വിഴിഞ്ഞത്തണഞ്ഞ സാന്‍ ഫെര്‍ണാണ്ടോ കപ്പലിലെ ഏക മലയാളി സാന്നിധ്യം... ആഹ്ലാദത്തോടെ വാണിയംകുളം കുടുബം

വിഴിഞ്ഞത്തണഞ്ഞ സാന്‍ ഫെര്‍ണാണ്ടോ കപ്പലിലെ ഏക മലയാളി സാന്നിധ്യം... ആഹ്ലാദത്തോടെ വാണിയംകുളം കുടുബം.
ലോകശ്രദ്ധ നേടിയ വിഴിഞ്ഞം തുറമുഖത്ത് ആദ്യമായി നങ്കൂരമിട്ട കപ്പലിലെ മറൈന്‍ ഇലക്ട്രിക്കല്‍ ഓഫിസറാണ് പ്രജീഷ് എന്ന 38കാരന്. വാണിയംകുളം അങ്ങാടിയില്‍ അജീഷ് നിവാസില്‍ ഗോവിന്ദരാജ്-ശശിപ്രഭ ദമ്പതികളുടെ മകനാണ് പ്രജീഷ്.
സാന്‍ ഫെര്‍ണാണ്ടോ കപ്പലിലെ ഏക മലയാളി സാന്നിധ്യമാണെന്ന വാര്‍ത്ത പരന്നതു മുതല്‍ കുടുംബം പങ്കിടുന്നത് അത്യാഹ്ലാദമാണ്. ജൂലൈ രണ്ടിനാണ് മെസ്കിന്റെ സാന്‍ ഫെര്‍ണാണ്ടോ മദര്‍ഷിപ് ചൈനയിലെ സിയാമെന്‍ തുറമുഖത്തുനിന്ന് വിഴിഞ്ഞത്തേക്ക് പുറപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ ഏഴേകാലോടെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടര്‍ ഏരിയയിലെത്തിച്ചേര്ന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ ചരിത്രത്തില്‍ ആദ്യ കപ്പലിനൊപ്പം ഏക മലയാളി സാന്നിധ്യമെന്ന നിലയില്‍ പ്രജീഷും ഇടംനേടി.
പ്രജീഷ് ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരും 17 വിദേശികളും അടക്കം 22 ജീവനക്കാരാണ് കപ്പലിലുള്ളത്. പത്തു വര്‍ഷം മുമ്പാണ് പ്രജീഷ് കപ്പല്‍ ജോലിയില്‍ പ്രവേശിച്ചത്. പോളിടെക്നിക് പഠനത്തിനുശേഷം മറൈന്‍ ഷിപ് കോഴ്സ് ചെയ്യാനായി താല്പര്യം പ്രകടിപ്പിച്ചപ്പോഴാണ് കുടുംബം പഠനത്തിനുള്ള സൗകര്യമൊരുക്കിയത്. ജോലിയില്‍ പ്രവേശിച്ചശേഷം മൂന്നാമത്തെ കമ്പനിയുടെ കപ്പലാണിത്. ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്കിലെ ജീവനക്കാരനായി ജോലിയില്‍ പ്രവേശിച്ചിട്ട് ഒരു വര്‍ഷം തികയുന്നതിനു മുമ്പാണ് അസൂയാവഹമായ ഈ നേട്ടമുണ്ടായത് ഭാര്യ: ശരണ്യ. ഒരു മകനുണ്ട്.
"
https://www.facebook.com/Malayalivartha

























