യു എസ് പുതുതായി ഇസ്രായേലിലേക്ക് കയറ്റുമതി ചെയ്യുന്നത് 500 പൗണ്ട് ബോംബുകൾ; ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട കരാറിന് തയ്യാർ; പക്ഷേ ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഇസ്രായേൽ -ഹമാസ് വെടിനിർത്തൽ ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് യു.എസ് ദേശീയ സുരക്ഷ വക്താവ് ജോൺ കിർബി . ഇരുകൂട്ടരും തമ്മിലെ എതിർപ്പുകൾ കുറയുമെന്നാണ് പ്രതീക്ഷ എന്ന് അദ്ദേഹം പറഞ്ഞു . അമേരിക്കൻ സംഘം കെയ്റോയിൽ തുടരുകയാണ്. ബന്ദി മോചന കരാറിന് ഒരുക്കമാണെങ്കിലും പ്രായോഗികമല്ലാത്ത ഉപാധികളാണ് ഹമാസ് ഉന്നയിക്കുന്നതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു .
ഗസ്സയിൽ ഈജിപ്തിനോട് ചേർന്ന അതിർത്തി പ്രദേശങ്ങളുടെ നിയന്ത്രണം വേണം എന്നതുൾപ്പെടെ നിരവധി നിർദേശങ്ങൾ നെതന്യാഹു അമേരിക്കക്ക് മുമ്പാകെ സമർപ്പിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറയുന്നത്, ലക്ഷ്യം പൂർത്തീകരിക്കാതെ സൈനിക പിൻമാറ്റത്തിന് തയ്യാറല്ലെന്നാണ് .
അതേസമയം യു.എസ് പുതുതായി ഇസ്രായേലിലേക്ക് കയറ്റുമതി ചെയ്യുന്നത് 500 പൗണ്ട് ബോംബുകളാണ് . എന്നാൽ ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട കരാറിന് തയ്യാറാണ്. പക്ഷേ ആക്രമണം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . ഗസ്സ സിറ്റിയിൽ നിന്ന് പലായനം ചെയ്യുന്നവർക്കു നേരെ ഇസ്രായേൽ ആക്രമണം തുടരുകയാണ് .
https://www.facebook.com/Malayalivartha

























