പാറാവ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫിസറുടെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്നു അബദ്ധത്തില്‍ വെടി പൊട്ടി

പാറാവ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫിസറുടെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്നു അബദ്ധത്തില്‍ വെടി പൊട്ടി. പെരുവന്താനം പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം രാത്രി 12ന് ആണ് സംഭവം. ആയുധം ഉപയോഗിക്കുന്നതില്‍ അശ്രദ്ധ വരുത്തിയെന്ന് ചൂണ്ടിക്കാട്ടി സിപിഒ മൊളൈസ് മൈക്കിളിനെ ജില്ലാ പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
പാറാവ് ഡ്യൂട്ടിക്കിടെ പിസ്റ്റള്‍ വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടുകയായിരുന്നു. പൊലീസ് സ്റ്റേഷന്റെ ഭിത്തിയില്‍ ആണ് വെടിയുണ്ട തുളഞ്ഞു കയറിയത്. വെടിയൊച്ച കേട്ടു പരിഭ്രാന്തരായ മറ്റു പൊലീസുകാര്‍ ഓടി എത്തിയപ്പോഴാണ് അബദ്ധം മനസ്സിലായത്.
https://www.facebook.com/Malayalivartha

























