ലോകം മുഴുവൻ നേടിയിട്ടും മകന്റെ പൊണ്ണത്തടിയിൽ പൊട്ടിക്കരഞ്ഞ അംബാനി.. പ്രണയം മാറ്റിമറിച്ച ജീവിതം

അനന്ത് അംബാനിയുടെയും രാധികാ മർച്ചന്റിന്റെയും വിവാഹവിശേഷങ്ങൾ തുടരുകയാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ നിശ്ചയത്തോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. ജൂലൈ 12 മുതൽ 14 വരെ നടക്കുന്ന ചടങ്ങുകളാണു പ്രധാനം. ജിയോ വേൾഡ് സെന്ററിലും അംബാനിയുടെ ആഡംബരവീടായ ആന്റിലിയയിലുമാണു മൂന്നു ദിവസത്തെ വിവാഹച്ചടങ്ങ്. ഏകദേശം 5000 കോടി രൂപയാണു വിവാഹ ആഘോഷത്തിനായി അംബാനി കുടുംബം ചെലവിടുന്നതെന്നാണു റിപ്പോർട്ട്.
12ന് ജിയോ വേൾഡ് സെന്ററിലെ ആഘോഷ പരിപാടികളാണു മുഖ്യാകർഷണം. 16,000ലേറെ പേർക്ക് ഇരിക്കാവുന്ന ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ രാഷ്ട്രീയ, കായിക, ബിസിനസ്, സിനിമാ രംഗത്തെ പ്രമുഖരാണു പങ്കെടുക്കുന്നത്. എല്ലാവർക്കും പ്രത്യേക വസ്ത്രധാരണ രീതിയുണ്ട്. വിരുന്നിനു ബെംഗളൂരു ആസ്ഥാനമായ രാമേശ്വരം കഫേ ഉൾപ്പെടെയുള്ളവരാണ് ഭക്ഷണം ഒരുക്കുന്നത്. ശനിയാഴ്ചയാണ് ശുഭ് ആശിർവാദ് ദിനം. മതപരമായ ചടങ്ങുകൾക്കാണു പ്രാധാന്യം.
നന്ദ് അംബാനിയും രാധിക മെർച്ചൻറും തമ്മിലുള്ള വിവാഹത്തിന് മുന്നോടിയായി നടക്കുന്ന സൽക്കാര വാർത്തകളാണ് മാധ്യമങ്ങളിലെങ്ങും. എല്ലാ കാര്യങ്ങൾക്കും നെഗറ്റീവ് കണ്ടെത്തുന്നവർ ഉണ്ടാകുമെന്നത് ഉറപ്പാണല്ലോ. ഈ വിവാഹാഘോഷങ്ങൾ നടക്കുമ്പോൾ അത്തരത്തിൽ വന്ന നെഗറ്റീവ് കമന്റുകളിലധികവും ആനന്ദ് അംബാനിയുടെ വണ്ണത്തെ കുറിച്ചായിരുന്നു. എന്നാൽ വണ്ണം ഒരു പ്രശ്നമേയല്ലാ എന്ന് തെളിയിച്ച ആളാണ് അദ്ദേഹം.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിൻറെ മത്സരവേദികളിലെല്ലാം ആനന്ദും അമ്മ നിത അംബാനിയും സ്ഥിര സാന്നിധ്യങ്ങളാണെന്നതിൽ മുംബൈ ഇന്ത്യൻസിനെപ്പോലെ ക്രിക്കറ്റ് ആരാധകർക്കും സുപരിചിതനാണ് ആനന്ദ് അംബാനി. ആനന്ദിനെ കാണുമ്പോൾ ആരാധക മനസിൽ ആദ്യമെത്തുക ആ വലിയ ശരീരം തന്നെയാണ്. എന്നാൽ ഐപിഎല്ലിൽ ആനന്ദ് അംബാനി ഒരിക്കൽ ആരാധകരെ ഞെട്ടിച്ചിട്ടുമുണ്ട്.
2016ലെ ഐപിഎല്ലിലായിരുന്നു അത്. തടിച്ച ശരീരപ്രകൃതിയുള്ള ആനന്ദ് ശരീരഭാരം കുറച്ച് പുതിയ രൂപത്തിലെത്തിയാണ് 2016ൽ ആരാധകരെ അമ്പരപ്പിച്ചത്. വെറും 18 മാസത്തിനുള്ളിൽ 108 കിലോ ശരീര ഭാരമാണ് ആനന്ദ് അന്ന് കുറച്ചത്. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ആനന്ദ് എങ്ങനെ ഇങ്ങനെ മെലിഞ്ഞുവെന്ന് ആരാധകർ അന്വേഷിച്ചിരുന്നു. വിനോദ് ചന്നയെന്ന ഫിറ്റ്നെസ് ട്രെയിനറായിരുന്നു ആനന്ദിൻറെ ഈ അസാധരണ ശരീരമാറ്റത്തിന് പിന്നിൽ പ്രവർത്തിച്ചത്. കർശനമാ ഡയറ്റും കഠിനമായ വ്യായാമവും കൊണ്ടാണ് വിനോദ് ചന്ന ആനന്ദ് അംബാനിയുടെ ശരീരത്തിൽ അത്ഭുതം കാട്ടിയത്.
ആനന്ദ് എങ്ങനെയാണ് 108 കിലോ ഭാരം ഒന്നര വർഷത്തിനുള്ളിൽ കുറച്ചതെന്ന ചോദ്യത്തിന് ബിസിനസ് ഇൻസൈഡറിന് നൽകിയ അഭിമുഖത്തിൽ വിനോദ് ഒരിക്കൽ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. ജങ്ക് ഫുഡ് ധാരാളം കഴിക്കുന്ന സ്വഭാവക്കാരനായിരുന്നു ആനന്ദ്. ആനന്ദിൻറെ ഭക്ഷണത്തിൽ നിന്ന് ആദ്യം തന്നെ ജങ്ക് ഫുഡ് പൂർണമായും ഒഴിവാക്കി. പ്രോട്ടീൻ അടങ്ങിയതും കലോറി കുറഞ്ഞതും നാരുകളടങ്ങിയതുമായ ഭക്ഷണവും ആനന്ദിൻറെ ഡയറ്റിൽ കൂുതലായി ഉൾപ്പെടുത്തി. ഒപ്പം ദിവസവും അഞ്ചോ ആറോ മണിക്കൂർ കഠിനമായ വ്യായാമവും കൊണ്ടാണ് ആനന്ദിനെ മെലിയിച്ചതെന്നായിരുന്നു വിനോദ് ചന്ന പറഞ്ഞത്. ഒന്നരവർഷം കൊണ്ട് ആനന്ദ് ശരീരഭാരം 108 കുറച്ചത് പലർക്കും പ്രചോദനമായിരുന്നു.
ആനന്ദ് വീണ്ടും പഴയരൂപത്തിലേക്ക് പോയത് കണ്ട ആരാധകർ നിരാശരായിരുന്നു. എന്നാൽ കടുത്ത ആസ്തമ രോഗിയായ ആനന്ദ് ഉപയോഗിക്കുന്ന സ്റ്റിറോയ്ഡുകളാണ് വീണ്ടും തടി കൂടാൻ കാരണമായതെന്ന് മുമ്പ് ഒരു അഭിമുഖത്തിൽ നിത അംബാനി തന്നെ വ്യക്തമായിരുന്നു. സ്റ്റിറോയ്ഡുകൾ ഉപയോഗിക്കുന്നത് വിശപ്പ് കൂട്ടുമെന്നും കൂടുതൽ ഭക്ഷണം കണിക്കുന്നതോടെ ശരീരഭാരം കൂടുമെന്നും യുകെയിലെ ആസ്തമ ആൻഡ് ലങിൻറെ പഠനങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ആസ്തമ ഉള്ളതുകൊണ്ടുതന്നെ കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നതിലും ആനന്ദിനിപ്പോൾ ബുദ്ധിമുട്ടുണ്ട്. ഇതാണ് വീണ്ടും തടി കൂടാൻ കാരണമായത്.
ഹിന്ദു വിവാഹാചാര പ്രകാരമുള്ള ഈ ചടങ്ങുകൾ 27 നിലകളുള്ള ആന്റിലിയലാണു നടക്കുക. ചടങ്ങിന്റെ അവസാനത്തിൽ ഇരു കുടുംബത്തിലെയും മുതിർന്നവരിൽനിന്നു നവദമ്പതികൾ അനുഗ്രഹം തേടും. ചടങ്ങിനെത്തുന്ന നവദമ്പതികളെ റോസാ പുഷ്പങ്ങൾ, അരി എന്നിവയെറിഞ്ഞ് ബന്ധുക്കൾ ആശിർവദിക്കും. ഞായറാഴ്ച നടക്കുന്ന സ്വീകരണ ചടങ്ങുകളോടെ ആഘോഷങ്ങൾക്ക സമാപനമാകും. മംഗൾ ഉത്സവ് എന്ന ഈ ചടങ്ങിൽ നവദമ്പതികളെ ആഘോഷപൂർവം കുടുംബാംഗങ്ങൾ സ്വീകരിക്കും. ഈ ചടങ്ങും ആന്റിലിയയിലാണു നടക്കുക. അതിഥികൾ പ്രത്യക തരത്തിലുള്ള പരമ്പരാഗത ഇന്ത്യൻ വസ്ത്രമാണു ധരിക്കേണ്ടത്.
ഡിസംബർ 29ന് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു അനന്തിന്റെയും രാധികയുടെയും വിവാഹനിശ്ചയം. വടക്കൻ രാജസ്ഥാനിലെ ക്ഷേത്രത്തിലായിരുന്നു ചടങ്ങ്. ജനുവരി 18ന് പരമ്പരാഗത മെഹന്ദി ചടങ്ങോടെ വിവാഹനിശ്ചയ പാർട്ടി. ഐശ്വര്യ റായ് ബച്ചൻ, ദീപിക പദുകോൺ, രൺവീർ സിങ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. മാർച്ച് 12ന് ജാംനഗറിലായിരുന്നു വിവാഹപൂർവ ആഘോഷം. ഫെയ്സ്ബുക് സ്ഥാപകൻ മാർക്ക് സക്കർബർഗും മൈക്രോസോഫ്റ്റ് മേധാവി ബിൽ ഗേറ്റ്‌സും പോപ് ഗായിക റിഹാന തുടങ്ങിയവരും സംബന്ധിച്ചു.
ജാംനഗറിലെ 50,000-ത്തിലധികം ഗ്രാമീണർക്ക് അംബാനി കുടുംബം അത്താഴവും നൽകി. ഇറ്റാലിയൻ നഗരമായ സിസിലിയയിലെ പലേർമോയിൽ തുടങ്ങി റോമിൽ അവസാനിക്കുന്ന ആഡംബര ചാർട്ടേഡ് കപ്പൽ യാത്രയും വിവാഹത്തിനു മുന്നോടിയായി ദമ്പതികൾക്കും കുടുംബാംഗങ്ങൾക്കുമായി നടത്തി. 4 ദിവസമായിരുന്നു ഈ ക്രൂസ് കപ്പൽ യാത്ര. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ നിർധനരായ 50 യുവതികളുടെ സമൂഹവിവാഹവും നടന്നു. ജൂലൈ 8ന് ഹൽദി ചടങ്ങോടെയാണു വിവാഹചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമായത്.
https://www.facebook.com/Malayalivartha

























