കേരളത്തിന് അഭിമാനകരമായ നിമിഷം... വിഴിഞ്ഞം തുറമുഖം രാജ്യത്തിന്റെയാകെ നേട്ടമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും...ഏറ്റവും വലിയ ഗുണഭോക്താക്കള്‍ തിരുവനന്തപുരം നഗരവും നഗരവാസികളും തന്നെയായിരിക്കും...

കേരളത്തിന് അഭിമാനകരമായ നിമിഷമായിരുന്നു ഇന്നലെ. വിഴിഞ്ഞം തുറമുഖം രാജ്യത്തിനാകെ സമർപ്പിച്ചു . ലോകത്തിന്റെ തന്നെ കണ്ണുകൾ ഇപ്പോൾ കേരളത്തിന്റെ തലസ്ഥാ നഗരിയിലേക്കാണ്. അപൂർവങ്ങളിൽ അപൂർവമായി ലഭിക്കാവുന്ന ഭാഗ്യമാണ് അങ്ങനെ കേരളത്തിന് ലഭിച്ചിരിക്കുന്നത് . ഇതിലൂടെ വരാൻ പോകുന്ന മാറ്റങ്ങൾക്ക് കണക്കില്ല. വിഴിഞ്ഞം തുറമുഖം രാജ്യത്തിന്റെയാകെ നേട്ടമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും ഏറ്റവും വലിയ ഗുണഭോക്താക്കള്‍ തിരുവനന്തപുരം നഗരവും നഗരവാസികളും തന്നെയായിരിക്കും. ദുബായ്, സിംഗപ്പൂര്‍, കൊളംബോ തുടങ്ങിയ ഹബ്ബുകള്‍ക്കെതിരെ ഇന്ത്യയെ മത്സരാധിഷ്ഠിതമായി സ്ഥാപിക്കുന്നതില്‍ വിഴിഞ്ഞത്തിന്റെ പങ്ക് വിചാരിക്കുന്നതിലും വലുതാണ്.
വിഴിഞ്ഞത്തിന്റെ മത്സരം കൊളംബോ,സിംഗപ്പൂര്‍ തുടങ്ങിയ വന്‍കിട ട്രാന്‍ഷിപ്മെന്റ് തുറമുഖങ്ങളോടായിരിക്കുമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സൊനാവള് തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.വിഴിഞ്ഞം സമ്പൂര്‍ണ തുറമുഖമാകുന്നതോടെ 10,000 കോടി നിക്ഷേപം വരും. 5000 തൊഴിലവസരങ്ങളുണ്ടാവും. 50 കോടി ചെലവില്‍ തുറമുഖാധിഷ്ഠിത തൊഴില്‍ പരിശീലനകേന്ദ്രം തുടങ്ങും. അയല്‍രാജ്യങ്ങള്‍ക്കും വിഴിഞ്ഞം ഉപകാരപ്പെടും. രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യം കൂടുതല്‍ വര്‍ദ്ധിക്കും.വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ടം ഈ വര്‍ഷം ഡിസംബറോടെ പൂര്‍ത്തിയാകുമെന്നും 2028-29 ഓടെ പൂര്‍ണ പൂര്‍ത്തീകരണമുണ്ടാകുമെന്നും അദാനി പോര്‍ട്ട്സ് മാനേജിങ് ഡയറക്ടര്‍ കരണ്‍ അദാനി അറിയിച്ചു. തുറമുഖം പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ച് തുടങ്ങുമ്പോള്‍ അത് തിരുവനന്തപുരം നഗരത്തിന്റെ വന്‍ വികസന കുതിപ്പിന് സാക്ഷ്യം വഹിക്കും.
ദുബായ്, സിംഗപ്പൂര്‍ തുടങ്ങിയ വികസിത നഗരങ്ങളുടെ പട്ടികയിലേക്ക് തിരുവനന്തപുരത്തെ എത്തിക്കാന്‍ വിഴിഞ്ഞത്തിന് കഴിയും എന്നതാണ് പ്രധാനപ്പെട്ട കാര്യം.വിഴിഞ്ഞം കേന്ദ്രീകരിച്ച് വരാനിരിക്കുന്ന നിക്ഷേപമാണ് ഇതിന്റെ ആധാരം. അദാനിയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് തുറമുഖ പദ്ധതിയില്‍ മൊത്തം 200 ബില്യണ്‍ (2.39 ബില്യണ്‍ ഡോളര്‍) നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നു. ഇന്ന് ഇറങ്ങിയ ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം രണ്ടാം ഘട്ടത്തിലേക്ക് അദാനി പോര്‍ട്ട്സ് മാത്രം 100 ബില്യണ്‍ (1.2 ബില്യണ്‍ ഡോളര്‍) സംഭാവന ചെയ്യും.ഏതായാലും കേരളത്തിന്റെ മുഖച്ഛായ തന്നെ ഇതിലൂടെ മാറുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.
https://www.facebook.com/Malayalivartha

























