Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

അദാനിയെ സഖാവാക്കി സൈബര്‍ അടിമ കമ്മികള്‍;തിരുവനന്തപുരം എയര്‍പോര്‍ട്ട് ഏറ്റെടുക്കാന്‍ വന്നപ്പോള്‍ അദാനി ബൂര്‍ഷ്വ ആയിരുന്നു,ഓന്ത് പോലും ഇത്ര വേഗത്തില്‍ നിറംമാറുമെന്ന് തോന്നുന്നില്ല,ഉളുപ്പില്ലായ്മയേ...നിന്റെ പേരോ സിപിഎമ്മെന്ന് സൈബറിടത്തില്‍ ട്രോള്‍, അദാനിയെ പൊക്കിയടിച്ച പിണറായിയെ തൂക്കി താഴെയടിച്ചു

13 JULY 2024 05:56 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം എയര്‍പോര്‍ട്ട് ഏറ്റെടുക്കാന്‍ വന്ന ബൂര്‍ഷ്വാ അദാനി ഇപ്പോള്‍ കമ്മികള്‍ക്ക് അദാനി സഖാവാണ്. സിപിഎം സൈബര്‍ ഗ്രൂപ്പുകളില്‍ അദാനിക്ക് ജയ്‌വിളി. ഉദ്ഘാടന വേദിയില്‍ പിണറായി വിജയന്‍ അദാനിയെ പൊക്കിയടിച്ചിരുന്നു. ക്യാപ്ടന്‍ പച്ചക്കൊടി കാണിച്ചതോടെ സൈബര്‍ അടിമകള്‍ അദാനിയെ സഖാവാക്കിയിരിക്കുന്നത്. എന്നാല്‍ കമ്മിക്കൂട്ടത്തിന് എത്ര തന്തയുണ്ടെന്നാണ് പരിഹാസം വരുന്നത്. എന്തുപെട്ടെന്നാണ് പ്ലേറ്റുമാറ്റിയത്. കേരളത്തില്‍ രണ്ടുതരം അദാനി ഉണ്ട്. ഒന്ന് തിരുവനന്തപുരം എയര്‍പോര്‍ട്ട് അദാനി അത് ബൂര്‍ഷ്വയാണ്. രണ്ട് വിഴിഞ്ഞം സീ പോര്‍ട്ട് അദാനി അത് കമ്മികളുടെ സ്വന്തം അദാനി. ഉളുപ്പില്ലായ്മയേ നിന്റെ പേരോ സിപിഎം. നിങ്ങള്‍ എവിടെയെങ്കിലും ഒരിടത്ത് ഉറച്ച് നില്‍ക്കെടെ. നിലപാട് എഴയലത്തൂടെ പോയിട്ടില്ലാത്ത വര്‍ഗം.

ഓന്ത് പോലും ഇത്ര വേഗത്തില്‍ നിറംമാറുമെന്ന് തോന്നുന്നില്ല. വിഴിഞ്ഞത്ത് അദാനിക്ക് പരവതാനി വിരിച്ച ഇതേ ഐറ്റങ്ങളാണ് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ അദാനിയുടെ കോലം കത്തിച്ചത്. അന്ന് എയര്‍പോര്‍ട്ടിന്റെ പേരില്‍ നടന്ന കോലാഹലങ്ങള്‍ മലയാളികള്‍ മറന്ന് കാണില്ലല്ലോ. മോദി സര്‍ക്കാര്‍ എര്‍പോര്‍ട്ട് കോര്‍പറേറ്റിന് തീറെഴുതി കൊടുക്കുന്നേ എന്നായിരുന്നു അന്ന് കരച്ചില്‍. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് നടത്തിപ്പിനായി വിട്ടുനല്‍കുന്നത് അനീതിയാണെന്നും മോദി അദാനിയെ വളര്‍ത്തുകയാണെന്നും പറഞ്ഞത് ഇതേ കപ്പിത്താനാണ്.

സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളി കേന്ദ്രം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പലതവണ കത്തയച്ചിരുന്നു. അദാനിയെ കേരളത്തില്‍ നിന്ന് തുരത്താന്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പോയി. വിമാനത്താവള സ്വകാര്യവല്‍ക്കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളിയതോടെ സുപ്രീംകോടതിക്ക് വച്ചുപിടിച്ചത്. പൊതു സ്വകാര്യ പങ്കാളിത്തം പരിഗണിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തെ ഒഴിവാക്കണമെന്ന് സംസ്ഥാനം അഭ്യര്‍ഥിച്ചിരുന്നു. വിമാനത്താവളത്തിന്റെ നടത്തിപ്പ് സംസ്ഥാന സര്‍ക്കാര്‍ പ്രധാന ഓഹരി ഉടമയായ സംവിധാനത്തിന് കൈമാറണമെന്നും പിണറായി ആവശ്യപ്പെട്ടിരുന്നു. അന്ന് അദാനി ബൂര്‍ഷ്വ ആയിരുന്നു. അദാനി ഗ്രൂപ്പ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഏറ്റെടുത്തപ്പോള്‍ കലിയിളകി രംഗത്ത് വന്നത് സിപിഎമ്മുകാരാണ്. ഇത് മോദിഅദാനി കളിയാണ്. അംബാനിഅദാനിമാരെ വളര്‍ത്തുകയാണ് മോദി ഭരണകൂടമെന്ന് പിണറായി വാദിച്ചു.

തിരുവനന്തപുരം എയര്‍പോര്‍ട്ട് ചുമതല ഏറ്റെടുക്കുന്നതില്‍ നിന്ന് അദാനി ഓടിക്കാന്‍ ചൂട്ടുംകത്തിച്ച് മുന്നില്‍ നിന്നത് സിപിഎം ആണ്. അതിന് വ്യക്തമായ കാരണം ഉണ്ട്. എയര്‍പോര്‍ട്ട് മൊത്തത്തില്‍ കൈവിട്ട് പോകും. അദാനി അവിടേക്ക് സര്‍ക്കാരിനെ അടുപ്പിക്കില്ല. പിന്നെ പല കടത്തല്‍ വാങ്ങലുകളും നടക്കില്ല. പക്ഷെ വിഴിഞ്ഞത്തേക്ക് വന്നപ്പോള്‍ അദാനി ഇല്ലാതെ പറ്റില്ല. വിഴിഞ്ഞം യാഥാര്‍ത്ഥ്യമാക്കിയതിന്റെ ക്രെഡിറ്റ് വേണം, വികസന നായകനെന്ന പേര് വേണം കൂടെ വീണ്ടും അധികാരത്തില്‍ എത്താനുള്ള ഒരു വഴി. അതുകൊണ്ട് വിഴിഞ്ഞത്ത് അദാനി ഇല്ലാതെ പിണരായീടെ ഒരു കളിയും നടക്കില്ലായിരുന്നു. അതുകൊണ്ട് സീ പോര്‍ട്ട് അദാനി വ്യവായ പ്രമുഖനും എയര്‍പോര്‍ട്ട് അദാനി ബൂര്‍ഷ്വയും ആയത്.

കമ്മി ഗ്രൂപ്പുകള്‍ അദാനിയെ ആഘോഷിക്കുകയാണ് ഇതാണ് വ്യവസായ പ്രമുഖനെന്ന്. വിഴിഞ്ഞത്ത് പിണറായിക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ചെന്ന്. പക്ഷെ തനിക്കിട്ട് പലതവണ പണിയാന്‍ നോക്കിയ പിണറായിക്കിട്ട് അദാനിയും പണിഞ്ഞിരുന്നു. അതും വിഴിഞ്ഞം ഉദ്ഘാടന വേദിയില്‍ തന്നെ. അദാനിയുടെ മകന്‍ കരണ്‍ അദാനിയും അദാനി ഗ്രൂപ്പും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തനങ്ങളും എടുത്ത് പറഞ്ഞിരുന്നു അത് വലിയ അടിയായിരുന്നു സര്‍ക്കാരിനും പിണറായിക്കും. വിഴിഞ്ഢഞം ഉദ്ഘാടനത്തില്‍ എവിടെയും മുഴങ്ങി കേട്ടത് ഉമ്മന്‍ ചാണ്ടിയുടെ പേരാണ്. അതിന്റെ ക്ഷീണം പിണറായിക്ക് ഉടനൊന്നും തീരില്ല.

എന്തായാലും അദാനി എന്റെ മച്ചാനെന്നാക്കി പിണറായി. ഇനി എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും അദാനി മസ്റ്റാണ്. കമ്മി ഗ്രൂപ്പുകളില്‍ അദാനിയെ പൊക്കിയടിക്കുകയാണ്. മുന്‍പ് അദാനിയെ തന്തയ്ക്ക് വിളിച്ചവരാണ് ഇപ്പോള്‍ സ്‌നേഹം കൊണ്ട് പൊതിയുന്നത്. തുടര്‍ഭരണം ഇല്ലാതെ പ്രതിപക്ഷത്ത് ഇരുപ്പായിരുന്നെങ്കില്‍ കമ്മികള്‍ തിരുവനന്തപുരം ജില്ലയില്‍ കരിദിനം,കപ്പല്‍ വളയല്‍,കപ്പല്‍ നാട് കടത്തല്‍, അദാനിയുടെ കോലം കത്തിക്കല്‍ തുടങ്ങിയ കലാപരിപാടികള്‍ നടത്തേണ്ട ടീംസ് ആണ്. അദാനി ജസ്റ്റ് മിസ്സ്. ഇനി വിഴിഞ്ഞത്ത് രാഷ്ട്രീയം മാറ്റിവെച്ച് നമുക്ക് സംസാരിക്കാം. സിപിഎമ്മുകാര്‍ ആ ഭാഗത്തേക്ക് തലയിടാന്‍ പോകാതിരുന്നാല്‍ മതി വിഴിഞ്ഞം വലിയ ഗുണം ചെയ്‌തോളും. സിപിഎമ്മുകാര്‍ മാത്രമല്ല ഒരു രാഷ്ട്രീയക്കാരും വിഴിഞ്ഞത്ത് രാഷ്ട്രീയം കളിക്കണ്ട. കാരണം നാടിനും ഈ രാജ്യത്തിനും ഏറെ ഗുണം ചെയ്യുന്നൊരു പദ്ധതിയാണ് രാഷ്ട്രീയംകളിച്ച് അത് ഇല്ലാതാക്കരുത്.

കൂറ്റന്‍ മദര്‍ഷിപ്പുകള്‍ക്ക് നങ്കൂരമിടാന്‍ കഴിയുന്ന മദര്‍പോര്‍ട്ടായി വിഴിഞ്ഞം മാറുന്നതോടെ കേരളം അടിമുടി മാറുമെന്ന് പ്രതീക്ഷ. സംസ്ഥാനത്തിന്റെ സാമ്പത്തിക, വ്യാവസായിക, മാരിടൈം, ടൂറിസം രംഗങ്ങളില്‍ അമ്പരപ്പിക്കുന്ന പുരോഗതിയുടെ ചാലക ശക്തിയായി വിഴിഞ്ഞം മാറും. ഇതിന് വേണ്ടി പ്രത്യേക പദ്ധതികളും ആവഷ്‌കരിക്കും. കൂറ്റന്‍ മദര്‍ഷിപ്പുകളാണ് രാജ്യാന്തര ചരക്കുകടത്തിന്റെ പ്രധാനമാര്‍ഗം. സ്വന്തമായി 'മദര്‍ പോര്‍ട്ടുകള്‍' ഇല്ലാത്തത് ഇന്ത്യയ്ക്ക് നഷ്ടമുണ്ടാക്കി. കൊളംബോ, സിംഗപ്പുര്‍, ദുബായ് തുടങ്ങിയ തുറമുഖങ്ങളെ ആശ്രയിക്കേണ്ടി വന്നു. ഈ കുറവ് പരിഹരിക്കുകയാണ് വിഴിഞ്ഞം. അനുബന്ധ വ്യവസായങ്ങള്‍ക്കും സാധ്യത കൂട്ടും. ടൂറിസം മേഖലയ്ക്ക് കുതിപ്പ് നല്‍കുന്ന ക്രൂസ് ഷിപ്പുകളുടെയും ക്രൂ ചെയ്ഞ്ചിന്റെയും മേഖലയായി മാറും. വിദേശ തുറമുഖത്ത് ഇറങ്ങുന്ന ഒരു കണ്ടെയ്‌നര്‍ ഇന്ത്യയിലെത്തിക്കാന്‍ ഏകദേശം 10000 രൂപ അധിക ചെലവ് വരും. അതായത് വിഴിഞ്ഞത്തിലൂടെ പണവും സമയവും ലാഭിക്കാം.

രാജ്യത്ത് ആദ്യമായി തുറമുഖ നിര്‍മാണത്തിന് 'വയബിലിറ്റി ഗ്യാപ്പ് ഫണ്ട്' കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത് ഈ തുറമുഖത്തിന് വേണ്ടിയാണ്. അദാനി ഗ്രൂപ്പിന് 40 വര്‍ഷത്തേക്കാണ് നടത്തിപ്പ് ചുമതല. അതു കഴിഞ്ഞും നല്‍കാന്‍ സാധ്യതയുണ്ട്. രണ്ടു ഘട്ടം വികസനങ്ങള്‍ കൂടി കഴിയുമ്പോള്‍ ബെര്‍ത്തിനു 1600 മീറ്റര്‍ നീളമുള്ള വന്‍കിട തുറമുഖം സജ്ജമാകും. പദ്ധതി പ്രദേശത്തിന്റെ പ്രത്യേക ഘടന മൂലം സമുദ്രത്തിലേക്ക് തള്ളി നില്‍ക്കുന്ന ഒരു നിര്‍മിതിയായി വിഴിഞ്ഞം മാറുകയില്ല. ഇത് പാരിസ്ഥിതിക ആഘാതം കുറയ്ക്കും.

വിഴിഞ്ഞം തുറമുഖത്ത് കാറ്റ്, തിരമാല, ഹൈഡ്രജന്‍ എന്നീ ഇന്ധനങ്ങളെ ഉപയോഗപ്പെടുത്തിയുള്ള പുനരുപയോഗ ഊര്‍ജ പാര്‍ക്കിന് സാധ്യതയുണ്ട്. ലോജിസ്റ്റിക് പാര്‍ക്കുകളുടെയും ചരക്കു നീക്കത്തിന് വഴിയൊരുക്കുന്ന 'കണ്ടെയ്‌നര്‍ ഫ്രയ്റ്റ്' സ്റ്റേഷനുകള്‍ക്കും സാധ്യതയുണ്ട്. അങ്ങനെ വലിയ വികസന സ്വപ്‌നത്തിലാണ് വിഴിഞ്ഞം. വെയര്‍ ഹൗസുകള്‍, ഹോട്ടലുകള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍ എന്നിവയും വരും. മംഗലാപുരം വരെ നീളുന്ന തീരദേശ കപ്പല്‍ഗതാഗത ശൃംഖലയും, കന്യാകുമാരിയെ കൊല്ലവും ആലപ്പുഴയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള യാത്രാ കപ്പല്‍ സര്‍വ്വീസും സര്‍ക്കാര്‍ പരിഗണനയിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (3 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (5 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (5 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (5 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (6 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (6 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (9 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (9 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (9 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (9 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (9 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (9 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (10 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (10 hours ago)

Malayali Vartha Recommends