Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

ഷംസീറേ...അമ്പാനെ...ഓവർസ്മാർട്ടാകരുതേ.....പിണറായി കലിച്ചു; ഷംസീറാരാ മോൻ?

13 JULY 2024 11:35 AM IST
മലയാളി വാര്‍ത്ത

ഓവർ സ്മാർട്ടാകരുതെന്ന് സ്പീക്കർ എ.എൻ. ഷംസീറിനോട് പിണറായി. വിഴിഞ്ഞം  തുറമുഖത്തിന്റെ  കാര്യത്തിൽ താൻ  അവഗണിച്ച ഉമ്മൻ ചാണ്ടിയെ ഷംസീർ ഫെയ്സ് ബുക്കിൽ  അനുസ്മരിച്ചതാണ് പിണറായിയെ പ്രകോപിപ്പിച്ചത്.

 

വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ ഭാവിക്ക് അനന്തമായ സാധ്യതകൾ തുറന്നുനൽകുന്നതായി സ്പീക്കർ പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് ഇത് പുതിയൊരു ഏടായിമാറുമെന്നും ഷംസീർ ഫേസ്ബുക്കിൽ കുറിച്ചു. ഈ ചരിത്രനിമിഷം, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും ആത്മസമർപ്പണവും ഓർക്കാതെ പൂർണമാകില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.



സ്പീക്കറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ് : 

കേരളത്തിന്റെ വികസന ചരിത്രത്തിൽ ഇന്ന് ഒരു പുതിയ അധ്യായം ആരംഭിച്ചു. ദീർഘകാലത്തെ സ്വപ്നം യാഥാർത്ഥ്യമാക്കി വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി.

 

ഇതൊരു ചരിത്ര നിമിഷമാണ്. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ സാമ്പത്തിക വികസനത്തിന് ഒരു വലിയ നാഴികക്കല്ലായി മാറും. ഈ തുറമുഖം സംസ്ഥാനത്തിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സംസ്ഥാനത്തിൻ്റെ വാണിജ്യബന്ധങ്ങൾ വർധിപ്പിക്കുകയും ചെയ്യും. കൂടാതെ, ഇത് കേരളത്തിൻ്റെ അടിസ്ഥാനസൗകര്യ വികസനത്തിന് കാരണമാകും.



 

വിഴിഞ്ഞം തുറമുഖത്തിൻ്റെ നാൾവഴികളിലെ ഓരോ പ്രതിസന്ധിഘട്ടങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ നേതൃത്വം പോർട്ടിൻ്റെ സാക്ഷാത്കാരത്തിന് ആക്കം കൂട്ടുന്നതായിരുന്നു. ഈ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നിട്ടും, അദ്ദേഹം ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോയി. ആദരണീയനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും, ആത്മസമർപ്പണവും ഓർക്കാതെ ഈ ചരിത്ര നിമിഷം പൂർത്തിയാകില്ല.



വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ ഭാവിക്ക് അനന്തമായ സാധ്യതകൾ തുറന്നുകാട്ടുന്നു. ഈ പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് ഒരു പുതിയ ഏടായി മാറുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

 

ഈ പോസ്റ്റ് വാർത്തയായതോടു കൂടിയാണ് എ.എൻ. ഷംസീറിനോട് പിണറായി കലിച്ചത്. മുമ്പും  പിണറായിയുടെ കണ്ണിലെ കരടായിരുന്നു ഷംസീർ. ഓവർ സ്മാർട്ടാകുന്നത് ഷംസീറിന്റെ രീതിയാണെന്ന് പൊതു അഭിപ്രായം മുഖ്യമന്ത്രിക്കുണ്ട്. ഷംസീർ  അതിരുവിടുന്നു എന്ന അഭിപ്രായം സി പി എമ്മിൽ പൊതുവേയുണ്ട്.  സ്പീക്കർ എന്ന നിലയിൽ ഷംസീറിൻ്റെ പ്രവർത്തനങ്ങൾ സി പി എം അതീവ ഗൗരവമായാണ് നോക്കി കാണുന്നത്. മുസ്  നിയമസഭയിൽ വനിതാ പാനൽ നിയമിച്ചതു മുതൽ  സി പി എമ്മിന് അസഹ്യത തോന്നി തുടങ്ങിയതാണ്.  വി.എം.സുധീരൻ സ്പീക്കറായ കാലത്ത് ഷംസീറിനെ പോലെ പാർട്ടിക്ക് അതീതനായാണ് പ്രവർത്തിച്ചത്. കരുണാകരനെ വരെ തിരുത്താൻ അന്ന് സുധീരൻ ശ്രമിച്ചിരുന്നു. ഇപ്പോൾ ഷംസീറിൻ്റെ പ്രവർത്തനങ്ങൾക്ക് സുധീരൻ്റെ നിലപാടുകളുമായി സാമ്യമുണ്ട്.

 

ആദ്യ സമ്മേളനത്തില്‍ തന്നെ സ്പീക്കർ പാനലിൽ  മുഴുവൻ വനിതകളെയാണ് സ്പീക്കർ  ഉൾപ്പെടുത്തിയത്. യു. പ്രതിഭ, സി.കെ. ആശ , കെ.കെ. രമ എന്നിവരെയാണ് പാനലിൽ ഉൾപ്പെടുത്തിയത്. പാനലിൽ വനിതകൾ വേണമെന്ന നിർദേശം മുന്നോട്ട് വെച്ചതും സ്പീക്കർ എ എൻ ഷംസീർ തന്നെ. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ സഭയില്‍ ഇല്ലാത്ത സമയം സഭാ നടപടികള്‍ നിയന്ത്രിക്കുവാനുള്ള ചുമതലയാണ് പാനൽ അം​ഗങ്ങൾക്ക് നൽകുക. വനിതകളെ പാനലിൽ നിയമിക്കുമ്പോൾ ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയെ അംഗമാക്കേണ്ടി വരുമെന്ന്   സ്പീക്കർക്ക് അറിയാമായിരുന്നു.എന്നിട്ടും അദ്ദേഹം വനിതാ പാനൽ ഉണ്ടാക്കിയത് ദുരഹമാണെന്ന് സി പി എം കരുതി..

സാധാരണഗതിയില്‍ മൂന്ന് പേര്‍ അടങ്ങുന്ന പാനലില്‍ പരമാവധി ഒരു വനിത അംഗം മാത്രമാണ് ഉള്‍പ്പെടാറുള്ളത്. ഒരു സമ്മേളനത്തില്‍ത്തന്നെ പാനലിലെ മൂന്ന് അംഗങ്ങളേയും വനിതകളില്‍ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ടത് കേരള നിയമസഭയില്‍ ആദ്യമായാണ്. ഒന്നാം കേരള നിയമസഭ മുതല്‍ സഭയുടെ നടപ്പു സമ്മേളനം വരെ ആകെ 515 അംഗങ്ങള്‍ പാനലില്‍ വന്നതില്‍ കേവലം 32 വനിതകള്‍ക്കു മാത്രമാണ് ഉൾപ്പെട്ടത്. ഈ അവസരത്തിലാണ് സ്പീക്കറുടെ തീരുമാനത്തിനുള്ള പ്രസക്തി.സ്പീക്കറായതിനുശേഷമുള്ള ആദ്യ സമ്മേളനത്തില്‍ത്തന്നെ ഏവരുടേയും പ്രശംസ പിടിച്ചു പറ്റിയ തീരുമാനമാണ് ഷംസീർ കൈക്കൊണ്ടത്. 

 

ആർഎംപി നേതാവ് കെ.കെ. രമ പാനലിൽ ഉൾപ്പെട്ടതും അപ്രതീക്ഷിതമായാണ്.   കെ.കെ. രമ ചെയറിൽ ഇരിക്കുമ്പോൾ മുഖ്യമന്ത്രിക്ക് സംസാരിക്കേണ്ടി വന്നത് അങ്ങനെയാണ്.  മുഖ്യമന്ത്രിയും  സാർ എന്ന് അഭിസംബോധന ചെയ്യേണ്ടി വന്നു.  അങ്ങനെയൊരു സാഹചര്യമുണ്ടാകുമോ എന്ന് എല്ലാവരും  ഉറ്റുനോക്കി. പാനൽ തെരഞ്ഞെടുക്കുമ്പോൾ പ്രതിപക്ഷത്തിന് ഒരം​ഗത്തെ നാമനിർദേശം ചെയ്യാമെന്നാണ് ചട്ടം. അങ്ങനെയാണ് കെ.കെ. രമ പാനലിൽ ഉൾപ്പെട്ടത്.  യുഡിഎഫ് അം​ഗമായ ഉമാ തോമസ് ഉണ്ടായിട്ടും രമയെ നാമനിർദേശം ചെയ്തു എന്നതും ശ്രദ്ധേയം. നേരത്തെ നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിക്കുന്നതിനിടെ ഷംസീർ ഇടപെട്ടപ്പോൾ ഷംസീർ സ്പീക്കറുടെ ജോലിയേറ്റെടുക്കേണ്ടെന്ന് സതീശൻ പറഞ്ഞത് ചർച്ചയായിരുന്നു. എം.ബി. രാജേഷ് മന്ത്രിയായതിനെ തുടർന്നാണ് ഷംസീർ സ്പീക്കറായത്.  

 

ഷംസീറിനെ സ്പീക്കർ ആക്കിയപ്പോൾ തന്നെ ഇത്തരം ചില  ബുദ്ധികൾ പിണറായി പ്രതീക്ഷിച്ചതാണ്. പിണറായി കോടിയേരി ബാലകൃഷ്ണന് നൽകിയ വാക്ക് പാലിക്കുന്നതിന് വേണ്ടി മാത്രമാണ് ഷംസീറിനെ സ്പീക്കറാക്കിയത്. മുഹമ്മദ് റിയാസിനോടുള്ള വ്യക്തി വൈരാഗ്യമാണ് ഷംസീർ മുഖ്യമന്ത്രിയോട് കാണിക്കുന്നത്. മുഖ്യമന്ത്രിക്ക് ഷംസീറിനോട് പണ്ടേ താൽപ്പര്യമുണ്ടായിരുന്നില്ല. മുമ്പ് ഷംസീറിന് സീറ്റ് നിഷേധിക്കാനും പിണറായി ശ്രമിച്ചതാണ്. അന്നും കോടിയേരി ഇടപെട്ടാണ് ഷംസീറിന് സീറ്റ് വാങ്ങി നൽകിയത്. എന്നായാലും ഷംസീർ ഒരു തലവേദനയാകുമെന്ന് അന്നേ പിണറായി മനസിലാക്കി.

ചികിത്സക്കായി ചെന്നൈയിലേക്ക്  പോകുന്നതിന് മുമ്പാണ് ഷംസീറിനെ മന്ത്രിയാക്കണമെന്ന് കോടിയേരി പിണറായിയോട്  ആവശ്യപ്പെട്ടത്. ഇക്കാര്യം തീർച്ചയായും പരിശോധിക്കാമെന്ന് പിണറായി ഏറ്റു .  തിരികെയെത്തിയ പിണറായി  വിശദമായ ആലോചനകൾക്ക് ശേഷമാണ്  ഷംസീറിനെ സ്പീക്കറാക്കാൻ തീരുമാനിച്ചത്.ഇതായിരുന്നു അദ്ദേഹത്തിൻ്റെ ബുദ്ധിപൂർവമായ നീക്കം. സ്പീക്കറാകാൻ ഷംസീറിന് താൽപ്പര്യമുണ്ടായിരുന്നില്ല.

 എം.ബി. രാജേഷിനെ സ്പീക്കർ സ്ഥാനത്ത് നില നിർത്തി കൊണ്ട് ഷംസീറിനെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയാക്കാമായിരുന്നു.എന്നാൽ പിണറായി അത് വേണ്ടെന്നു വച്ചു. 

 മുഹമ്മദ് റിയാസിന് ഷംസീർ എന്നും ഭീഷണിയായിരുന്നു. കരാറുകാരും എം എൽ എ മാരും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് റിയാസ് പറഞ്ഞതാണ് ഏറ്റവുമൊടുവിൽ വിവാദമായത്. ഇതിനെ പ്രതിരോധിക്കാൻ ഇൻസൾട്ട് ആണ് മുരളീ ഈ ലോകത്തെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് എന്ന് എ.എൻ.ഷംസീർ എം എൽ എ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടു.  ഇത് റിയാസിനെ ലക്ഷ്യം വച്ചു കൊണ്ടുള്ള കുത്തായിരുന്നു.  

 

വെള്ളം എന്ന ഹിറ്റ് സിനിമയിലെ  പഞ്ച് ഡയലോഗാണ്  എ എൻ. ഷംസീർ എംഎൽഎ  പ്രയോഗിച്ചത്.   കരാറുകാരെ കൂട്ടി മന്ത്രിയെ കാണാൻ വരുന്നതു സംബന്ധിച്ചു മന്ത്രി മുഹമ്മദ് റിയാസും എ.എൻ. ഷംസീറും തമ്മിലുള്ള ഭിന്നത പരസ്യമായ സാഹചര്യത്തിൽ ഡയലോഗിനു രാഷ്ട്രീയമാനം കൂടി കൈവന്നു. വിവാദങ്ങൾക്കിടെ, ഒളിയമ്പാണെങ്കിലും എ.എൻ. ഷംസീറിന്റെ ആദ്യ പരസ്യപ്രതികരണമായിരുന്നു ഇത്. 

 

സംസ്ഥാന സിനിമാ പുരസ്കാര ജേതാക്കളെ അഭിനന്ദിച്ചു കൊണ്ടുള്ള ഫെയ്സ്ബുക് പോസ്റ്റിന്റെ തലക്കെട്ടായാണ് എ.എൻ. ഷംസീർ ഈ ഡയലോഗ് ഉപയോഗിച്ചത്.. വെള്ളം സിനിമയിൽ മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രത്തെയാണു ജയസൂര്യ അവതരിപ്പിച്ചതും മികച്ച നടനുള്ള പുരസ്കാരം നേടിയതും. സിനിമയിൽ മുരളിയോട്, സിദ്ദിഖ് അവതരിപ്പിച്ച ഡോക്ടർ കഥാപാത്രമാണീ ഡയലോഗ് പറയുന്നത്. ഇത് റിയാസിനുള്ള അടിയാണെന്ന് അന്നേ അഭിപ്രായം ഉയർന്നിരുന്നു.

 

ചില എംഎൽഎമാർ പൊതുമരാമത്തു കരാറുകാരെയും കൂട്ടി മന്ത്രിയെ കാണാൻ വരുന്നത് അവസാനിപ്പിക്കണമെന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ്  പൊതുമരാമത്തു വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞതോടെയാണ് രണ്ട് നേതാക്കളും തമ്മിലുളള ഭിന്നത മറനീക്കിയത്. മന്ത്രിയെ കരാറുകാർക്കൊപ്പം കാണാൻ പോയ എം എൽ എ ഷംസീറാണെന്ന് പിന്നീട് നവ മാധ്യമങ്ങൾ എഴുതി. ഷംസീറിൻെറ ഹൃദയത്തിനേറ്റ കുത്തായിരുന്നു ഇത്.

 സിപിഎം നിയമസഭാ കക്ഷി യോഗത്തിൽ എ.എൻ. ഷംസീർ  റിയാസിൻ്റെ നിലപാടിനെ ചോദ്യം ചെയ്യുകയും എംഎൽഎമാരെ വിലക്കുന്ന അഹങ്കാരത്തിന്റെ ഭാഷ വേണ്ടെന്നു പറയുകയും ചെയ്തുവെന്ന വാർത്തകൾ പുറത്തുവരികയും ചെയ്തു.മന്ത്രിയാകാൻ കഴിയാത്തതിലുള്ള പ്രതിഷേധം ഏറെ നാളായി മനസിൽ കൊണ്ടു നടക്കുന്ന ഷംസീർ സി പി എം യോഗത്തിൽ തകർത്തടിക്കുകയാണ് ചെയ്തത്.  റിയാസ് അഹങ്കാരിയാണെന്ന് ഷംസീർ ആവർത്തിച്ചു. ഇതേ വിരോധം ഇപ്പോഴും തുടരുന്നു.

ഷംസീർ റിയാസിന് ഒരു ഭീഷണിയാണെന്ന് മുഖ്യമന്ത്രി വിശ്വസിക്കുന്നു. അതുകൊണ്ടാണ്  ഷംസീറിനെതിരായ വിമർശനങ്ങൾ മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുന്നത്. ജലീലിൻ്റെ  നീക്കവും സുവ്യക്തമാണ്. ഷംസീറിനോട് മുഖ്യമന്ത്രിക്കുള്ള എതിർപ്പ് മുതലെടുക്കുകയാണ് റിയാസിൻ്റെ ലക്ഷ്യം.ഷംസീറിനെ എന്നെങ്കിലും മാറ്റിയാൽ തനിക്ക് ഒരു അവസരം ലഭിക്കുമെന്ന്  ജലീൽ കരുതുന്നു. രണ്ടാം പിണറായി സർക്കാരിൽ തനിക്ക് ഒരിടം ലഭിക്കുമെന്ന് തന്നെയാണ് ജലീൽ വിശ്വസിക്കുന്നത്.

ഷംസീറും റിയാസും ജലീലുമൊക്കെ തമ്മിൽ കണ്ടാൽ മിണ്ടാറ് പോലുമില്ല. ഷംസീർ സി പി എം നേതാക്കളെയും കണ്ടില്ലെന്ന് നടിക്കുന്നു.  പാർട്ടി കമ്മിറ്റികളിൽ ഷംസീറിന് പങ്കെടുക്കേണ്ട കാര്യമില്ല.എന്നാൽ എം.ബി.രാജേഷ് സ്പീക്കറായിരിക്കെ രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെട്ടിരുന്നു. ഷംസീറിന് സി പി എം മടുത്ത മട്ടാണ്. സി പി എമ്മിനും ഷംസീറിനെ മടുത്തു.

ഷംസീറിന്റെ ഉമ്മൻചാണ്ടി പ്രശംസ മുഖ്യമന്ത്രിക്ക്  വലിയ  ഇൻസൾട്ടായി മാറി. തന്നെ ചെറുതാക്കാൻ ഷംസീർ  ശ്രമിച്ചതായി മുഖ്യമന്ത്രി കരുതുന്നു. ഇതിന്  അദ്ദേഹം  പകരം വിട്ടുമെന്നാണ്  എല്ലാവരും  കരുതുന്നത്.  എന്നാൽ  വാർത്തകളിൽ  ഇടം പിടിക്കാനുള്ള  ഷംസീറിന്റെ  ശ്രമമാണ്  ഇതിന്  പിന്നിലെന്നും  കരുതുന്നവരുണ്ട്. അതേസമയം പിണറായി കാണിക്കാത്ത മനുഷ്യത്വം ഷംസീർ കാണിച്ചതിനെ അഭിനന്ദിക്കുന്നവരുമുണ്ട്. ഏതായാലും പൊതു സമൂഹത്തിൽ ഷംസീറിന്റെ അഭിമാനം വാനോളം ഉയർന്നിരിക്കുകയാണ്.

 

പഴയ പിണറായി ആയിരുന്നെങ്കിൽ ഇതിന് മുമ്പ് തന്നെ ഷംസീറിനെ കൈകാര്യം ചെയ്യുമായിരുന്നു. എന്നാൽ ഇതിന് ഇന്ന് അദ്ദേഹത്തിന് ധൈര്യമില്ല. അക്കാര്യം ഷംസീറിനുമറിയാം. ഇല്ലെങ്കിൽ ഷംസീർ ഇങ്ങനെ പ്രവർത്തിക്കുമായിരുന്നില്ല. 

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരിണിത പ്രജ്ഞനാണെന്നാണ് ഷംസീർ  പറഞ്ഞതും മുഖ്യമന്ത്രിക്ക് അത്യപ്തിയുണ്ടാക്കിയിരുന്നു.

 

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരിണിത പ്രജ്ഞനായ വ്യക്തിയല്ലെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു.. സ്പീക്കര്‍ എ എൻ ഷംസീറിന്റെ പ്രതികരണത്തിനുള്ള പരോക്ഷ മറുപടിയിലാണ് മന്ത്രിയുടെ വിമര്‍ശനം. വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും ഗവർണർ പരിണിതപ്രജ്ഞനായ വ്യക്തിയല്ലെന്നും സംസ്കാരമുള്ള ഒരാളുടെ വായിൽ നിന്ന് വരുന്ന പ്രയോഗങ്ങളല്ല ഗവർണറിൽ നിന്നുണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു.

 

എസ്എഫ്ഐ വിദ്യാർത്ഥികളെ ബ്ലഡി ക്രിമിനൽസ് എന്നാണ് ഗവര്‍ണര്‍ വിളിച്ചത്. വിദ്യാർഥികൾ സമരം ചെയ്യാൻ കാരണം ഈ ഗവർണറുടെ ഏകാധിപത്യ നിലപാടുകളും പരാമർശങ്ങളുമാണ്. സ്വാതന്ത്ര്യ സമരത്തിലും ജനാധിപത്യ പോരാട്ടങ്ങളിലും നവോത്ഥാന മുന്നേറ്റത്തിലും വർഗീയതക്കെതിരെയും നിരവധി പോരാട്ടങ്ങൾ നടത്തി രക്തസാക്ഷികൾ ആയവരുടെ നാടായ കണ്ണൂരിനെ ബ്ലഡി കണ്ണൂർ എന്നാണ് വിശേഷിപ്പിച്ചത്. പോലീസിനെ ഷെയിംലെസ്സ് പീപ്പിൾ എന്നാണ് ഗവര്‍ണര്‍ സംബോധന ചെയ്തതെന്നും വി ശിവൻകുട്ടി വിമര്‍ശിച്ചു.ഇതിൽ കണ്ണൂരിന്റെ കാര്യം ശിവൻ കുട്ടി എടുത്തു പറഞ്ഞത് ഷംസീറിന് കൂടി  കൊള്ളാൻ വേണ്ടിയാണ്.

 

കേരളം ബഹുമാനിക്കുന്ന രാജ്യത്തെ മതേതര മനസുകൾ നിലപാടുകൾക്ക് ഉറ്റു നോക്കുന്ന, ചരിത്രം സൃഷ്ടിച്ച് തുടർഭരണം നേടിയ കേരള മുഖ്യമന്ത്രിക്കെതിരെ മോശം പദപ്രയോഗങ്ങൾ നടത്തിയ വ്യക്തിയാണ് ഗവർണർ. ഭരണഘടനാ പദവിയിലുള്ള ഒരാളിൽ നിന്നുണ്ടാകേണ്ട പരാമർശങ്ങൾ ആണോ ഇവ? അതെ, ഗവർണർ എന്ന നിലയിലും ചാൻസലർ എന്ന നിലയിലും പരിണിതപ്രജ്ഞനായ വ്യക്തിയല്ല ഇദ്ദേഹം...!!! എന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.  മുഖ്യമന്ത്രിയെ പുകഴ്ത്തിയതിലൂടെ ശിവൻ കുട്ടിയുടെ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് മനസിലാക്കാം.

 

മുഖ്യമന്ത്രിയും മന്ത്രി ശിവൻ കുട്ടിയും ഒരുമിച്ചാണുള്ളത്. ശിവൻ കുട്ടി  മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാണ് ചെയ്യാറുള്ളത്.മുഖ്യമന്ത്രിയുടെ വിനീതവിധേയനാണ്  ശിവൻ കുട്ടി. വിദ്യാഭ്യാസ മന്ത്രിയാക്കിയതിലൂടെ മുഖ്യമന്ത്രിയോട് എന്നും അദ്ദേഹം കടപ്പെട്ടിരിക്കുന്നു. വ്യക്തിപരമായി ശിവൻ കുട്ടിയെ പിണറായിക്ക്  ഇഷ്ടമാണ്. ഏതായാലും ഷംസീർ വിവാദം മുഖ്യമന്ത്രിയുടെ ഹൃദയത്തിലാണ് കൊണ്ടത്. അദ്ദേഹം എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് കണ്ടറിയാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (3 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (5 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (5 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (5 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (6 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (6 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (9 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (9 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (9 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (9 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (9 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (9 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (10 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (10 hours ago)

Malayali Vartha Recommends