സഭയിൽ നിന്ന് ഇന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷം...വി.ഡി.സതീശനും മന്ത്രി എം.ബി.രാജേഷും തമ്മില്‍ നിയമസഭയില്‍ തര്‍ക്കം...വാക്കൗട്ട് പ്രസംഗം സ്പീക്കര്‍ പരിശോധിക്കട്ടെ... വ്യക്തിപരമായ എന്തെങ്കിലും പരാമര്‍ശം നടത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാല്‍ അത് മാറ്റാം...

സഭയിൽ നിന്ന് ഇന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷം...പ്രതിപക്ഷനേതാവ് വി.ഡി.സതീശനും മന്ത്രി എം.ബി.രാജേഷും തമ്മില്‍ നിയമസഭയില്‍ തര്‍ക്കം. വാക്കൗട്ട് നടത്തി പുറത്തുപോയപ്പോള്‍ പാര്‍ലമെന്ററികാര്യ മന്ത്രി എം.ബി. രാജേഷ് തന്നേക്കുറിച്ച് മോശമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.മന്ത്രി വീണാ ജോര്‍ജിനെതിരെയും ആര്. ബിന്ദുവിനെതിരെയും ഞാന്‍ മോശമായി സംസാരിച്ചുവെന്നാണ് രാജേഷ് പറഞ്ഞത്. വാക്കൗട്ട് പ്രസംഗം സ്പീക്കര്‍ പരിശോധിക്കട്ടെ. വ്യക്തിപരമായ എന്തെങ്കിലും പരാമര്‍ശം നടത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാല്‍ അത് മാറ്റാം. പ്രതിപക്ഷ നേതാവ് അഹങ്കാരത്തിന് കൈയും തലയും വയറുംവെച്ച ആളാണെന്ന് കഴിഞ്ഞ ദിവസം ഒരു മുന്‍ മന്ത്രി സഭയില്‍ പറഞ്ഞപ്പോള്‍ ഒരു പാര്‍ലമെന്ററി മര്യാദയും കാണിക്കാതെ മന്ത്രി രാജേഷ് അവിടെയിരുന്ന് ചിരിച്ചു.
മൂന്നുനാല് മന്ത്രിമാര്‍ കൂട്ടംകൂടി പ്രതിപക്ഷനേതാവിന്റെ പ്രസംഗം തടസ്സപ്പെടുത്തുന്നത് ഈ സഭയുടെ ചരിത്രത്തിലില്ല. സര്‍ക്കാരിനെ വിമര്‍ശിക്കുക എന്നത് ഞങ്ങളുടെ ജോലിയാണ്.ധാര്‍ഷ്ട്യവും ധിക്കാരവും പുച്ഛവും എനിക്ക് ചേരില്ല. അത് സംബന്ധിച്ച് നിങ്ങളിപ്പോള്‍ പാര്‍ട്ടിയില്‍ ചര്ച്ചനടത്തിക്കൊണ്ടിരിക്കുകയാണ്. പാര്‍ലമെന്ററികാര്യ മന്ത്രി സ്പീക്കറല്ല, മുന്‍ സ്പീക്കറാണ്. അദ്ദേഹം കുറച്ചുനാളായി സ്പീക്കറാകാന്‍ ശ്രമിക്കുകയാണ്. അങ്ങനെ സ്പീക്കറായി പ്രതിപക്ഷ നേതാവിനെ നിയന്ത്രിക്കാന്‍ വരേണ്ടെന്നും വി.ഡി. സതീശന് പറഞ്ഞു.പിന്നെയങ്ങോട്ട് വലിയ തർക്കമായി.നോർക്കയുടെ കുടിയേറ്റ സർവേയിലെ കണ്ടെത്തലുമായാണ് പ്രതിപക്ഷം ഇന്ന് നിയമസഭയിൽ എത്തിയത്. ഇന്ത്യയിൽ വിദ്യാർഥി കുടിയേറ്റം താരതമ്യേന കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി മറുപടി പറഞ്ഞു. പ്രസംഗം നീണ്ടു പോകുന്നതിനിടെ സ്പീക്കർ ഇടപെട്ട് പ്രസംഗം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ചില കാര്യങ്ങൾ പറഞ്ഞു പോകാതെ പറ്റില്ലാല്ലോ എന്ന് പറഞ്ഞ മന്ത്രി വീണ്ടും തുടരുകയായിരുന്നു.
https://www.facebook.com/Malayalivartha

























