Widgets Magazine
05
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചുറ്റും നിന്നവര്‍ക്ക് സുധ ചന്ദ്രയെ നിയന്ത്രിക്കാന്‍ കഴിയാതെയാവുന്നു...പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നവരെ സുധ കടിക്കാന്‍ ശ്രമിക്കുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു..വീഡിയോ വൈറൽ..


ഈ വർഷവും പിടിച്ചാൽ കിട്ടാതെ സ്വർണം..അസാധാരണമായ ഒരു വര്‍ഷമായിരുന്നു...52 തവണയാണ് സ്വര്‍ണം വിലയില്‍ പുതിയ റെക്കോഡിട്ടത്..പലർക്കും സ്വർണം മോഹമായി മാത്രം അവശേഷിക്കും..


ഗവര്‍ണ്ണര്‍ സി.വി. ആനന്ദബോസിനോട് മുമ്പ് എന്‍എസ്എസ് നേതൃത്വം കാട്ടിയ അവഗണന വിവാദമാകുന്നു... താന്‍ പെരുന്നയില്‍ പോകുന്നത് ഗേറ്റ് കീപ്പറെ കാണാനല്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു..


ത്രിപുരയിലും അസമിലും ഭൂകമ്പങ്ങൾ..ഏകദേശം ഒരു മണിക്കൂർ വ്യത്യാസത്തിൽ രണ്ട് സംസ്ഥാനങ്ങളിലായി ഉണ്ടായ ഭൂകമ്പങ്ങൾ..ജനങ്ങൾ ഭയന്ന് നിലവിളിച്ചോടി..ജനങ്ങൾക്ക് മുന്നറിയിപ്പ്...


അതിജീവിതക്കെതിരെ പരാതിയുമായി രാഹുല്‍ ഈശ്വര്‍: അവരുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് തനിക്കെതിരെ പരാതി നല്‍കിയത്; താൻ ജാമ്യവ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും പരാതിക്കാരിയുടെ ഭർത്താവ് പോലും തന്നോട് മാപ്പുപറഞ്ഞാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നും, മാധ്യമങ്ങൾക്ക് മുമ്പിൽ ഈശ്വർ...

തങ്ങളുടെ കൂട്ടത്തില്‍ നിന്നൊരാള്‍ കേന്ദ്രമന്ത്രിയായതില്‍ ഏറെ അഭിമാനമുണ്ട്... എന്തുകാര്യം പറഞ്ഞാലും ചെയ്തുതരാന്‍ മനസുള്ളയാളാണ് സുരേഷ് ഗോപി എന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍

12 JULY 2024 06:14 PM IST
മലയാളി വാര്‍ത്ത

തങ്ങളുടെ കൂട്ടത്തില്‍ നിന്നൊരാള്‍ കേന്ദ്രമന്ത്രിയായതില്‍ ഏറെ അഭിമാനമുണ്ടെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. എന്തുകാര്യം പറഞ്ഞാലും ചെയ്തുതരാന്‍ മനസുള്ളയാളാണ് സുരേഷ് ഗോപി. സഹപ്രവര്‍ത്തകരും കൂട്ടുകാരും ചേര്‍ന്ന് സുരേഷ് ഗോപിക്ക് തിരുവനന്തപുരത്തു വച്ചു നടത്തിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. ഐ.ടി ഡിപ്പാര്‍ട്ടുമെന്റുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ സംഭവവും സുരേഷ് കുമാര്‍ വിശദീകരിച്ചു. വോയിസ് മെസേജ് മാത്രമാണ് സുരേഷ് ഗോപിക്ക് അയച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഐടി മിനിസ്റ്ററുടെ പ്രൈവറ്റ് സെക്രട്ടറി കാര്യം തിരക്കി വിളിച്ചു. വൈകാതെ പരിഹാരമുണ്ടാവുകയും ചെയ്തു.

വടക്കന്‍ വീരഗാഥയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഒരുദിവസം സുരേഷ് ഗോപി എന്നോട് പറഞ്ഞു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോയി 108 തവണ പ്രദക്ഷിണം വയ്ക്കാമെന്ന്. ഞാന്‍ സമ്മതിച്ചു. അങ്ങനെ ഞങ്ങള്‍ പോയി. വളരെ എളുപ്പമാണെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ തുടങ്ങിയപ്പോഴല്ലേ മനസിലായത് എളുപ്പമല്ല കാര്യമെന്ന്. എട്ടു തവണ കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ തളര്‍ന്നു. ഒടുവില്‍ പൂര്‍ത്തിയായപ്പോള്‍ കാലൊക്കെ പൊള്ളി. സുരേഷിന് ഒരുകുഴപ്പവുമുണ്ടായില്ല.

കമ്മിഷണര്‍' ചെയ്യുന്നത് വരെ ജീവിതത്തില്‍ 'പോടാ' എന്നൊരു വാക്ക് പോലും താന്‍ ഉപയോഗിച്ചിട്ടില്ലെന്ന് മറുപടി പ്രസംഗത്തില്‍ സുരേഷ് ഗോപി വ്യക്തമാക്കി. എന്തൊരു നല്ല പൊന്നുമോന്‍ ആയിരുന്നു ഇവനെന്ന് അമ്മ ഇപ്പോഴും പറയും. എന്നെ തല്ലാന്‍ ആളെ അയച്ചിട്ടുള്ള ആളാണ് സുരേഷ്‌കുമാര്‍, അതും ചെയ്യാത്ത തെറ്റിന്. എന്റെ തല്ലു കൊള്ളാന്‍ പറ്റില്ല എന്ന് പറഞ്ഞവരുടെ തല്ലല്ല, അവരോടൊപ്പം സ്‌ക്രീന്‍ സ്‌പേസ് ഷെയര്‍ ചെയ്യാന്‍ ബുദ്ധിമുട്ടാണ് എന്നാണ് ഞാന്‍ പറഞ്ഞത്. അത് ഇനിയും അങ്ങനെ തന്നെ. അത് മാത്രമാണ് അന്ന് നടന്നത്. അത് പറഞ്ഞതിന് അന്ന് റഹ്മാനെ പൊക്കിക്കൊണ്ട് നടന്ന സുരേഷ് കുമാര്‍ ആണ് ഇന്ന് കേരളത്തില്‍ മുഴുവന്‍ എന്റെ ഇരട്ട സഹോദരനായി അറിയപ്പെടുന്ന ഈ സുരേഷ് കുമാറെന്നും സുരേഷ് ഗോപി പറഞ്ഞു.

അന്ന് റൂമിനകത്ത് പേടിച്ചിരുന്നു ഫോണ്‍ എടുത്ത് ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് പറഞ്ഞ ഇടത്തുനിന്ന് കമ്മിഷണറിലൂടെ ഞാന്‍ പരിണമിച്ചു വന്നെങ്കില്‍ ഇന്ന് സുരേഷ് കുമാര്‍ എന്നെ തല്ലാന്‍ ആളുകളെ വിട്ടാല്‍ ആ ആളുകളെയും ഞാന്‍ തല്ലി ഓടിക്കും, സുരേഷ് കുമാറിന്റെ നെഞ്ചും താന്‍ ഇടിച്ചു തകര്‍ക്കുമെന്നും സുരേഷ് തമാശ പൊട്ടിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും എക്‌സ്‌പോയും  (6 minutes ago)

സ്‌കിന്‍ ബാങ്കില്‍ രണ്ടാമത്തെ ചര്‍മ്മം ലഭ്യമായി  (14 minutes ago)

ജനുവരിയില്‍ തുടര്‍ച്ചയായ നാലുദിവസം ബാങ്കുകള്‍ പ്രവര്‍ത്തനരഹിതമാകും  (19 minutes ago)

ആഞ്ഞുകടിച്ച് നടി  (26 minutes ago)

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി  (29 minutes ago)

GOLD RATE പുതുവർഷത്തിൽ ലക്ഷം തൊട്ട് പൊന്ന്!  (41 minutes ago)

ആഞ്ഞടിച്ച് ഗവര്‍ണ്ണര്‍ ആനന്ദബോസ്;  (1 hour ago)

രാഹുൽ പാലക്കാട് സ്വതന്ത്രൻ കോൺഗ്രസ്സിൽ നിന്ന് 'അച്ചു ഉമ്മൻ..! ഉഫ് കാട്ട് തീ രാഹുൽ V/S അച്ചു..?സംഭവിക്കുന്നത്..!  (2 hours ago)

വീടിന് മുന്നിൽ വീട്ടുകാരുമായി സംസാരിച്ചുനിൽക്കെ പത്തൊൻപതുകാരി  (2 hours ago)

സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയിലൂടെ പരിരക്ഷ ഉറപ്പാക്കാന്‍...  (3 hours ago)

അതിജീവിതക്കെതിരെ പരാതിയുമായി രാഹുല്‍ ഈശ്വര്‍: അവരുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് തനിക്കെതിരെ പരാതി നല്‍കിയത്; താൻ ജാമ്യവ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും പരാതിക്കാരിയുടെ ഭർ  (3 hours ago)

Earthquake 5.1 തീവ്രത രേഖപ്പെടുത്തി  (3 hours ago)

മേയര്‍ ആക്കുമെന്ന ഉറപ്പിലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്: അവസാന നിമിഷം കേന്ദ്രം ഇടപെട്ടു; കേന്ദ്രനേതൃത്വം ഒരു തീരുമാനം എടുക്കുമ്പോള്‍ എതിര്‍ത്തുനിന്ന് പോടാ പുല്ലേയെന്ന് പറഞ്ഞ് ഇറങ്ങി ഓടാന്‍ പറ  (4 hours ago)

'നിങ്ങള്‍ ദൈവത്തെപ്പോലും വെറുതെ വിട്ടില്ല... കെ പി ശങ്കരദാസിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി  (4 hours ago)

ശബരിമലയിൽ വമ്പൻ ട്വിസ്റ്റ്! ഐ.ബി. അന്വേഷണം തുടങ്ങി എസ്. ഐ.ടി. സംശയനിഴലിൽ  (4 hours ago)

Malayali Vartha Recommends