സംസ്ഥാനത്ത് കാലവര്‍ഷ കാറ്റ് ശക്തിപ്രാപിച്ചതിനാല്‍ അഞ്ച് ദിവസം മഴ തുടരും.... ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് കാലവര്‍ഷ കാറ്റ് ശക്തിപ്രാപിച്ചതിനാല്‍ അഞ്ച് ദിവസം മഴ തുടരും.....മദ്ധ്യ വടക്കന്‍ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.
മദ്ധ്യ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയും തെക്കന്‍ ജില്ലകളില്‍ നേരിയ മഴയും ലഭ്യമാകും.ഇന്നലെ കോട്ടയം പൂഞ്ഞാറില്‍ അതിശക്തമഴ ലഭിച്ചു. ഇന്ന് കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.എറണാകുളം,?തൃശൂര്‍,?മലപ്പുറം,?വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
കേരള തീരത്തും തമിഴ്നാട് തീരത്തും ഇന്ന് കള്ളക്കടല്‍ പ്രതിഭാസം. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം . മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha

























