വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തില്‍ സ്ഥാനം പിടിച്ചു.... കേരളത്തിന്റെ ദീര്‍ഷകാലത്തെ സ്വപ്ന സാഫല്യമാണ് വിഴിഞ്ഞത്തുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്...

വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തില്‍ സ്ഥാനം പിടിച്ചു.... കേരളത്തിന്റെ ദീര്‍ഷകാലത്തെ സ്വപ്ന സാഫല്യമാണ് വിഴിഞ്ഞത്തുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്...
സഹോദരീ സഹോദരന്മാരെ അങ്ങനെ നമ്മുടെ കേരളത്തിന് അതും നേടാനായിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. കയ്യടികളോടെയാണ് മുഖ്യമന്ത്രിയുടെ വാക്കുകളെ സദസ് സ്വീകരിച്ചത്. 'നമ്മുടെ ദീര്‍ഘകാലത്തെ സ്വപ്നമാണ് ഇന്ന് യാഥാര്‍ത്ഥ്യമായത്. നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് സ്വപ്നം സഫലമായത്. അതുമായി സഹരിച്ച എല്ലാവര്ക്കും കൃതജ്ഞത രേഖപ്പടുത്തുകയാണ്.
രാജ്യത്തെ തന്നെ ഏറ്റവും അഭിമാനകരമായ മുഹൂര്‍ത്തമാണിത്. മദര്‍ഷിപ്പുകള്‍ ഇങ്ങോട്ടേക്ക് ധാരാളമായി വരാന്‍ പോകുന്നു. ലോകത്തിലെ ഏറ്റവും വലിയ കപ്പലുകള്‍ക്ക് ബര്‍ത്ത് ചെയ്യാന്‍ കഴിയുന്ന ഇടമായി വിഴിഞ്ഞം മാറിയിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഇതൊരു ട്രയല്‍ റണ്‍ ആണെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ ഓപ്പറേഷന് ഇതാേടെ തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























