വിഴിഞ്ഞം പദ്ധതി വരാന്‍ കാരണം അന്നത്തെ യുഡിഎഫ് സര്‍ക്കാരാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ

വിഴിഞ്ഞം പദ്ധതി വരാന്‍ കാരണം അന്നത്തെ യുഡിഎഫ് സര്‍ക്കാരാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. വിഴിഞ്ഞം പദ്ധതിക്ക് തുടക്കമിട്ടത് യുഡിഎഫാണെന്നും പദ്ധതിയുടെ ആദ്യത്തെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായിരുന്ന തിരുവഞ്ചൂര്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി മുന്‍കൈ എടുത്തതു കൊണ്ടാണ് വിഴിഞ്ഞം പദ്ധതി വന്നത്. പദ്ധതിയുടെ കരാര്‍ ഒപ്പിടുന്നത് ഉമ്മന്‍ചാണ്ടിയാണ്. പദ്ധതിയില്‍ 6500 കോടി രൂപ അഴിമതിയുണ്ടെന്നാണ് എല്‍ഡിഎഫ് ആക്ഷേപിച്ചത്. പദ്ധതിയെ ഇല്ലാതാക്കാനും എല്‍ഡിഎഫ് ശ്രമിച്ചു.
അത്തരക്കാരാണ് വിഴിഞ്ഞം പദ്ധതി അവരാണ് കൊണ്ടുവന്നതെന്ന് ഇപ്പോള്‍ അവകാശപ്പെടുന്നത്. അവരുടെ ആത്മശാന്തിക്കായി അത് നടക്കട്ടെ. എല്ലാ കാര്യങ്ങളും കൂട്ടായി ആലോചിച്ച് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടു പോയതാണ്. സര്‍ക്കാര്‍ മാറിയപ്പോള്‍ അന്തരീക്ഷം മാറിയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























