കണ്ണീര്‍ക്കാഴ്ചയായി.....വര്‍ക്കലയില്‍ കൂട്ടുകാരോടൊപ്പം കടലില്‍ ഇറങ്ങി കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് തമിഴ്നാട് സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു...

വര്‍ക്കലയില്‍ തിരയില്‍പ്പെട്ട് തമിഴ്നാട് സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. തമിഴ്നാട് അരിയന്നൂര്‍ സ്വദേശി സതീഷ് കുമാര്‍ (19) ആണ് മരിച്ചത്.
തിരുവമ്പാടി ബ്ലാക്ക് ബീച്ചിന് സമീപം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയ്ക്കായിരുന്നു സംഭവം നടന്നത്. സതീഷ് ഉള്‍പ്പെട്ട പത്തംഗ സംഘം ബുധനാഴ്ചയാണ് വര്‍ക്കലയിലെത്തിയത്.
ഇന്നലെ രാവിലെ പതിനൊന്നിന് തിരുവമ്പാടി തീരത്തെത്തിയ ഇവര്‍ ഓടയം ഭാഗത്തേക്കാണ് പോയത്. കടലില്‍ ഇറങ്ങരുതെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയെങ്കിലും സംഘം ഇത് അവഗണിക്കുകയായിരുന്നു. ഇവര്‍ കടലില്‍ ഇറങ്ങി കുളിക്കുന്നതിനിടെ സതീഷ് തിരയില്‍പ്പെട്ട് മുങ്ങിത്താണു പോയി.
https://www.facebook.com/Malayalivartha

























