പുതുച്ചേരി വാഹന റജിസ്ട്രേഷന് വഴി നികുതി വെട്ടിച്ചെന്ന കേസിൽ വിടുതല്‍ ഹര്‍ജി മജിസ്ട്രേറ്റ് കോടതി തള്ളി; റിവിഷൻ പെറ്റിഷനുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഹൈക്കോടതിയിൽ; 30 ലക്ഷം രൂപ വരെ നികുതി വെട്ടിച്ചതായി കണക്ക്

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഹൈക്കോടതിയിൽ. വാഹന റജിസ്ട്രേഷൻ നികുതി വെട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. പുതുച്ചേരി വാഹന റജിസ്ട്രേഷന് വഴി നികുതി വെട്ടിച്ചെന്ന കേസിൽ വിടുതല്‍ ഹര്‍ജി മജിസ്ട്രേറ്റ് കോടതി തള്ളി. ഈ ഉത്തരവിനെതിരെയാണ് സുരേഷ് ഗോപി ഹൈക്കോടതിയിലേക്ക് നീങ്ങിയത്. ഹൈക്കോടതിയിൽ റിവിഷൻ പെറ്റിഷൻ നൽകി .
ഏപ്രിലിലാണു എറണാകുളം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വിടുതൽ ഹർജി തള്ളിയത്. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ് കേസ് റദ്ദാക്കാനാവില്ലെന്നായിരുന്നു . എന്നാൽ ഹർജിയിലെ ആവശ്യം, ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ലെന്നും അതിനാൽ റദ്ദാക്കണമെന്നുമാണ്.
സുരേഷ് ഗോപി വാദിച്ചത്, പുതുച്ചേരിയിലെ തന്റെ കൃഷിഭൂമിയുടെ വിലാസത്തിലാണ് കാറുകൾ രജിസ്റ്റർ ചെയ്തതെന്നാണ് . എന്നാൽ, അന്വേഷണത്തിൽ അങ്ങനെയൊരു ഭൂമി ഇല്ലെന്ന് കണ്ടെത്തുകയും ചെയ്തു . 2016ൽ രാജ്യസഭാ എംപിയായതിന് മുമ്പും ശേഷവും സുരേഷ് ഗോപി പുതുച്ചേരിയിൽ രണ്ട് വാഹനങ്ങൾ രജിസ്റ്റർ ചെയ്തു. കേന്ദ്രഭരണപ്രദേശത്ത് വാഹനങ്ങൾ രജിസ്റ്റർ ചെയ്തതിലൂടെ 30 ലക്ഷം രൂപ വരെ നികുതി വെട്ടിച്ചതായാണ് കണക്ക്.
https://www.facebook.com/Malayalivartha

























