക്കേസിനു തുടക്കം.   രണ്ടു ദിവസത്തിനുശേഷം വിജയന്‍ മറിയം റഷീദ താമസിച്ച ഹോട്ടലിലെത്തി അവരെ കടന്നുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍  അവര്‍ എതിര്‍ത്തു. അവിടെനിന്ന് മടങ്ങിയ വിജയന്‍ മറിയം റഷീദ ഒരു ശാസ്ത്രജ്ഞനുമായി നിരന്തരം ബന്ധപ്പെടുന്നുവെന്ന് മനസിലാക്കുകയും അക്കാര്യം  സിറ്റി പോലീസ് കമ്മിഷണറായിരുന്ന ആര്‍. രാജീവനെയും എസ്.ഐ.ബി. അസിസ്റ്റന്റ് ഡയറക്ടറായ ആര്‍.ബി. ശ്രീകുമാറിനെയും അറിയിക്കുകയും ചെയ്തു.

 

വിസയും ടിക്കറ്റും മടക്കിനല്‍കാതെ അവരെ തടഞ്ഞുവച്ച വിജയന്‍ ഫോറിനേഴ്‌സ് ആക്ട് പ്രകാരം മറിയത്തിനെതിരേ കേസെടുക്കുതയും ഓഫീസില്‍ വിളിച്ചുവരുത്തി അറസ്റ്റുചെയ്തു. പിന്നീട് അതിക്രൂരവും പൈശാചികവുമായ പീഡനത്തിന്റെ ദിവസങ്ങളായിരുന്നു. ചാരവൃത്തി നടന്നതായും ഉന്നതശാസ്ത്രജ്ഞര്‍ രാജ്യത്തിന്റെ ഹഹസ്യങ്ങള്‍ ചോര്‍ത്തിയെന്നുമൊക്കെയുള്ള നിറംപിടിപ്പിച്ച കഥകള്‍ മെനഞ്ഞു പത്രങ്ങള്‍ക്ക് നല്‍കിയതുമൊക്കെ പോലീസ് തന്നെയായിരുന്നു.മറിയം റഷീദയെ അറസ്റ്റുചെയ്ത് 23 ദിവസം കഴിഞ്ഞാണ് ചാരക്കേസ് രജിസ്റ്റര്‍ ചെയ്തത്. ഇരുട്ടുമുറിയില്‍ പൂര്‍ന്ന നഗ്നയാക്കി നിറുത്തി മുട്ടുകാല്‍ തല്ലിച്ചതയ്ക്കാന്‍ പോലും മടക്കാത്ത  പോലീസ്. കാമവെറി പൂണ്ട പോലീസുകാരന്റെ ലൈംഗിക  ഉദ്യമങ്ങള്‍ക്ക് വശംവദയാകാത്ത സ്ത്രീയെ വര്‍ഷങ്ങളോളം ജയിലില്‍ അടയ്ക്കാന്‍ വിധം കേസുണ്ടാക്കിയ ക്രൂരതയ്ക്ക് കാലം മാപ്പുനല്‍കിയേ തീരു.

മറിയം റഷീദയെ അറസ്റ്റു ചെയ്തതു മുതല്‍ 12 ദിവസം പോലീസ് കസ്റ്റഡി ലഭിച്ചിട്ടും വിജയന്‍ കൂടുതല്‍ ദിവസം കസ്റ്റഡി വേണമെന്ന ആവശ്യം കോടതിയില്‍ ഉന്നയിച്ചു.നിയമപരമായി അതിന് സാധ്യതയില്ലെന്ന് വന്നപ്പോള്‍  കസ്റ്റഡികാലാവധി തീരുന്നതിന് തൊട്ടുമുന്‍പ് ചാരക്കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.സുപ്രീംകോടതി നര്‍ദേശപ്രകാരമാണ് ചാരവൃത്തിക്കേസിന് പിന്നിലെ ഗൂഢാലോചന സി.ബി.ഐ. വീണ്ടും അന്വേഷിച്ചതും കേരളത്തെ നടുക്കിയ  കുറ്റപത്രം  കോടതിയില്‍  സമര്‍പ്പിച്ചതും. പില്‍ക്കാലത്ത് പ്രതികള്‍ക്ക് നഷ്ടപരിഹാരം നല്‍കിയെങ്കിലും കേരളത്തിന് ഇന്നും മാനക്കേടായി ബാക്കിനില്‍ക്കുന്നു ഐഎസ്ആര്‍ഒ ചാരക്കേസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (4 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (6 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (6 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (6 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (6 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (7 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (10 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (10 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (10 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (10 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (10 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (10 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (10 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (10 hours ago)

Malayali Vartha Recommends