മറ്റൊരു പൊന്‍ കീരിടം... നാലു ജില്ലകളിലായി വിവിധ മോഷണക്കേസുകളില്‍പ്പെട്ട് മുങ്ങിനടന്ന കാപ്പാ കരുതല്‍ തടങ്കല്‍പ്രതിയെ പോലീസ് തന്ത്രപരമായി അറസ്റ്റുചെയ്തു; ഗോവ, തമിഴ്നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ അന്വേഷിച്ചിട്ടും തുമ്പ് കിട്ടിയില്ല

നാടിനെ വിറപ്പിച്ച പെരും കള്ളനെ പിടികൂടി പോലീസ്. നാലുജില്ലകളിലായി വിവിധ മോഷണക്കേസുകളില്‍പ്പെട്ട് മുങ്ങിനടന്ന കാപ്പാ കരുതല്‍ തടങ്കല്‍പ്രതിയെ പോലീസ് തന്ത്രപരമായി അറസ്റ്റുചെയ്തു. വെള്ളിയാമറ്റം ലത്തീന്‍ പള്ളി ഭാഗത്ത് കൊല്ലിയില്‍ അജേഷിനെ(38)യാണ് ബുധനാഴ്ച രാവിലെ പിടികൂടിയത്.
ഇടുക്കിയില്‍ കാഞ്ഞാര്‍, കുളമാവ്, തൊടുപുഴ, കോട്ടയം പള്ളിക്കത്തോട്, കുറവിലങ്ങാട്, പാലാ, പാലക്കാട് കല്ലടിക്കോട്, മീനാക്ഷിപുരം, കോഴിക്കോട് നടക്കാവ്, എറണാകുളം പുത്തന്‍കുരിശ് എന്നീ പോലീസ് സ്റ്റേഷനുകളിലായി പതിനെട്ടിലേറെ മോഷണക്കേസുകളിലെ പ്രതിയാണിയാള്‍. കുറവിലങ്ങാട് തനിച്ചുതാമസിച്ചിരുന്ന വയോധികയുടെ വീട്ടില്‍ വെള്ളം ചോദിച്ചെത്തി അവരെ പിടിച്ചുകെട്ടി മോഷണം നടത്തി പിടിയിലായശേഷം ഇയാള്‍ ജാമ്യം നേടി പുറത്തിറങ്ങി.
പിന്നീട് കരിപ്പലങ്ങാട് കട കുത്തിത്തുറന്ന് മോഷണം നടത്തി മുങ്ങി. അതിനിടെ 2023 നവംബറില്‍ ഇയാള്‍ക്കെതിരേ കളക്ടര്‍ കാപ്പ ചുമത്തി. മോഷണശേഷം അന്യ സംസ്ഥാനങ്ങളിലേക്ക് പോയി ഹോട്ടല്‍ ജോലി ചെയ്യുകയായിരുന്നു പതിവ്. ഇതുമനസ്സിലാക്കിയ പോലീസ് ഇയാളെ പിടികൂടുന്നതിനായി ഗോവ, തമിഴ്നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും പിടിക്കാനായില്ല.
വഴിയില്‍ കാണുന്ന ആരുടെയെങ്കിലും ഫോണില്‍ നിന്നായിരുന്നു ഇയാളുടെ വിളികള്‍. അതിനാല്‍ പോലീസ് എത്തുമ്പോഴേക്കും ഇയാള്‍ കടന്നുകളയും. ഏതാനും മാസങ്ങള്‍ കൂടുമ്പോള്‍ ഇയാള്‍ വീട്ടിലെത്തുമെന്ന് പോലീസിന് വിവരം ലഭിച്ചു. ഇയാള്‍ വെള്ളിയാമറ്റത്തെ വീട്ടിലെത്തുമെന്ന സൂചന ലഭിച്ചിരുന്നു. ഇവിടെ എത്തിയ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്.
ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ തൊടുപുഴ ഡിവൈ.എസ്.പി. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് ഇയാളെ കുടുക്കിയത്. കാഞ്ഞാര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ പ്രകാശ്, എസ്.ഐ. കെ.ടി. ഷിബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാജഹാന്‍, ജോളി ജോര്‍ജ്, ശ്യാം, അജിനാസ്, വി.ജെ. അനസ്, സി.പി. ടോബി ജോണ്‍സണ്‍, അഖീഷ് തങ്കപ്പന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.
അതേസമയം ആന്ധ്രാപ്രദേശില്‍ എട്ടുവയസ്സുകാരിയെ കൂട്ട ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ മൂന്നുപേര്‍ പിടിയിലായി. ആന്ധ്രയിലെ നന്ദ്യാല്‍ ജില്ലയിലെ മുച്ചുമാരി ഗ്രാമത്തിലാണ് മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായവരില്‍ രണ്ടുപേര്‍ക്ക് 12 വയസ്സാണ് പ്രായം. ഒരാള്‍ക്ക് 13 വയസ്സും. ഇവര്‍ യഥാക്രമം ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്നവരാണ്.
കഴിഞ്ഞ ഞായറാഴ്ചയാണ് കൊലപാതകം നടന്നതെങ്കിലും കഴിഞ്ഞദിവസമാണ് സംഭവം പുറംലോകമറിഞ്ഞത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണവും പോലീസ് നായയെ ഉപയോഗിച്ച് നടത്തിയ പരിശോധനയുമാണ് നിര്‍ണായകമായത്. തുടര്‍ന്ന് മൂന്ന് കുട്ടികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയതായി ഇവര്‍ സമ്മതിക്കുകയായിരുന്നു. മൃതദേഹം കനാലിലൊഴുക്കിയെന്നും പ്രതികള്‍ മൊഴിനല്‍കിയിട്ടുണ്ട്. അതേസമയം, ആഴമേറിയ കനാലില്‍നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെടുക്കാനായിട്ടില്ല.
ഞായറാഴ്ച വൈകിട്ടാണ് എട്ടുവയസ്സുകാരിയെ കാണാനില്ലെന്ന് പിതാവ് പോലീസില്‍ പരാതിനല്‍കിയത്. മുച്ചുമാരിയിലെ പാര്‍ക്കില്‍ കളിക്കാന്‍പോയ മകളെ പിന്നീട് കാണാതായെന്നായിരുന്നു പിതാവിന്റെ പരാതി. ഉടന്‍തന്നെ പോലീസ് മിസ്സിങ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സമീപവാസികളെയും നാട്ടുകാരെയും ചോദ്യംചെയ്തു. പക്ഷേ, പെണ്‍കുട്ടിയെക്കുറിച്ച് വിവരമൊന്നും കിട്ടിയില്ല. ഇതോടെയാണ് ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ച് പരിശോധന നടത്താന്‍ തീരുമാനിച്ചത്. തുടര്‍ന്ന് പോലീസ് നായയെത്തി നടത്തിയ പരിശോധനയിലാണ് നിര്‍ണായകമായ വഴിത്തിരിവുണ്ടായത്.
പാര്‍ക്കില്‍നിന്ന് മണംപിടിച്ച പോലീസ് നായ ആദ്യം പോയത് കൃത്യം നടന്ന സ്ഥലത്തേക്കായിരുന്നു. ഇവിടെനിന്ന് പ്രതികളുടെ വീടിന് മുന്നിലെത്തിയാണ് നായ ഓട്ടംനിര്‍ത്തിയത്. ഇതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. തുടര്‍ന്ന് പോലീസ് പ്രാഥമികാന്വേഷണം നടത്തി മൂന്ന് ആണ്‍കുട്ടികളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസിന്റെ ചോദ്യംചെയ്യലില്‍ പെണ്‍കുട്ടിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയതാണെന്ന് മൂവരും സമ്മതിച്ചു.
"
https://www.facebook.com/Malayalivartha

























