മാതാപിതാക്കള്‍ക്കൊപ്പം സമയം ചെലവിടണമെന്നാഗ്രഹിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യക കാഷ്വല്‍ ലീവ് അനുവദിക്കാനൊരുങ്ങി അസം സര്‍ക്കാര്‍

മാതാപിതാക്കള്‍ക്കൊപ്പം സമയം ചെലവിടണമെന്നാഗ്രഹിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യക കാഷ്വല്‍ ലീവ് അനുവദിക്കാനൊരുങ്ങി അസം സര്‍ക്കാര്‍.
മാതാപിതാക്കള്‍ക്കൊപ്പമോ ഭാര്യ/ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പമോ സമയം ചെലവിടാനാണിത്. ഇതനുസരിച്ച് ജീവനക്കാര്‍ക്ക് നവംബര്‍ ആറ്, എട്ട് തീയതികളില്‍ കാഷ്വല്‍ ലീവെടുക്കാവുന്നതാണ്.
''പ്രായമായ മാതാപിതാക്കള്‍ക്കൊപ്പം സമയം ചെലവിടാനും അവരെ ആദരിക്കാനും പരിചരിക്കാനും മാത്രമാവണം ഈ പ്രത്യേക അവധി ഉപയോഗിക്കേണ്ടത്. വ്യക്തിപരമായ നേരമ്പോക്കിന് ഉപയോഗിക്കരുതെന്നുംമുഖ്യമന്ത്രി ഹിമന്ദ ബിശ്വശര്‍മയുടെ ഓഫീസ് അറിയിച്ചു.
നവംബര്‍ ഏഴിന് ഛാഠ് പൂജ, ഒമ്പതിന് രണ്ടാം ശനിയാഴ്ച, 10-ന് ഞായറാഴ്ച എന്നിവയ്ക്ക് അവധി വരുന്നതിനാലാണ് ആറ്, എട്ട് തീയതികള്‍ അവധിക്കായി പരിഗണിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha

























