Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലൈംഗികാരോപണ വിധേയനായ രാഹുല്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി: കേസ് അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം...


മറ്റ് പ്രതികളോടുള്ളതിനേക്കാൾ കടുത്ത ഭാഷയിൽ പൾസർ സുനിയെ വിമർശിച്ചപ്പോഴും ഭാവഭേദമില്ല: ശിക്ഷാ വാദത്തിനിടെ കോടതിമുറിയിൽ കരഞ്ഞ് വികാരം പ്രകടിപ്പിച്ച് മറ്റ് പ്രതികൾ: ഹണി എം വർഗീസിൻ്റെ ഭൂതകാലം അന്വേഷിച്ചു കൊള്ളു, എന്നാൽ കോടതി നടപടികൾ ബുദ്ധിമുട്ടിച്ചാൽ കോടതി അലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടി വിചാരണക്കോടതി...


എട്ട് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ, നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ആറ് പ്രതികൾക്ക് ശിക്ഷ വിധിച്ചു: 20 വർഷം കഠിന തടവും 50000 രൂപ ശിക്ഷയും; വിധികേട്ട് പൊട്ടിക്കരഞ്ഞ് മാർട്ടിൻ: പ്രതികള്‍ ജയിലില്‍ കഴിഞ്ഞ കാലം ശിക്ഷയില്‍ നിന്ന് ഇളവ് ചെയ്യും; ആദ്യം ജയിലിൽ നിന്ന് ഇറങ്ങുന്നത് പൾസർ സുനി- പെന്‍ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥന്‍ ജാഗ്രതയോടെ സൂക്ഷിക്കണമെന്ന് കോടതി...


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി

കെ എസ് ആർ ടി സിയെ കൈവിട്ട് സർക്കാർ... സാമ്പത്തികമായി സഹായിക്കാനാകില്ലെന്ന് ധനവകുപ്പിന്റെ അന്ത്യശാസനം...ജൂലൈ മാസത്തെ കെഎസ്ആർടിസി പെൻഷന്റെ ഫയൽ ധനവകുപ്പ് തിരിച്ചയച്ചു...

12 JULY 2024 12:19 PM IST
മലയാളി വാര്‍ത്ത

കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നു പോകുന്ന സർക്കാരിന് എല്ലാം മേഖലകളെയും കയ്യയഞ്ഞു സഹായിക്കാനുള്ള സാമ്പത്തിക സ്ഥിതി നിലവിൽ ഇല്ല. അത് മാത്രമല്ല ജനങ്ങളുടെ ക്ഷേമങ്ങൾക്കുള്ള കാര്യങ്ങൾ പോലും ചെയ്യാൻ സർക്കാരിനെ കൊണ്ട് സാധിക്കുന്നില്ല . അതിനിടയിലാണ് വകുപ്പുകൾക്ക് ആവശ്യമായ തുക കൂടി നൽകേണ്ട ഉത്തരവാദിത്തം . എന്നാൽ അതിൽ നിന്നും ഇപ്പോൾ കെ എസ് ആർ ടി സിയെ കൈയൊഴിഞ്ഞിരിക്കുകയാണ് സർക്കാർ. ഇനി കെഎസ്ആർടിസിയെ സാമ്പത്തികമായി സഹായിക്കാനാകില്ലെന്ന് ധനവകുപ്പിന്റെ അന്ത്യശാസനം. ജൂലൈ മാസത്തെ കെഎസ്ആർടിസി പെൻഷന്റെ ഫയൽ ധനവകുപ്പ് തിരിച്ചയച്ചു. കഴിഞ്ഞദിവസം ജൂൺ മാസത്തെ ശമ്പളത്തിന്റെ ആദ്യഗഡുവിന് ധനവകുപ്പിനെ സമീപിച്ചപ്പോഴും ഇൗ നിലപാട് വ്യക്തമാക്കിയ ശേഷമാണ് 30 കോടി അനുവദിച്ചത്.

 

എന്നാൽ, സഹായം തുടരേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി വിശദമായ മറുപടി ഗതാഗതമന്ത്രി ധനവകുപ്പിനു നൽകിയിട്ടുണ്ട്.കെഎസ്ആർടിസി വർഷങ്ങൾക്കു മുൻപ് എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷന്റെയും (കെടിഡിഎഫ്സി) കേരള ബാങ്കിന്റെയും നിലനിൽപിനായി 625 കോടി രൂപയുടെ സഹായം ധനവകുപ്പ് കഴിഞ്ഞ മാർച്ചിൽ നൽകിയിരുന്നു. കെഎസ്ആർടിസിക്ക് വർഷങ്ങൾക്കു മുൻപു കെടിഡിഎഫ്സി വായ്പ നൽകിയത് ജില്ലാ ബാങ്കുകളിൽ നിന്നു കടമെടുത്തായിരുന്നു.പലിശയും പിഴപ്പലിശയുമായി ഇത് 625 കോടിയായി വളർന്നതോടെ കെടിഡിഎഫ്സിയും ഒപ്പം ജില്ലാബാങ്കുകൾ ചേർത്ത് രൂപീകരിച്ച കേരള ബാങ്കും പ്രതിസന്ധിയിലായി.

കിട്ടാക്കടം കൂടിയതോടെ കെടിഡിഎഫ്സിക്കും കേരള ബാങ്കിനും റിസർവ് ബാങ്കിന്റെ കടുത്ത നിയന്ത്രണവും വന്നു. ഇൗ പ്രതിസന്ധി മറികടക്കാനാണ് മുഖ്യമന്ത്രി ഇടപെട്ട് 625 കോടി നൽകിയത് . കെടിഡിഎഫ്സിയിൽ നിക്ഷേപിച്ച പണം തിരികെ വാങ്ങാൻ ഹൈക്കോടതിയിൽ നിക്ഷേപകർ ഹർജി നൽകിയതോടെയാണ് സർക്കാർ ഇടപെട്ടത്.625 കോടി തന്നതിനാൽ ഇനി കെഎസ്ആർടിസിക്ക് മാസംതോറുമുള്ള സഹായവും പെൻഷൻ തുകയും നൽകാൻ ധനവകുപ്പിനാകില്ലെന്നും കെഎസ്ആർടിസി തന്നെ കണ്ടെത്തണമെന്നും നിർദേശിച്ചിരിക്കുകയാണ് . 50 കോടി രൂപ ശമ്പളം നൽകുന്നതിനും 71 കോടി രൂപ പെൻഷൻ നൽകുന്നതിനും ധനവകുപ്പ് നൽകുന്നുണ്ട്. പെൻഷൻ നൽകുന്നത് സഹകരണബാങ്കുകളുടെ കൺസോർഷ്യമാണ്. ഇത് ആറു മാസത്തിനുള്ളിൽ ധനവകുപ്പ് പലിശ സഹിതം ഇൗ ബാങ്കുകൾക്ക് തിരികെ നൽകുന്നതാണ് രീതി.

 

അടുത്ത മാസം മുതൽ ഒറ്റത്തവണയായി ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിരിക്കെയാണ് ധനവകുപ്പ് ഇൗ രീതിയിൽ നയം മാറ്റിയത്.ഇതോടെ ഗതാഗതവകുപ്പ് വെട്ടിലായി. ധനവകുപ്പ് തരുന്ന 50 കോടിക്കു പുറമേ ബാങ്കിൽ നിന്ന് 30 കോടി കൂടി മാസാദ്യം തന്നെ ഓവർഡ്രാഫ്റ്റ് എടുത്ത് ശമ്പളം അഞ്ചിന് മുൻപ് നൽകാമെന്നായിരുന്നു ഗതാഗതവകുപ്പ് കണക്കുകൂട്ടിയിരുന്നത്.അതിനിടയിൽ വലിയ ലാഭം ഉണ്ടാക്കി തരുമെന്നൊക്കെ പറഞ്ഞായിരുന്നു  നവകേരള ബസ് ഗരുഡ പ്രീമിയം എന്ന പേരിലാക്കി നിരത്തിലിറങ്ങിയത് . ആ ബസിനു വേണ്ടി ഖജനാവിൽ നിന്ന് ഇറക്കിയത് കോടികൾ ആയിരുന്നു. എന്നാൽ ഇപ്പോൾ നവകേരള ബസ് സർവീസ് മുടങ്ങി. ആളില്ലാത്തതിനാലാണ് കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന നവകേരള ബസിന്റെ സർവീസ് മുടങ്ങിയത്.

 

ഇന്നലെയും ഇന്നും ബസ് സർവീസ് നടത്തിയില്ല. ഈ ബസിലേക്കായി ഒരാൾ പോലും ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. വലിയ രീതിയിൽ കൊട്ടിഘോഷിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് നിരത്തിലിറക്കിയത്.നേതാക്കന്മാരുടെ സഞ്ചാരത്തിന് ശേഷം ബസ് മാസങ്ങളായി വെറുതെ കിടന്ന് നശിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ സർവീസ് നടത്താൻ തീരുമാനമാകുന്നത്. സർവീസ് ആരംഭിച്ച് ആദ്യ ദിനങ്ങളിൽ യാത്രക്കാർ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഇത് കുറയുകയായിരുന്നു.അതുകൊണ്ട് ആ വഴിയും കെ എസ് ആർ ടി ക്ക് അടഞ്ഞിരിക്കുകയാണ് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂസഫിക്കാ.... യൂസഫിക്ക ഓടികൂടി ജനം... നാട്ടികയിൽ ഞെട്ടിച്ച് യൂസുഫലി പറന്നിറങ്ങി ബൂത്തിൽ സംഭവിച്ചത് ദേ ഇത് എല്ലാ പ്രവാസികൾക്കും വേണ്ടി  (2 minutes ago)

ഭാര്യയെയും മകളെയുമടക്കം കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ  (6 minutes ago)

അടുത്ത ലോക യുദ്ധം ഉടൻ ? വെനിസ്വെലയുടെ എണ്ണടാങ്കർ പിടിച്ചെടുത്ത് ട്രംപ് !!! പുട്ടിനും ബാലറാസും കളത്തിൽ...  (14 minutes ago)

തിരുവനന്തപുരത്ത് ജയിലില്‍ തടവുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി  (26 minutes ago)

പള്‍സര്‍ സുനിക്ക് മുകളില്‍ ശക്തനായ മറ്റാരോ ഉണ്ടാകാമെന്ന് അഡ്വ. എ ജയശങ്കര്‍  (39 minutes ago)

സുരക്ഷിതമായ ഹൈഡ്രജൻ ഗതാഗത സംവിധാനം വികസിപ്പിച്ചു...  (1 hour ago)

ശബരിമലയിൽ മരിച്ച ജയിൽ ഉദ്യോഗസ്ഥൻ്റെ കൈകൾ സ്വീകരിച്ച 23 കാരൻ വീട്ടിലേക്ക് മടങ്ങി  (1 hour ago)

ഹഡില്‍ ഗ്ലോബല്‍ 2025: വിസ്മയമായി സ്റ്റാര്‍ട്ടപ്പ് എക്സ്പോ പ്രദര്‍ശനത്തില്‍ ലോകോത്തര നിലവാരമുള്ള നൂറോളം സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങള്‍...  (1 hour ago)

എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്; ഡിസംബര്‍ 12 യൂണിവേഴ്സല്‍ ഹെല്‍ത്ത് കവറേജ് ഡേ...  (1 hour ago)

യുഎഇയിൽ വെള്ളിയാഴ്ച പ്രാർത്ഥന സമയം മാറുന്നു: 2026 ജനുവരി 2 മുതൽ പുതിയ നിയമം...  (2 hours ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കും ഏജന്റിനും നേരെ ആക്രമണം  (2 hours ago)

ലൈംഗികാരോപണ വിധേയനായ രാഹുല്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി: കേസ് അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘ  (2 hours ago)

മറ്റ് പ്രതികളോടുള്ളതിനേക്കാൾ കടുത്ത ഭാഷയിൽ പൾസർ സുനിയെ വിമർശിച്ചപ്പോഴും ഭാവഭേദമില്ല: ശിക്ഷാ വാദത്തിനിടെ കോടതിമുറിയിൽ കരഞ്ഞ് വികാരം പ്രകടിപ്പിച്ച് മറ്റ് പ്രതികൾ: ഹണി എം വർഗീസിൻ്റെ ഭൂതകാലം അന്വേഷിച്ചു  (2 hours ago)

തന്റെ പേരില്‍ വ്യാജവാര്‍ത്ത പ്രചരണത്തില്‍ ഡിജിപിക്ക് പരാതി നല്‍കി ഭാഗ്യലക്ഷ്മി  (2 hours ago)

യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends