മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍. ഇത് കേരള ജനതയുടെ വിജയമാണ്.....

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍. ഇത് കേരള ജനതയുടെ വിജയമാണ്.
കേരളത്തിന്റെ വികസന ചരിത്രത്തില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നാഴികക്കല്ലാകുന്ന നിമിഷത്തില്‍ ഇത് കേരള ജനതയുടെ വിജയമാണെന്ന് കുറിക്കുവാനായി മുഖ്യമന്ത്രി ഇവിടെ ഉണ്ട്. വന്‍കിട പദ്ധതികള്‍ എല്ലാം കടലാസ്സില്‍ ഒതുങ്ങുന്ന കാലഘട്ടം കേരള ജനത ഇന്ന് മറന്നിരിക്കുന്നുവെന്നും അവർ പറഞ്ഞു.
ഇന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകത്തിന് മുന്നില്‍ വാതായനങ്ങൾ തുറക്കുമ്പോള്‍ വമുക്ക് ഓരോരുത്തര്‍ക്കും കരുത്തും കരുതലുമായി മുഖ്യമന്ത്രി നിലകൊള്ളുന്നുവെന്നും ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദൃഢനിശ്ചയവും ഇച്ഛാശക്തിയും മാര്‍ഗദര്‍ശനവും നമുക്ക് ഒരു മാതൃകയാണെന്നും ദിവ്യ എസ്. അയ്യര്‍ കൂട്ടിച്ചേർത്തു.
വിഴിഞ്ഞം ട്രയൽ റൺ ഉദ്ഘാടന വേദിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംസാരിച്ച ദിവ്യ എസ്.അയ്യർക്കെതിരേ രൂക്ഷ വിമർശനവുമായി കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനർ ഡോ. സരിന്. മുൻപും മിടുക്കരായ ഐഎഎസ് ഉദ്യോഗസ്ഥർ കേരളത്തിൽ പണിയെടുത്തിട്ടുണ്ടെന്ന് പറഞ്ഞ സരിൻ, പ്രായവും അനുഭവവും ചെറുതായതു കൊണ്ട് പറഞ്ഞ ഇത്തരം ധാരണപ്പിശകുകൾ തിരുത്തണമെന്നും ആവശ്യപ്പെട്ടു.
വൻകിട പദ്ധതികൾ കടലാസിൽ ഒതുങ്ങുന്ന കാലം ഇന്ന് മറന്നിരിക്കുന്നു എന്നായിരുന്നു പിണറായി വിജയനെ പുകഴ്ത്തിക്കൊണ്ട് കഴിഞ്ഞ ദിവസം ദിവ്യ എസ് അയ്യർ പറഞ്ഞത്. ഇത് വൻതോതിൽ ഫേസ്ബുക്കിൽ അടക്കം വൈറലായിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് എസ്. സരിന്റെ രൂക്ഷ വിമർശനം.
ഫേസ്ബുക്ക് പോസ്റ്റ്:
പ്രിയപ്പെട്ട ദിവ്യ, കടലാസിൽ ഒതുങ്ങാതെ പുറം ലോകം കണ്ട ഒട്ടനവധി പദ്ധതികൾ ഈ കേരളത്തിൽ മുൻപും നടപ്പിലാക്കിയിട്ടുണ്ട്. ലിസ്റ്റ് ഞാനായിട്ട് പറയുന്നില്ല. ഒന്ന് മാത്രം പറയാം. മുൻപും മിടുക്കരായ ഐഎഎസ് ഉദ്യോഗസ്ഥർ കേരളത്തിൽ പണിയെടുത്തിട്ടുണ്ട്. അവരോട് ചോദിച്ച് നോക്കിയാൽ മതി പറഞ്ഞു തരും, കേരളത്തെ നയിച്ച ദീർഘവീക്ഷണമുള്ള മുഖ്യമന്ത്രിമാരുടെ പേരുകൾ. പ്രായവും അനുഭവവും ചെറുതായതുകൊണ്ടാണ് ഇത്തരം ധാരണപ്പിശകുകൾ ഉണ്ടാകുന്നത്. തിരുത്തുമല്ലോ.
ഡോ. സരിൻ
https://www.facebook.com/Malayalivartha

























