ആത്മഹത്യ ചെയ്യുന്നവരുടെ കണക്കുകൾ...നാൾക്കുനാൾ വർധിച്ചു കൊണ്ട് ഇരിക്കുകയാണ്... കേരളത്തിലെ 364 പൊലീസ് സ്റ്റേഷൻ പരിധിയിൽ ജീവനൊടുക്കിയത് 36,213 പേർ...

പല പല കാര്യങ്ങൾ ആത്മഹത്യ ചെയ്യുന്നവരുടെ കണക്കുകൾ ഇങ്ങനെ നാൾക്കുനാൾ വർധിച്ചു കൊണ്ട് ഇരിക്കുകയാണ് . വിദ്യാസമ്പന്നരാണ് എന്ന് എപ്പോഴും പറയാറുള്ള കേരളത്തിലെ ആത്മഹത്യകളുടെ കണക്കുകൾ വളരെ ഞെട്ടിക്കുന്നതാണ് . വളരെ ചെറുപ്പത്തിലെ ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനം എടുക്കുന്നവരുടെ കണക്കുകളും ഇന്ന് ഏറെയാണ്. ചില കണക്കുകളാണ് ഇവിടെ സൂചിപ്പിക്കുന്നത് . അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിലെ 364 പൊലീസ് സ്റ്റേഷൻ പരിധിയിൽ ജീവനൊടുക്കിയത് 36,213 പേർ. ഇവരിൽ 21,476 പുരുഷന്മാരും 5,585 സ്ത്രീകളും 600 കുട്ടികളുമെന്ന് വിവരാവകാശ രേഖ. അതേസമയം ആകെയുള്ള 485 പൊലീസ് സ്റ്റേഷനുകളിൽ 81 പൊലീസ് സ്റ്റേഷനിൽ നിന്ന് മറുപടി ലഭിച്ചിട്ടില്ല.
കുടുംബത്തിലെ എല്ലാവരും ചേർന്ന് ജീവനൊടുക്കുകയും കുഞ്ഞുങ്ങളെ കൊലപ്പെടുത്തി മാതാപിതാക്കൾ ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന പ്രവണത കൂടുന്നതായാണ് മനോരോഗ വിദഗ്ദ്ധരുടെ വിലയിരുത്തൽ. കുടുംബ പ്രശ്നങ്ങളാണ് പലരെയും ബാധിക്കുന്നത്. ജീവനൊടുക്കുന്ന സ്ത്രീകളിൽ അറുപത് ശതമാനവും വീട്ടമ്മമാരാണ്. സാമ്പത്തിക പ്രശ്നങ്ങൾ, വിവാഹ ജീവിതത്തിലെ അപസ്വരം, അവിഹിത ബന്ധം തുടങ്ങിയവയും കാരണമാവുന്നുണ്ട്. ഡോക്ടർമാർ, ഐ.ടി പ്രൊഫഷണലുകൾ മുതൽ ബിസിനസുകാരും കൂലിപ്പണിക്കാരും വരെ ഈ പട്ടികയിലുണ്ട്.
അതേസമയം നേരിട്ടുവന്ന് വിവരം ശേഖരിക്കണമെന്ന് മറുപടി നൽകിയ സ്റ്റേഷനുകൾക്കെതിരെ, വിവരാവകാശം സമർപ്പിച്ച കെ.പി.സി.സി സെക്രട്ടറിയും പൊതുപ്രവർത്തകനുമായ അഡ്വ.ഷാജി കോടങ്കണ്ടത്ത് അപ്പീൽ നൽകി.വിവരാവകാശത്തിന് മനഃപൂർവം മറുപടി നൽകാതിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതിയും നൽകി.കാരണം ക്രമാതീതമായി കണക്കുകൾ വർധിച്ചാൽ അത് വലിയ ആപത്തിലേക്ക് ആണ് നമ്മുടെ സംസ്ഥാനത്തെ കൊണ്ടെത്തിക്കുക.
https://www.facebook.com/Malayalivartha

























