മടങ്ങാനിരിക്കവേ സാൻ ഫർണാണ്ടോ കപ്പലിന് സംഭവിച്ചത്...! മടക്ക യാത്ര വൈകും; കണ്ടെയ്നർ ഇറക്കുന്നത് പൂർത്തിയായാൽ നാളെ സാൻ ഫർണാണ്ടോ തീരം വിടും

വിഴിഞ്ഞം തുറമുഖത്ത് സാൻ ഫർണാണ്ടോ എത്തിയത് കേരളത്തിന് സന്തോഷകരമായ കാര്യമായിരുന്നു. എന്നാൽ സാൻ ഫർണാണ്ടോ കപ്പലിന്റെ മടക്ക യാത്ര വൈകിയേക്കും എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. വളരെ പതുക്കെയാണ് കപ്പലിൽ നിന്നും കണ്ടെയ്നറുകൾ ഇറക്കുന്നത്. ട്രയൽ റൺ തുടക്കമായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. തുറമുഖ അധികൃതർ നൽകുന്ന വിവരം കൂടുതൽ സമയം ചരക്കിറത്തിന് എടുക്കുന്നുണ്ട് എന്നാണ് .
1000ഓളം കണ്ടെയ്നറുകൾ ഇതുവരെ ഇറക്കിയിട്ടുണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്. കണ്ടെയ്നർ ഇറക്കുന്നത് പൂർത്തിയായാൽ ഇന്നോ, അല്ലെങ്കിൽ നാളെയോ സാൻ ഫർണാണ്ടോ തീരം വിടും. 15ന് ആണ് സാൻ ഫർണാണ്ടോയുടെ കൊളംബോ തീരത്തെ ബർത്തിങ് നിശ്ചയിച്ചിരുന്നത്. കപ്പൽ മടങ്ങുന്നത് അനുസരിച്ച് വിഴിഞ്ഞത്ത് ഇറക്കിയ കണ്ടെയ്നറുകൾ കൊണ്ടുപോകാൻ ഫീഡർ കപ്പൽ എത്തുമെന്നാണ് സൂചന.
ഇന്നലെയാണ് കേരളത്തിൻ്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അതിൻ്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചത്. എന്നാൽ പദ്ധതി യാഥാർത്ഥ്യമായ്തിന് പിന്നാലെ ഭരണ പ്രതിപക്ഷ അംഗങ്ങൾ അവകാശവാദത്തെ സംബന്ധിച്ച് തർക്കങ്ങളും ആരംഭിച്ചു. വിഴിഞ്ഞം ഇടവക വികാരി മോന്സിഞ്ഞോര് നിക്കോളാസ് ചടങ്ങില്‍ പങ്കാളിയായിരുന്നു.
https://www.facebook.com/Malayalivartha

























