ഉദ്ഘാടന വേളയിലും വിഴിഞ്ഞത്തെ ചൊല്ലി രാഷ്ട്രീയ അവകാശ വാദപ്രതിവാദങ്ങൾ; വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കരാർ ഒപ്പിട്ട മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പരാമർശിച്ച് കോവളം എംഎൽഎ എം വിൻസന്റ്

ഉദ്ഘാടന വേളയിലും വിഴിഞ്ഞത്തെ ചൊല്ലി രാഷ്ട്രീയ അവകാശ വാദപ്രതിവാദങ്ങൾ നടന്നു. . വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കരാർ ഒപ്പിട്ട മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പരാമർശിച്ച് കോവളം എംഎൽഎ എം വിൻസന്റ്. ജീവിച്ചിരുന്നെങ്കിൽ ഇന്ന് വിഴിഞ്ഞം ഉദ്ഘാടന വേളയിൽ ഏറ്റവും സന്തോഷിക്കുക ഉമ്മൻ ചാണ്ടിയായിരിക്കുമെന്നു എംഎൽഎ പറഞ്ഞു.
ഒരു ക്ലീൻ സ്ലേറ്റിൽ നിന്നാണ് ഉമ്മൻചാണ്ടി തുടങ്ങിയത്. വിഴിഞ്ഞത്തിന്റെ പേരിൽ ഒരുപാട് പഴി കേട്ടയാളാണ് അദ്ദേഹം. ഈ പദ്ധതിയുടെ പേരിൽ ജൂഡീഷ്യൽ അന്വേഷണമടക്കം അദ്ദേഹം നേരിട്ടു. വികസനത്തിന്റെ കാര്യത്തിൽ രാഷ്ട്രീയ വേർതിരിവ് പാടില്ലെന്നും എം വിൻസന്റ് പറഞ്ഞു .
ഉദ്ഘാടന ചടങ്ങിൽ നിന്നും പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയതിനെയും എം വിൻസന്റ് വിമർശിക്കുകയുണ്ടായി . ഉദ്ഘാടന വേദിയിൽ പ്രതിപക്ഷ നേതാവും വേണമായിരുന്നു.വികസനത്തിന്റെ കാര്യത്തിൽ രാഷ്ട്രീതിരിവ് പാടില്ല എന്നും മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം വിൻസന്റ് പറഞ്ഞു.
https://www.facebook.com/Malayalivartha