വിഴിഞ്ഞം തുറമുഖ പദ്ധതി... ഉമ്മന്‍ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും ആത്മസമര്‍പ്പണവും ഓര്‍ക്കാതെ ആ ചരിത്ര നിമിഷം പൂര്‍ത്തിയാകില്ല എന്ന് ഷംസീര്‍

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വേണ്ടി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളെ ഓര്‍മ്മിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ഉമ്മന്‍ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും ആത്മസമര്‍പ്പണവും ഓര്‍ക്കാതെ ആ ചരിത്ര നിമിഷം പൂര്‍ത്തിയാകില്ല എന്ന് ഷംസീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ സാമ്പത്തിക വികസനത്തിന് ഒരു വലിയ നാഴികക്കല്ലായി മാറും. ഈ തുറമുഖം സംസ്ഥാനത്തിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സംസ്ഥാനത്തിന്റെ വാണിജ്യ ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ, ഇത് കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കാരണമാകുമെന്നും ഷംസീര്‍ ചൂണ്ടിക്കാട്ടി.
വിഴിഞ്ഞം തുറമുഖത്തിന്റെ നാള്‍വഴികളിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ നേതൃത്വം പോര്‍ട്ടിന്റെ സാക്ഷാത്കാരത്തിന് ആക്കം കൂട്ടുന്നതായിരുന്നു. ഈ പദ്ധതിക്ക് എതിരെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നിട്ടും, അദ്ദേഹം ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോയി. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ ഭാവിക്ക് അനന്തമായ സാധ്യതകള്‍ തുറന്നുകാട്ടുന്നു. ഈ പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് ഒരു പുതിയ ഏടായി മാറുമെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും ഷംസീര്‍ കുറിച്ചു.
നേരത്തെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി എത്തിയ മദര്‍ഷിപ്പിനെ ഔദ്യോഗികമായി സ്വീകരിക്കുന്ന ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് മുഖ്യമന്ത്രി പിണറായി വിജയന്‍ പരാമര്‍ശിക്കാത്തത് വിവാദമായിരുന്നു. ഉദ്ഘാടന പ്രസംഗത്തില്‍ ഒരിടത്ത് പോലും അദ്ദേഹം ഉമ്മന്‍ചാണ്ടിയെയോ യു.ഡി.എഫ് സര്‍ക്കാരിനെയോ പരാമര്‍ശിച്ചിരുന്നില്ല. അതേസമയം തന്റെ സര്‍ക്കാരുകളില്‍ തുറമുഖ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കടന്നപ്പള്ളി രാമചന്ദ്രനെയും അഹമ്മദ് ദേവര്‍കോവിലിനെയും പേരെടുത്ത് പറഞ്ഞ് പ്രശംസിക്കുകയും ചെയ്തു. എന്നാല്‍ വിഴിഞ്ഞം തുറമുഖത്തിന് തറക്കല്ലിടാന്‍ കഴിഞ്ഞത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നേട്ടമാണെന്നാണ് തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha