കപ്പിത്താനെ കടലില്‍ മുക്കി ഷംസീര്‍ പൊട്ടിച്ചിരിച്ചു;വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഉമ്മന്‍ ചാണ്ടിക്ക് കൊടുത്തതിന്റെ കലിപ്പ് തീരുന്നില്ല,സ്പീക്കര്‍ എ എന്‍ ഷംസീറിനെ പാര്‍ട്ടി ആസ്ഥാനത്തേക്ക് വിളിപ്പിച്ചു,സ്പീക്കര്‍ കസേര തെറുപ്പിക്കുമോ അതോ വെട്ടിനിരത്തുമോ കണ്ടറിയണം, ക്യാപ്ടന്റെ മൂട്ടിലിട്ടല്ലേ ഷംസീര്‍ പൊട്ടിച്ചത്

കപ്പിത്താനെ മുക്കി കപ്പലിന്റെ ചുക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ കൈകളില്‍ വെച്ചുകൊടുത്ത് സ്പീക്കര്‍ എ എന്‍ ഷംസീറിനോട് കലിയിളകി നില്‍ക്കുകയാണ് പിണറായി. തുറമുഖം യാഥാര്‍ത്ഥ്യമായത് ഉമ്മന്‍ ചാണ്ടിയുടെ കഴിവുകൊണ്ടെന്ന് ഷംസീര്‍ സഖാവ് പച്ചയ്ക്ക് പറഞ്ഞു. ഇതോടെ വിഴിഞ്ഞം തുറമുഖത്ത് തലതല്ലിക്കരയേണ്ടി വന്നു പിണറായിക്ക്. ആദരണീയനായ മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും, ആത്മസമര്‍പ്പണവും ഓര്‍ക്കാതെ ഈ ചരിത്ര നിമിഷം പൂര്‍ത്തിയാകില്ലെന്ന് തുറന്നടിച്ച് ഷംസീര്‍ വെച്ചലക്കിയിരുന്നല്ലോ. തൊട്ടുപിന്നാലെ ഷംസീറിനെ എകെജി സെന്ററിലേക്ക് വിളിപ്പിച്ചെന്ന് വിവരങ്ങള്‍. മുഖ്യമന്ത്രിയുടെ മൂട്ടില്‍ തീയിട്ടിട്ട് പൊട്ടിച്ചിരിച്ച ഷംസീര്‍ ഇനി അധികം വാഴണ്ടെന്ന്. ഉദ്ഘാടന ദിവസം ദിവസം ഉമ്മന്‍ ചാണ്ടിയെന്ന പേര് എവിടെയും കേള്‍ക്കരുതെന്ന് മുഖ്യന്‍ അഗ്രഹിച്ചു പക്ഷെ കൂട്ടത്തിലുള്ള ഒരുത്തന്‍ തന്നെ കാലുവാരി.
ഉദ്ഘാടനവേദിയില്‍ ചിരിക്കാതെ നിന്ന പിണറായി ഏറെ ചര്‍ച്ചാവിഷയം ആയിരുന്നു. ഇപ്പോഴാണ് കാര്യം പിടികിട്ടിയത് ഷംസീര്‍ ഇക്ക വിഴിഞ്ഞം തൂക്കി ഉമ്മന്‍ ചാണ്ടിക്ക് കൊടുത്ത കലിപ്പില്‍ നില്‍ക്കുകയായിരുന്നു പിണറായി. പദ്ധതി എന്റെ കഴിവെന്ന് മുഖ്യനും എല്ലാം ക്യാപ്ടന്റെ വിജയമെന്ന് അണികളും തള്ളിമറിച്ചോണ്ട് വരുവാരുന്നു. ഇടത് നേതാക്കളില്‍ ആരും ഉമ്മന്‍ ചാണ്ടിക്ക് നന്ദി പറഞ്ഞില്ല എന്തിന് ഉദ്ഘാടനവേദിയില്‍ പിണറായി ഉമ്മന്‍ ചാണ്ടിയെന്ന പേര് ഉച്ചരിച്ചതേയില്ല. ഉമ്മന്‍ ചാണ്ടി ചര്‍ച്ചയാകരുത് എന്നതായിരുന്നു മുഖ്യന്റെ കണക്ക് കൂട്ടല്‍ പക്ഷെ ആ കുതന്ത്രം സ്പീക്കര്‍ പൊളിച്ചു. പിണറായിക്കിട്ട് പണിയാന്‍ വേണ്ടിയാണോ അതോ ശരിക്കും ഉമ്മന്‍ ചാണ്ടിയോടുള്ള നന്ദി അറിയിച്ചതാണോയെന്ന് അറിയില്ല എന്തായാലും ഷംസീറിന് ഒരു സല്യൂട്ട്. ഒരാളെങ്കിലും സത്യം തുറന്ന് പറഞ്ഞല്ലോ. അല്ലെങ്കില്‍ വലല്ാത്ത നന്ദികേടായിപ്പോയേനെ. പിണറായി വിജയന്‍ പിന്നെ നന്ദികേടല്ലേ കാണിക്കൂ അത് മൂപ്പരുടെ രക്തത്തില്‍ ഉള്ളതാ.
ഫേസ്ബുക്കില്‍ ഒരു കുറിപ്പിട്ടിരുന്നു ഷംസീര്‍ അതിലാണ് ഉമ്മന്‍ ചാണ്ടിക്ക് നന്ദി പറഞ്ഞിരിക്കുന്നത്. കുറിപ്പ് നോക്കാം....
കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഇന്ന് ഒരു പുതിയ അധ്യായം ആരംഭിച്ചു.
ദീര്‍ഘകാലത്തെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വഹിച്ചു. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായി.
ഇതൊരു ചരിത്ര നിമിഷമാണ്.
വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ സാമ്പത്തിക വികസനത്തിന് ഒരു വലിയ നാഴികക്കല്ലായി മാറും. ഈ തുറമുഖം സംസ്ഥാനത്തിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സംസ്ഥാനത്തിന്റെ വാണിജ്യ ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ, ഇത് കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കാരണമാകും.
വിഴിഞ്ഞം തുറമുഖത്തിന്റെ നാള്‍വഴികളിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നല്‍കിയ നേതൃത്വം പോര്‍ട്ടിന്റെ സാക്ഷാത്കാരത്തിന് ആക്കം കൂട്ടുന്നതായിരുന്നു. ഈ പദ്ധതിക്ക് എതിരെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നിട്ടും, അദ്ദേഹം ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോയി.
ആദരണീയനായ മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും, ആത്മസമര്‍പ്പണവും ഓര്‍ക്കാതെ ഈ ചരിത്ര നിമിഷം പൂര്‍ത്തിയാകില്ല.
വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ ഭാവിക്ക് അനന്തമായ സാധ്യതകള്‍ തുറന്നുകാട്ടുന്നു. ഈ പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് ഒരു പുതിയ ഏടായി മാറുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
വിഴിഞ്ഞം തുറമുഖം കേരള വികസനം.
ഇതാണ് ഷംസീര്‍ കുറിച്ചത് ഇതോടെ സ്പീക്കറിന് നിറഞ്ഞ കൈയ്യടി. തുറമുഖത്തിന്റെ പേരും പെരുമയും തൈക്കണ്ടിയിലേക്ക് തൂക്കാന്‍ അമ്മായിയപ്പനും മരുമോനും കളി ഇറക്കുന്നതിനിടയില്‍ ഷംസീര്‍ കേറി പൊട്ടിച്ചു. അല്ലെങ്കിലും അടുത്തകാലത്തായി റിയാസിനും പിണറായിക്കും അന്തകനായി മാറിയിരിക്കുകയാണ് ഷംസീര്‍. നിയമസഭയില്‍ ക്യാപ്ടനെ എടുത്തിട്ട് പൊട്ടിക്കാന്‍ പ്രതിപക്ഷത്തിന് അവസരം കൊടുക്കുകയാണ്. ഭരണപക്ഷത്തൂന്ന് പ്രതിപക്ഷത്തിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ തുനിയുന്ന മന്ത്രിമാരുടെ മൈക്ക് ഓഫാക്കി ഷംസീര്‍ ചെക്കുവെക്കും. ഷംസീറിന് നേരെ പാര്‍ട്ടി ആപ്പീസില്‍ പരാതി എത്തിയിട്ടുണ്ട്. ഗോവിന്ദന്‍ ഒരുവഴിക്കൂടെ അന്വേഷിച്ച് വരുമ്പോഴാണ് ദേ വിഴിഞ്ഞത്തിട്ട് പിണറായിക്ക് പൊട്ടിച്ചിരിക്കുന്നത്. ഷംസീര്‍ എന്തിനുള്ള പുറപ്പാടാണെന്ന് പേടിച്ച് മുഖ്യമന്ത്രി.
വിഴിഞ്ഞത്ത് ഇടതുപക്ഷത്തിന്റെ ഇടപെടലിനെ മൊത്തത്തില്‍ പുകഴ്ത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നടത്തിയത്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി നടത്തിയ ശ്രമങ്ങളെ സര്‍ക്കാര്‍ ഓര്‍ത്തതോ പറഞ്ഞതോ ഇല്ല. വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ തുടങ്ങിയ പ്രോജക്ടില്‍ തുറമുഖ മന്ത്രിയായിരുന്ന എം വിജയകുമാറിന്റെ ഇടപെടല്‍ വരെ മന്ത്രി വാസവന്‍ ഓര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ട് മന്ത്രിമാരെ പ്രത്യേകം എടുത്തു പറഞ്ഞു. ആദ്യ പിണറായി സര്‍ക്കാരില്‍ തുറമുഖ ചുമതല നോക്കിയ കടന്നപ്പള്ളി രാമചന്ദ്രനേയും അഭിനന്ദിച്ചു. ഇതിനൊപ്പം രണ്ടാം സര്‍ക്കാരില്‍ ആദ്യം മന്ത്രിയായിരുന്ന അഹമ്മദ് ദേവര്‍കോവിലിനേയും അഭിനന്ദനം കൊണ്ട് മൂടി. ഉമ്മന്‍ചാണ്ടിയെ കുറിച്ച് ഒരക്ഷരം മുഖ്യമന്ത്രി പറഞ്ഞില്ല. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി നടത്തിയ ഇടപടെലാണ് അദാനിയെ നിര്‍മ്മാണത്തിന് എത്തിച്ചത്. ഇതോടെയാണ് വിഴിഞ്ഞത്തിനെതിരായ ലോബികള്‍ തകര്‍ന്നത്. എന്നിട്ടും അദാനിക്ക് അടക്കം നന്ദി പറഞ്ഞ മുഖ്യമന്ത്രി പിണറായി ഉമ്മന്‍ചാണ്ടിയെ പരാമര്‍ശിച്ചതുമില്ല.
https://www.facebook.com/Malayalivartha

























