കണ്ണീര്‍ക്കാഴ്ചയായി ...മലപ്പുറം വേങ്ങരക്കടുത്ത് ടിപ്പര്‍ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

മലപ്പുറം വേങ്ങരക്കടുത്ത് ടിപ്പര്‍ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്. ബിഹാര്‍ സ്വദേശി അജ്മല്‍ ഹുസൈന് ആണ് മരിച്ചത്.
വേങ്ങരക്കടുത്ത് വട്ടപന്തയിലാണ് ഇന്ന് രാവിലെ 8.30ഓടെയാണ് അപകടം നടന്നത്. മണ്ണുമാന്തി യന്ത്രത്തിന്റെ ക്ലീനറായി ജോലി ചെയ്യുന്ന ഇയാള്‍ സുഹൃത്തിന്റെ താമസ സ്ഥലത്ത് എത്തിയതായിരുന്നു.
പ്രദേശത്തെ സ്ഥലങ്ങള്‍ ചുറ്റി കാണുന്നതിനായി സുഹൃത്തിന്റെ ബൈക്കുമായി പുറത്തേക്ക് പോയപ്പോഴാണ് ടിപ്പറുമായി കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. യുവാവിന്റെ ശരീരത്തിലൂടെ ടിപ്പറിന്റെ ടയറുകള്‍ കയറിയിറങ്ങി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha

























