ഓട്ടിസം ബാധിതനായ വിദ്യാര്‍ത്ഥിയെ സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് പുറത്താക്കി... നടപടിയില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു

ഓട്ടിസം ബാധിതനായ വിദ്യാര്‍ത്ഥിയെ സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് പുറത്താക്കി. ഓട്ടിസം ബാധിതനായ വിദ്യാര്‍ത്ഥിയെ സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് നിര്‍ബന്ധിച്ച് പുറത്താക്കിയ നടപടിയില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം ഡി ഇ ഒ രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആക്റ്റിങ് ചെയര്‍ പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂ നാഥ് ഉത്തരവില്‍ ആവശ്യപ്പെട്ടു.
തൈക്കാട് ഗവ. മോഡല്‍ സ്കൂളിലാണ് സംഭവം. പൊതു പരിപാടിക്കിടയില്‍ ശബ്ദമുണ്ടാക്കിയെന്ന് പറഞ്ഞാണ് കുട്ടിയെ പുറത്താക്കിയത്. ടി.സി. വാങ്ങാന്‍ പ്രിന്‍സിപ്പല്‍ അമ്മക്ക് നിര്‍ദ്ദേശം നല്കി. എന്നാല്‍ അമ്മ മൂന്ന് മാസത്തെ സാവകാശം ചോദിച്ചു. പ്രിന്‍സിപ്പല്‍ ഒരാഴ്ച സമയം നല്കി. കുട്ടി സ്കൂളില്‍ തുടര്‍ന്നാല്‍ മറ്റ് കുട്ടികള്‍ സ്കൂളില്‍ വരില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
ദൂരപരിധി കാരണം കുട്ടിക്ക് ടി.സി. വാങ്ങുന്നു എന്ന് അപേക്ഷയില്‍ എഴുതണമെന്ന് പ്രിന്‍സിപ്പല്‍ നിര്‍ദ്ദേശം നല്‍കിയതായി കുട്ടിയുടെ അമ്മ പറഞ്ഞു. മണക്കാട് സ്വദേശിയാണ് വിദ്യാര്‍ത്ഥി. ദ്യശ്യമാദ്ധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
https://www.facebook.com/Malayalivartha

























