ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കും; പിണറായീടെ തള്ള്...ഓടിച്ചിട്ട് തല്ലി ധനമന്ത്രി;മുടങ്ങി കിടക്കുന്ന കുടിശിക കൊടുക്കാന്‍ കാശില്ല അപ്പോഴാ വര്‍ദ്ധിപ്പിക്കുന്നത്,എന്നെയങ്ങ് കൊല്ല് എന്റെ തറവാട്ടില്‍ നിന്ന് എടുത്ത് കൊടുക്കുമോ കാശെന്ന് ബാലഗോപാല്‍,വര്‍ദ്ധിപ്പിക്കാം എന്നല്ലേ നമ്മള്‍ പറഞ്ഞുള്ളു കൊടുക്കാം എന്ന് പറഞ്ഞില്ലല്ലോ,മുഖ്യനും ധനമന്ത്രിയ്ക്കും ട്രോളോട് ട്രോള്‍

തൊളവീണ ഖജനാവ് ധനമന്ത്രി ബാലഗോപാല്‍ തുന്നിക്കൊണ്ട് ഇരുന്നപ്പോള്‍ പിണറായീടെ അടുത്ത പ്രഖ്യാപനം പെന്‍ഷന്‍ തുക ഉയര്‍ത്തും. തുന്നിക്കെട്ടിയ തൊള പോലും ഇതോടെ വീണ്ടും കീറി. അതിന്റെ ഞെട്ടലില്‍ ധനമന്ത്രി ബാലഗോപാല്‍. ക്ഷേമ പെന്‍ഷന്‍ കുടിശിക ആയിട്ട് കിടക്കുമ്പോള്‍ ആണ് മുഖ്യന്റെ ഈ പ്രഖ്യാപനം. പെന്‍ഷന്‍ തുക ഉയര്‍ത്തിയില്ലേലും വേണ്ടില്ല ഉള്ളത് കൃത്യമായി തന്നാല്‍ മതിയെന്ന് ജനം. തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ബാലഗോപാലിന്റെ നെഞ്ചത്താണ് വീണ് പൊട്ടിയത്. റേഷന്‍ കട മറന്ന് മണ്ണണ്ണ വാങ്ങണോയെന്നാണ് മുഖ്യനോട് ബാലഗോപാല്‍ ചോദിക്കുന്നത്. മുഖ്യനെ ട്രോളി ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കില്‍ ഒരു വരി കുറിച്ചു...അത് കേറി വൈറലാകുന്നു.
യോദ്ധ സിനിമയിലെ ജഗതിയുടെ ചിത്രം പങ്കുവെച്ച്, ഖജനാവില്‍ പൂച്ച പെറ്റുകിടക്കുന്നതിനിടെ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുമെന്ന കെ ദാസന്റെ പ്രഖ്യാപനം കേള്‍ക്കുന്ന ബാലഗോപാല്‍. ഈ ഒരു കുറിപ്പാണ് ശ്രീജിത് പണിക്കര്‍ പോസ്റ്റ് ചെയ്തത്. ഇതില്‍ക്കൂടുതല്‍ ഒന്നും വേണ്ട മുഖ്യന്റെയും ബാലഗോപാലിന്റെയും വായടപ്പിക്കാന്‍ ഇത് തന്നെ ധാരാളം. അടുത്ത ഇലക്ഷനുള്ള തുറുപ്പ് ചീട്ടാ അല്ലിയോ പിണറായി എന്ന് ട്രോള്‍. ഇത് മറിയക്കുട്ടി കേള്‍ക്കമ്ട ചൂലെടുക്കുമെന്ന് മുഖ്യന് മുന്നറിയിപ്പ്. പെട്രോളിന് വീണ്ടും രണ്ട് രൂപ കൂട്ടുമെന്ന ഭയം വേണ്ട ജാഗ്രത മതി. എന്തെങ്കിലുമൊക്കെ പറയുന്നതിന് മുടക്കില്ലല്ലോ. ലെ ബാലഗോപാല്‍ ഇനി ഇതിനും ഞാന്‍ തന്തയ്ക്ക് വിളി കേള്‍ക്കേണ്ടി വരുമല്ലോ. അമ്പാനെ വര്‍ദ്ധിപ്പിക്കാം എന്നല്ലേ നമ്മള്‍ പറഞ്ഞുള്ളു കൊടുക്കാം എന്ന് പറഞ്ഞില്ലല്ലോ. തുടങ്ങി ട്രോളോട് ട്രോള്‍.
ഇതിനിടയില്‍ മുഖ്യനെ തള്ളി പോരാളി ഷാജി രംഗത്ത് വന്നു പോരാളിയേയും ട്രോളി എയറില്‍ക്കയറ്റിയിട്ടുണ്ട് മലയാളി. സതീശാ കരച്ചില്‍ തുടങ്ങിക്കോ എന്ന കുറിപ്പും ഇട്ട് പിണറായി ചിത്രം പങ്കുവെച്ച് സാമൂഹിക സുരക്ഷ പെന്‍ഷന്‍ തുക ഇനിയും വര്‍ദ്ധിപ്പിക്കും. പിണറായി വാക്ക് പറഞ്ഞാല്‍ വാക്കാ. പ്രതിപക്ഷ പാര്‍ട്ടികളുടെ നെഞ്ചിടുപ്പ് കൂട്ടുന്ന തീരുമാനം എന്നൊരൊറ്റ തള്ളാ. അതേ പോരാളിക്ക് ഓര്‍മ്മയുള്ളു ബോധം വന്നപ്പോള്‍ എയറിലാ. പെന്‍ഷന്‍ കിറ്റ് കൊണ്ട് വോട്ട് തട്ടുന്ന പരിപാടി ഇനി ചെലവാകില്ല അതുപോലെ പെന്‍ഷന്‍ ഉഡായിപ്പും നടക്കില്ല പോരാളിയെന്ന് മറുപടി. ആദ്യം ആ മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ കൊടുക്കാന്‍ പറ എന്നിട്ട് കൂട്ടാം. മുടങ്ങിയ പെന്‍ഷനിലെ ഒരു കുടിശിക തീര്‍ക്കാന്‍ 1500 കടമെടുത്ത ടീംസാണ് കൂട്ടുമെന്ന തള്ളുന്നത്. വര്‍ദ്ധിപ്പിക്കും എന്നിട്ട് നല്‍കാനുള്ള കാലയളവ് ദീര്‍ഘിപ്പിക്കും എന്നാണോ. അഞ്ച് മാസത്തെയാണ് മുടക്കി ഇട്ടിരിക്കുന്നത് കെ ദാസനെ അതൊന്ന് ഓര്‍മ്മിപ്പിക്ക്. പോരാളി ഷാജിയുടെ പൊടി പോലും കാണാനില്ല.
ക്ഷേമപെന്‍ഷന്‍ ഇനിയും വര്‍ധിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പണഞെരുക്കം കാരണമുണ്ടായ സാമൂഹ്യക്ഷേമ പെന്‍ഷന്‍ കുടിശ്ശിക ഗുണഭോക്താക്കള്‍ക്ക് 202425 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു ഗഡുക്കളും 202526 ല്‍ മൂന്നു ഗഡുക്കളും വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ചട്ടം 300 പ്രകാരം നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നിലവില്‍ സാമൂഹ്യക്ഷേമ പെന്‍ഷനുകളുടെ അഞ്ചുഗഡുക്കള്‍ കുടിശ്ശികയാണ്. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്തും നല്‍കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നിലവില്‍ ഈ ഇനത്തില്‍ 4,250 കോടി രൂപയാണ് കുടിശ്ശികയായുള്ളത്. 202425 സാമ്പത്തിക വര്‍ഷത്തില്‍ കുടിശ്ശികയുടെ ഭാഗമായി 1,700 കോടി രൂപ വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























