പിഞ്ചുകുഞ്ഞിനെ അച്ഛൻ തട്ടികൊണ്ട് പോയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കണമെന്ന ആവശ്യവുമായി SFPR സംസ്ഥാന സെക്രട്ടറി....മുഖ്യമന്ത്രിക്കും,ഡി. ജി. പിയിക്കുമാണ് പരാതി നൽകിയത്..!

തിരൂരങ്ങാടിയിൽ ഒരുവയസ്സും നാല് മാസവും മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പിതാവ് തട്ടികൊണ്ട് പോയ കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി.പോലീസ് അന്വേഷണം മന്ദഗതിയിലായതിനെ തുടർന്നാണ് പരാതിയുമായി ഡി ജി പിയെയും സമീപിച്ചത്..പരാതിയിന്മേൽ ഉടനടി നടപടികൾ ഉണ്ടാകാൻ ക്രിയാത്മക ഇടപെടൽ നടത്തണം എന്ന് ആവശ്യപ്പെട്ട് എം എൽ എ മാരായ ശ്രീ. കെ പി എ മജീദ്, ശ്രീ ചാണ്ടി ഉമ്മൻ എന്നിവരുടെ സഹായം അഭ്യർത്ഥിച്ചു.SFPR സംസ്ഥാന സെക്രട്ടറി ശ്രീ. വേണു ഹരിദാസിന്റെ നേതൃത്വത്തിൽവൈസ് പ്രസിഡന്റ് ശ്രീ. വി പി മൊയ്തീൻ കുട്ടി, തിരൂരങ്ങാടി താലൂക്ക് പ്രഡിഡന്റ് ശ്രീ. ഇബ്രാഹിം കുട്ടി എന്നിവരാണ് പരാതി നൽകിയത്.
https://www.facebook.com/Malayalivartha

























