കണ്ണീരടക്കാനാവാതെ...മാന്നാറില്‍ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവിന് ദാരുണാന്ത്യം

കണ്ണീരടക്കാനാവാതെ....മാന്നാറില്‍ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവിന് ദാരുണാന്ത്യം.
ആലപ്പുഴ മാന്നാര്‍ കുട്ടംപേരൂര്‍ മാടമ്പില്‍ കൊച്ചുവീട്ടില്‍ കിഴക്കേതില്‍ പൃഥ്വിരാജ് (22) ആണ് മരിച്ചത്. ചെന്നിത്തല വാഴക്കൂട്ടം കടവിലുടെ സുഹൃത്തിനൊപ്പം യാത്ര ചെയ്യവേയാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ച് കയറുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പൃഥ്വിരാജിന് അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
"
https://www.facebook.com/Malayalivartha

























