Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ് സിനിമയിലെ അതുല്യ പ്രതിഭയും തിരക്കഥാകൃത്തും സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു...


മേയര്‍ വി.വി. രാജേഷിനെ അട്ടിമറിക്കാൻ നീക്കം..അവിശ്വാസ പ്രമേയം വന്നാല്‍ ഈ സ്വതന്ത്രന്റെ നിലപാട് ബിജെപിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യും..


ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു


തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

കപ്പലിനെച്ചൊല്ലി കൂട്ടയടി... സാന്‍ ഫെര്‍ണാണ്ടോ സ്വപ്ന തീരത്ത് അണഞ്ഞപ്പോഴേയ്ക്കും അവകാശത്തര്‍ക്കം രൂക്ഷം; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഇന്ന്, മുഖ്യമന്ത്രി കപ്പലിനെ സ്വീകരിക്കും; വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റിനെ ചൊല്ലി മുന്നണികളുടെ അടിപിടി; യുഡിഎഫിന്റെ കുഞ്ഞെന്ന് വി ഡി സതീശന്‍

12 JULY 2024 11:11 AM IST
മലയാളി വാര്‍ത്ത

കാത്ത് കാത്തിരുന്ന കപ്പല്‍ വിഴിഞ്ഞം തീരമടുക്കുമ്പോള്‍ കൂട്ടയടിയും തുടങ്ങി. വിഴിഞ്ഞം തുറമുഖത്തെ ട്രയല്‍ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കുകയാണ്. രാവിലെ പത്ത് മണിക്ക് വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സാന്‍ ഫര്‍ണാണ്ടോ കപ്പലിനെ സ്വീകരിക്കും. ക്യാപ്റ്റനും സ്വീകരണമുണ്ടാകും.

കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും. ഓദ്യോഗിക ചടങ്ങിന് ശേഷം ബാക്കി കണ്ടെയ്‌നറുകള്‍ ഇറക്കി സാന്‍ ഫെര്‍ണാണ്ടോ വൈകീട്ടോടെ വിഴിഞ്ഞം തീരം വിടും. ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതില്‍ കോണ്‍ഗ്രസിന് എതിര്‍പ്പുണ്ട്. മുന്‍ തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനും ചടങ്ങിലേക്ക് ക്ഷണമില്ല.

പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധമുണ്ടെങ്കിലും യുഡിഎഫ് ചടങ്ങ് ബഹിഷ്‌കരിക്കില്ല. പദ്ധതി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിച്ചുകൊണ്ട് ജില്ലാകേന്ദ്രങ്ങളില്‍ പ്രകടനം നടത്തും. എന്നാല്‍ പുനരധിവാസ പാക്കേജ് ഇടതുസര്‍ക്കാര്‍ നടപ്പാക്കിയില്ലെന്ന് ആരോപിച്ച് സ്ഥലം എംപി ശശി തരൂര്‍ ചടങ്ങില്‍ പങ്കെടുക്കില്ല. ഓദ്യോഗിക ക്ഷണമില്ലെന്ന് ചൂണ്ടിക്കാട്ടി ലത്തീന്‍ അതിരൂപത പ്രതിനിധികളും ചടങ്ങിലേക്ക് എത്തില്ല.

വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ പ്രതിപക്ഷത്തെ അവഗണിച്ചെന്ന ആരോപണം കടുപ്പിക്കുന്നതിനൊപ്പം, പദ്ധതി യുഡിഎഫിന്റെ കുഞ്ഞാണെന്നും പറഞ്ഞുവയ്ക്കുന്നു യുഡിഎഫ് നേതാക്കള്‍. ഉമ്മന്‍ചാണ്ടിയെന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയിലാണ് പദ്ധതി തീരമണിഞ്ഞതെന്ന് വി ഡി സതീശന്‍ ഇന്നലെ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ പേര് തുറമുഖത്തിന് നല്‍കണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു. പദ്ധതി പൂര്‍ത്തിയായതില്‍ ഏറ്റവും സന്തോഷിക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ ആത്മാവെന്ന് രമേശ് ചെന്നിത്തല അവകാശപ്പെട്ടു. പദ്ധതിയുടെ പിതൃത്വത്തെ ചൊല്ലി തര്‍ക്കിക്കാം പക്ഷേ മാതൃത്വം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെന്ന് മുന്‍മന്ത്രി കെ ബാബു പ്രതികരിച്ചു.

വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റിനെ ചൊല്ലി മുന്നണികള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമാണ്. വി ഡി സതീശനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ യുഡിഎഫ് നേതൃത്വം പ്രതിഷേധം അറിയിച്ചു. പുനരധിവാസ പാക്കേജ് ഇടതുസര്‍ക്കാര്‍ നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി ശശി തരൂര്‍ എം പി ചടങ്ങില്‍ പങ്കെടുക്കില്ല. ട്രയല്‍ റണ്‍ ആയതുകൊണ്ടാണ് എല്ലാവരെയും ക്ഷണിക്കാതിരുന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ പ്രതിപക്ഷത്തെ അവഗണിച്ചെന്ന ആരോപണം കടുപ്പിക്കുന്നതിനൊപ്പം, പദ്ധതി യുഡിഎഫിന്റെ കുഞ്ഞാണെന്നും പറഞ്ഞുവയ്ക്കുന്നു യുഡിഎഫ് നേതാക്കള്‍. ഉമ്മന്‍ചാണ്ടിയെന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയിലാണ് പദ്ധതി തീരമണിഞ്ഞതെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ പേര് തുറമുഖത്തിന് നല്‍കണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു. പദ്ധതി പൂര്‍ത്തിയായതില്‍ ഏറ്റവും സന്തോഷിക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ ആത്മാവെന്ന് രമേശ് ചെന്നിത്തല അവകാശപ്പെട്ടു. പദ്ധതിയുടെ പിതൃത്വത്തെ ചൊല്ലി തര്‍ക്കിക്കാം പക്ഷേ മാതൃത്വം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെന്ന് മുന്‍മന്ത്രി കെ ബാബു പ്രതികരിച്ചു.

കപ്പലിനുള്ള സ്വീകരണ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍ എം പിയും വ്യക്തമാക്കി. പുനരധിവാസ പാക്കേജ് നടപ്പാക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാട്ടുന്നില്ലെന്നാണ് ആരോപണം. സ്ഥലം എംഎല്‍എ എം വിന്‍സന്റ് ചടങ്ങില്‍ പങ്കെടുക്കും. പ്രതിപക്ഷത്തെ ജനപ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവിനെ തന്നെ ക്ഷണിക്കണമെന്നില്ലെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധം ഉള്ളപ്പോഴും യുഡിഎഫ് ചടങ്ങ് ബഹിഷ്‌കരിക്കില്ല. പദ്ധതി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിച്ചുകൊണ്ട് ഇന്ന് ജില്ലാകേന്ദ്രങ്ങളില്‍ പ്രകടനം നടത്തും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് മുറികളിലായി ചോദ്യം ചെയ്യൽ അച്ഛനും മകളും വിയർത്തൊലിച്ച് !! പിണറായിക്ക് കാവലിരിക്കുന്ന രക്ഷാപ്രവർത്തകർ ഇതറിഞ്ഞോ... ?  (5 minutes ago)

  പ്രശസ്‌ത തിരക്കഥാകൃത്തും എഴുത്തുകാരനുമായ അന്തരിച്ച ജോൺ പോളിന്റെ ഭാര്യ ഐഷ എലിസബത്ത് നിര്യാതയായി  (2 hours ago)

 ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ കനക കിരീടം....  (2 hours ago)

പ്രിയദർശിനി' സൗജന്യ യാത്ര മൂലം സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിൽ.... കോഴിക്കോട് ജില്ലയിലെ സ്വകാര്യ ബസുകൾ ജൂലൈ മുതൽ സർവീസ് നിർത്താനൊരുങ്ങുന്നതായി സൂചന  (3 hours ago)

തമിഴ് സിനിമയിലെ അതുല്യ പ്രതിഭയും തിരക്കഥാകൃത്തും സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു...  (3 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവതി കുരങ്ങുകളുടെ ആക്രമണത്തെത്തുടർന്ന് മലമുകളിൽ നിന്ന് താഴേക്ക് വീണ് മരിച്ചു....  (3 hours ago)

  മകളെയും നാല് പേരക്കുട്ടികളെയും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം വയോധിക ആത്മഹത്യ ചെയ്ത നിലയിൽ  (3 hours ago)

ബന്ദിപ്പൂർ, നാഗർഹോള കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ ജംഗിൾ സഫാരി പൂർണമായും ആരംഭിക്കാൻ സർക്കാർ നിർദേശം നൽകി  (3 hours ago)

കോടതിയിൽ വിജയൻറെ തറക്കളി,പബ്ലിക് പ്രോസിക്യൂട്ടർ ഗീനാ കുമാരിയെ വളഞ്ഞ് ED...! 29 ന് കൊച്ചിയിൽ എത്തണം  (3 hours ago)

Mayor VV Rajesh നിർണായക പ്രഖ്യാപനവുമായി മേയർ  (4 hours ago)

കൊച്ചി നഗരത്തിലെ പ്രധാന പാതകളിലൊന്നായ സഹോദരൻ അയ്യപ്പൻ റോഡിൽ ജൂൺ 29 തിങ്കളാഴ്ച മുതൽ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു....  (4 hours ago)

  ബം​ഗളൂരുവിൽ മെട്രോ ജോലികൾക്കിടെ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു...    (4 hours ago)

ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന മ​രു​ന്നു​ക​ളു​ടെ ശേ​ഷി​ക്കു​ന്ന ഉ​പ​യോ​ഗ കാ​ലാ​വ​ധി സം​ബ​ന്ധി​ച്ച നി​ബ​ന്ധ​ന​ക​ളി​ൽ ഇ​ള​വ് വ​രു​ത്താനൊരുങ്ങി കേ​ന്ദ്രം  (5 hours ago)

ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരം.... നോർവെയെ പരാജയപ്പെടുത്തി ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ലേക്ക്  (5 hours ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  മുന്‍മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ   സെപ്റ്റംബർ 1 ന് മാറ്റി, ജില്ലാ കോടതി പരിഗണിക്കും  (5 hours ago)

Malayali Vartha Recommends