Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

കെ എസ് ആര്‍ ടി സിയ്ക്ക് നയാപൈസ തരില്ലെന്ന് ധനമന്ത്രി;ബാലഗോപാലിന്റെ ഓഫീസില്‍ പാഞ്ഞെത്തി ഗണേഷ് കുമാര്‍,തറവാട്ടിലെ കാശ് ചോദിച്ചെന്ന് ഗതാഗത മന്ത്രി,ഖജനാവ് കാലിയായതോടെ മൊടയിറക്കി ധനമന്ത്രി വകുപ്പ് മന്ത്രിമാര്‍ കഴുത്തിന് പിടിക്കുന്നു,പിണറായി വിജയന്‍ കൈകഴുകി ഓടി

13 JULY 2024 06:08 PM IST
മലയാളി വാര്‍ത്ത

പിണറായി സര്‍ക്കാരില്‍ വകുപ്പ് മന്ത്രിമാര്‍ ധനമന്ത്രിയെ എടുത്തിട്ട് കുടഞ്ഞ് തുടങ്ങി. കെഎസ്ആര്‍ടിസിക്ക് ഇനി നയാപൈസ തരില്ലെന്ന് ബാലഗോപാലിന്റെ പ്രഖ്യാപനം കലിതുള്ളി മന്ത്രിയുടെ ഓഫീസില്‍ ഗണേഷ് കുമാര്‍. നയാപൈസ ഖജനാവില്‍ ഇല്ല പിടിച്ച് ചെലവാക്കണമെന്ന് ധനമന്ത്രി. കെ എസ് ആര്‍ ടി സിയെ ചുമക്കാന്‍ ഇനി വയ്യ സ്വയം പണം കണ്ടെത്തിക്കോളാന്‍ ബാലഗോപാല്‍ പറയുന്നത്. അങ്ങനെ വിടാന്‍ ഉദ്ദേശമില്ല കട്ടയ്ക്ക് തന്നെ ഗതാഗത മന്ത്രിയും. ഗണേഷ് കുമാറും ബാലഗോപാലും നേര്‍ക്കുനേര്‍ പോര് തുടങ്ങിയിരിക്കുകയാണ്.

കെ.എസ്.ആര്‍.ടി.സിയെ ഇനി സാമ്പത്തികമായി സഹായിക്കാനാകില്ലെന്ന് വ്യക്തമാക്കി ധനവകുപ്പ്. ജൂലൈയിലെ പെന്‍ഷന്‍ ഫയല്‍ മടക്കി അയച്ചാണ് ധനവകുപ്പ് നിലപാട് കടുപ്പിച്ചത്. ജൂണിലെ ശമ്പളത്തിന്റെ ആദ്യഗഡുവിന് സമീപിച്ചപ്പോഴും ഇക്കാര്യം വ്യക്തമാക്കിയാണ് 30 കോടിരൂപ അനുവദിച്ചത്. സഹായം തുടരേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി വിശദമറുപടി ധനവകുപ്പിനു ഗതാഗതമന്ത്രി നല്‍കിയിട്ടുണ്ട്.
കെ.എസ്.ആര്‍.ടി.സി. വര്‍ഷങ്ങള്‍ക്കു മുന്‍പ് എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കേരള ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെയും (കെ.ടി.ഡി.എഫ്.സി) കേരള ബാങ്കിന്റെയും നിലനില്‍പ്പിനായി 625 കോടി രൂപയുടെ സഹായം ധനവകുപ്പ് കഴിഞ്ഞ മാര്‍ച്ചില്‍ നല്‍കിയിരുന്നു. ജില്ലാ ബാങ്കുകളില്‍നിന്നു കടമെടുത്തായിരുന്നു കെ.എസ്.ആര്‍.ടി.സിക്ക് കെ.ടി.ഡി.എഫ്.സി. വായ്പ നല്‍കിയത്.

പലിശയും പിഴപ്പലിശയുമായി തുക 625 കോടിയായതോടെ കെ.ടി.ഡി.എഫ്.സിയും ഒപ്പം ജില്ലാബാങ്കുകള്‍ സംയോജിപ്പിച്ച് രൂപീകരിച്ച കേരള ബാങ്കും പ്രതിസന്ധിയിലായി. കിട്ടാക്കടം പെരുകിയതോടെ കെ.ടി.ഡി.എഫ്.സിക്കും കേരള ബാങ്കിനും റിസര്‍വ് ബാങ്കിന്റെ കടുത്ത നിയന്ത്രണവും വന്നു. കെ.ടി.ഡി.എഫ്.സിയില്‍ നിക്ഷേപിച്ച പണം തിരികെ വാങ്ങാന്‍ ഹൈക്കോടതിയില്‍ നിക്ഷേപകര്‍ ഹര്‍ജി നല്‍കിയത് നില വഷളാക്കി. ഈ പ്രതിസന്ധി മറികടക്കാനാണ് മുഖ്യമന്ത്രി ഇടപെട്ട് ധനവകുപ്പ് 625 കോടി കെ.എസ്.ആര്‍.ടി.സിക്കു കൈമാറിയത്.

ഈ തുക നല്‍കിയതിനാല്‍ ഇനി കെ.എസ്.ആര്‍.ടി.സിക്ക് മാസംതോറുമുള്ള സഹായവും പെന്‍ഷന്‍ തുകയും നല്‍കാന്‍ ധനവകുപ്പിനാകില്ലെന്നും അതു കെ.എസ്.ആര്‍.ടി.സി തന്നെ കണ്ടെത്തണമെന്നുമാണ് നിര്‍ദേശം. ശമ്പളയിനത്തില്‍ 50 കോടി രൂപയും പെന്‍ഷനായി 71 കോടിയും ധനവകുപ്പ് നല്‍കുന്നുണ്ട്. പെന്‍ഷന്‍ നല്‍കുന്നത് സഹകരണബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ്. ഇത് ആറു മാസത്തിനുള്ളില്‍ ധനവകുപ്പ് പലിശ സഹിതം ബാങ്കുകള്‍ക്ക് തിരികെ നല്‍കുന്നതാണ് രീതി. അടുത്ത മാസം മുതല്‍ കെ.എസ്.ആര്‍.ടി.സിയില്‍ ഒറ്റത്തവണയായി ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കെയാണ് ധനവകുപ്പ് നയം മാറ്റിയത്. ധനവകുപ്പ് നല്‍കുന്ന 50 കോടിക്കു പുറമേ ബാങ്കില്‍നിന്ന് 30 കോടി കൂടി മാസാദ്യം ഓവര്‍ഡ്രാഫ്റ്റ് എടുത്ത് ശമ്പളം അഞ്ചിന് മുന്‍പ് നല്‍കാമെന്നായിരുന്നു ഗതാഗതവകുപ്പ് കണക്കുകൂട്ടിയിരുന്നത്. ധനവകുപ്പ് നിലപാടു കടുപ്പിച്ചതോടെ ഇതു പ്രാവര്‍ത്തികമാകുമോയെന്നു കണ്ടറിയണം.

ഇതിനിടെ അന്തഃസംസ്ഥാന റൂട്ടുകളില്‍ മിന്നിപ്പാഞ്ഞ ഒരു കോടിയുടെ സ്‌കാനിയ എ.സി. ബസ് മാസങ്ങളായി കട്ടപ്പുറത്ത്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കെ.എസ്.ആര്‍.ടി.സി.ക്ക് വലിയ വരുമാനമുണ്ടാക്കിയ രണ്ടു ബസുകളാണ് തുരുമ്പെടുത്തു നശിക്കുന്നത്. കമ്പനിയുമായി ദീര്‍ഘകാല അറ്റകുറ്റപ്പണിക്കുള്ള കരാറില്ലാത്തതാണ് കാരണം. 2016ല്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ് നികുതിയടക്കം 99.35 ലക്ഷം രൂപ വീതം നല്‍കി സ്വീഡിഷ് നിര്‍മിതമായ 18 സ്‌കാനിയ മള്‍ട്ടി ആക്‌സില്‍ എ.സി. ബസുകള്‍ കോര്‍പ്പറേഷന്‍ വാങ്ങിയത്. എന്‍ജിന്‍ തകരാറിലായതോടെ നന്നാക്കാന്‍ ബെംഗളൂരുവില്‍ പോയി കമ്പനി പറയുന്ന തുക നല്‍കേണ്ട സ്ഥിതിയിലാണിപ്പോള്‍.

തിരുവനന്തപുരംബെംഗളൂരു, കൊല്ലൂര്‍തിരുവനന്തപുരം റൂട്ടുകളിലോടിയിരുന്ന ബസുകളില്‍ ഒന്ന് പയ്യന്നൂര്‍ ഡിപ്പോയിലാണിപ്പോള്‍. മറ്റൊന്ന് എടപ്പാളിലും. കഴിഞ്ഞ ഡിസംബറിലാണ് എടപ്പാളില്‍ കിടക്കുന്ന ബസ് കേടായത്. തേവരയില്‍ അപകടത്തില്‍പ്പെട്ട ബസ് പുറത്തിറക്കാനായി എടപ്പാളിലെ ബസിന്റെ ചില പാര്‍ട്‌സുകള്‍ അഴിച്ചുകൊണ്ടുപോയതോടെ ഇതിന്റെ കാര്യം കട്ടപ്പുകയായി. രണ്ട് ബസിന്റെയും എന്‍ജിന്‍ അഴിച്ചെടുത്ത് ബെംഗളൂരുവിലേക്ക് കൊണ്ടുപോയെങ്കിലും ഇനിയും തിരിച്ചെത്തിച്ചിട്ടില്ല. എന്‍ജിനുകള്‍ ശരിയാക്കി കൊണ്ടുവരുമ്പോഴേക്കും ബസിന്റെ ബാക്കി ഭാഗങ്ങളും ബോഡിയുമെല്ലാം തുരുമ്പെടുത്തു നശിക്കും. ഉന്നതഗുണമേന്മ അവകാശപ്പെടുന്ന മള്‍ട്ടി ആക്‌സില്‍ ബസുകള്‍ എട്ടു വര്‍ഷത്തിനകം തകരാറിലായതില്‍തന്നെ ദുരൂഹത ആരോപിക്കുന്നുണ്ട്. അപകടത്തില്‍പ്പെട്ട് ഓടാതെ കിടക്കുന്ന വേറെയും സ്‌കാനിയ ബസുകളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (3 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (5 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (5 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (5 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (6 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (6 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (9 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (9 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (9 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (9 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (9 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (9 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (10 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (10 hours ago)

Malayali Vartha Recommends