കണ്ടെയ്നറുകള്‍ ഇറക്കുന്നത് വൈകുന്നു... സാന്‍ ഫെര്‍ണാണ്ടോയുടെ മടക്ക യാത്ര വൈകും....ചൈനയില്‍ നിന്ന് എത്തിയ കപ്പല്‍ കൊളംബോയിലേക്കാണ് തിരിച്ചു പോകുക

സാന്‍ ഫെര്‍ണാണ്ടോയുടെ മടക്ക യാത്ര വൈകും.... വിഴിഞ്ഞം തുറമുഖത്ത് ആദ്യമായെത്തിയ കണ്ടെയ്നര്‍ കപ്പലായ സാന്‍ ഫെര്‍ണാണ്ടോ ഇന്നലെ തിരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, മടക്കം നാളെയായിരിക്കും. കണ്ടെയ്നറുകള്‍ ഇറക്കുന്നത് വൈകുന്നതാണ് മടക്കയാത്ര വൈകാന്‍ കാരണം.
ചൈനയില്‍ നിന്ന് എത്തിയ കപ്പല്‍ കൊളംബോയിലേക്കാണ് തിരിച്ചു പോകുന്നത്. ഫീഡര്‍ വെസ്സലുകള്‍ എത്തുന്നതും താമസിക്കും. ഇന്നലെ രാവിലെയെത്തിയ കപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖമന്ത്രി സബാന്ദ സോനോവാളും ചേര്‍ന്നാണ് ഔദ്യോഗികമായി സ്വീകരിച്ചത്. കപ്പലിലെ ക്യാപ്റ്റനും ജീവനക്കാര്‍ക്കും മന്ത്രിമാര്‍ ഉപഹാരം നല്‍കുകയും ചെയ്തു.
വിഴിഞ്ഞം തുറമുഖത്തെത്തിയ സാന്‍ ഫെര്‍ണാണ്ടോ കപ്പലിനെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്. മെര്‍സ്കിന്റെ 300 മീറ്റര്‍ നീളമുള്ള സാന്‍ ഫെര്‍ണാണ്ടോ ചരക്കുകപ്പലിന്റെ ബെര്‍ത്തിങ് മധുരം വിതരണം ചെയ്ത് ആഘോഷിച്ചു.
ശനിയാഴ്ച മുതല്‍ കൊല്‍ക്കത്ത, മുംബൈ തുറമുഖങ്ങളിലേക്ക് കണ്ടെയ്നര്‍ കൊണ്ടുപോകാനായി ചെറുകപ്പലുകള്‍ (ഫീഡര്‍ വെസലുകള്‍) വന്നു തുടങ്ങുമെന്നാണ് സൂചനകളുള്ളത്.
" f
https://www.facebook.com/Malayalivartha

























