ബൈബിളിലെ 'ഓഫിര്‍' തുറമുഖം...വിഴിഞ്ഞത്തിന്റെ അതിശയിപ്പിക്കുന്ന കഥ

ഒരു ജില്ലയുടെ വികസനത്തിൽ മാത്രം ഒരുങ്ങുന്നതല്ല, മറിച്ച് ഇന്ത്യക്ക് മുഴുവൻ സാമ്പത്തിക ലാഭം ഉണ്ടാക്കികൊടുക്കാനുള്ള ശേഷിയും കഴിവുമായാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് ഉദഘാടനം ചെയ്തത് . ഇനി രാജ്യത്തെ വിവിധ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ചരക്കു നീക്കത്തിന്റെ 80%വും നടക്കാൻ പോകുന്നത് വിഴിഞ്ഞം വഴിയാകും. വിഴിഞ്ഞത്ത് എത്തുന്ന മദർ ഷിപ്പുകളിലെ ചരക്കുകൾ ഇനി കേരളത്തിലൂടെ റോഡ് മാർഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകും.
2024 ജൂലൈ 12 നു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ മദർ ഷിപ്പ് സാൻ ഫെർണാണ്ടോയെ കേരളം ഔദ്യോഗികമായി സ്വീകരിച്ചു. ഏറെനാളായി സ്വപ്നം കാണുന്ന പദ്ധതിയാണ് വിഴിഞ്ഞത്ത് ഇന്ന്സഫലമായത്. 1905ൽ തിരുവിതാംകൂർ രാജാവായിരുന്ന മൂലം തിരുനാൾ രാമവർമ്മ വിഴിഞ്ഞത്ത് തുറമുഖം നിർമ്മിക്കാൻ പദ്ധതിയിട്ടെങ്കിലും നടന്നില്ല. 1945ൽ സർ സി.പിയും പദ്ധതി തയ്യാറാക്കിയിരുന്നു.
1991ലെ കരുണാകരൻ സർക്കാരും ശ്രമം നടത്തി. അന്നത്തെ തുറമുഖമന്ത്രി എം.വി.രാഘവനായിരുന്നു ചുക്കാൻ പിടിച്ചത്. എ.കെ.ആന്റണി സർക്കാർ 1995ൽ കുമാർ എനർജി കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇ.കെ.നായനാർ സർക്കാരും പദ്ധതി തയ്യാറാക്കി 1999ൽ കരാർ ഒപ്പിട്ടിരുന്നു.
2005ൽ പൊതു, സ്വകാര്യ പങ്കാളിത്ത മാതൃകയിൽ ടെൻഡർ വിളിച്ചത് പ്രകാരമെത്തിയ കമ്പനിക്ക് സുരക്ഷാ അനുമതി നിഷേധിക്കപ്പെട്ടു. പാരിസ്ഥിതിക അനുമതി ലഭിച്ചശേഷം ടെൻഡർ നടപടികളുമായി ഉമ്മൻചാണ്ടി സർക്കാർ മുന്നോട്ടു പോയതോടെയാണ് തുറമുഖ നിർമ്മാണത്തിന് ജീവൻ വയ്ക്കുന്നത് ..2015 ഡിസംബർ 5 നു നിതിന്‍ ഗദ്ഗരിയുടെയും അദനി ഗ്രൂപ്പിന്‍റെ സി.ഈ.ഓ. കരൺ അദനിയുടെയും ആയിരക്കണക്കിന് വരുന്ന ജനങ്ങളുടെയും സാനിധ്യത്തിൽ അന്നത്തെ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
എന്നാൽ എ.ഡി 620ൽതന്നെ വിഴിഞ്ഞം പ്രധാന തുറമുഖമായിരുന്നെന്ന് നിരവധി ചരിത്രകാരന്മാർരേഖപ്പെടുത്തിയിട്ടുണ്ട് . റോം, മെസപ്പൊട്ടോമിയൻ സഞ്ചാരികൾ രേഖപ്പെടുത്തിയിട്ടുള്ള കുറിപ്പുകളിൽ വിഴിഞ്ഞത്തെക്കുറിച്ചും തുറമുഖത്തേക്കുള്ള കപ്പൽപ്പാതയും രേഖപ്പെടുത്തിയിട്ടുമുണ്ട് .
ബലിത, ബ്ലിങ്ക തുടങ്ങിയ പേരുകളിലും വിഴിഞ്ഞം അറിയപ്പെട്ടിരുന്നു. എ.ഡി ഒന്നാം നൂറ്റാണ്ടിൽ ഗ്രീക്കിൽ എഴുതപ്പെട്ട 'പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീ' എന്ന യാത്രാവിവരണ ഗ്രന്ഥത്തിലും വിഴിഞ്ഞത്തെക്കുറിച്ച് പരാമർശമുണ്ട്. കുമരിക്കു (കന്യാകുമാരി) സമീപത്തെ ബലിതയെന്ന തീരദേശ ഗ്രാമമാണ് വിഴിഞ്ഞമെന്നും ആഴമേറിയ പ്രകൃതിദത്ത തുറമുഖമെന്നുമാണ് രേഖപ്പടുത്തിയിട്ടുള്ളത്.
എ.ഡി രണ്ടും മൂന്നും നൂറ്റാണ്ടുകളിൽ നാവികർ ഉപയോഗിച്ചിരുന്ന 'പ്യൂട്ടങ്കർ ടേബിൾ' എന്ന ഭൂപടത്തിൽ വിഴിഞ്ഞത്തെ ബ്ലിങ്ക എന്നാണ് രേഖപ്പെടുത്തിയിരുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ ഉപനഗരമെന്ന നിലയിലാണ് തിരുവനന്തപുരത്തിന്റെ വികസനമെന്ന് കെ.ശിവശങ്കരൻ നായരുടെ 'അനന്തപുരി നൂറ്റാണ്ടുകളിലൂടെ' എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ആയ് രാജാക്കന്മാരുടെ തുറമുഖ നഗരമായിരുന്നു വിഴിഞ്ഞം. 990 കാലഘട്ടത്തിൽ രാജരാജ ചോളന്മാരുടെ ആക്രമണത്തെ തുടർന്ന് രാജേന്ദ്രചോളപട്ടണം എന്ന് പേരിട്ടു. മൂന്നാം നൂറ്റാണ്ടിൽ ചൈന, ഇറാൻ, തുർക്കി, പേർഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നും വിഴിഞ്ഞത്തേക്ക് വ്യാപാര കപ്പലുകൾ എത്തിയതിന്റെ തെളിവുകളും കണ്ടെത്തിയിരുന്നു
ബലിത, ബ്ലിങ്ക തുടങ്ങിയ പേരുകളിലും വിഴിഞ്ഞം അറിയപ്പെട്ടിരുന്നു. എ.ഡി ഒന്നാം നൂറ്റാണ്ടിൽ ഗ്രീക്കിൽ എഴുതപ്പെട്ട 'പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീ' എന്ന യാത്രാവിവരണ ഗ്രന്ഥത്തിലും വിഴിഞ്ഞത്തെക്കുറിച്ച് പരാമർശമുണ്ട്. കുമരിക്കു (കന്യാകുമാരി) സമീപത്തെ ബലിതയെന്ന തീരദേശ ഗ്രാമമാണ് വിഴിഞ്ഞമെന്നും ആഴമേറിയ പ്രകൃതിദത്ത തുറമുഖമെന്നുമാണ് രേഖപ്പടുത്തിയിട്ടുള്ളത്.
എ.ഡി രണ്ടും മൂന്നും നൂറ്റാണ്ടുകളിൽ നാവികർ ഉപയോഗിച്ചിരുന്ന 'പ്യൂട്ടങ്കർ ടേബിൾ' എന്ന ഭൂപടത്തിൽ വിഴിഞ്ഞത്തെ ബ്ലിങ്ക എന്നാണ് രേഖപ്പെടുത്തിയിരുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ ഉപനഗരമെന്ന നിലയിലാണ് തിരുവനന്തപുരത്തിന്റെ വികസനമെന്ന് കെ.ശിവശങ്കരൻ നായരുടെ 'അനന്തപുരി നൂറ്റാണ്ടുകളിലൂടെ' എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മൂന്നാം നൂറ്റാണ്ടിൽ ചൈന, ഇറാൻ, തുർക്കി, പേർഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നും വിഴിഞ്ഞത്തേക്ക് വ്യാപാര കപ്പലുകൾ എത്തിയതിന്റെ തെളിവുകളും കണ്ടെത്തിയിട്ടുണ്ട് . എട്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ‘കുവലയമാല’ എന്ന കൃതിയിൽ ‘വിജയ പുരി’ എന്നാണ് വിഴിഞ്ഞത്തെ വിശേഷിപ്പിക്കുന്നത് .
ആയ് രാജാക്കന്മാരുടെ തുറമുഖ നഗരമായിരുന്നു വിഴിഞ്ഞം. ആയ് രാജ്യവംശത്തിന്‍റെ അവസാനകാലത്ത് വിഴിഞ്ഞമായിരുന്നു അവരുടെ തലസ്ഥാനം. ഈജിപ്ഷ്യന്‍ സഞ്ചാരിയായ ക്ലോഡിയസ് ടോളമി തന്‍റെ യാത്രാ വിവരണത്തിൽ വിഴിഞ്ഞത്തെ കുറിച്ചും ആയ് രാജാക്കന്മാരെ കുറിച്ചും വ്യക്തമായ സൂചന നല്‍കുന്നുണ്ട്.
ദക്ഷിണേന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും തിളക്കമേറിയ ഏടുകള്‍ സമ്മാനിച്ച സംഘകാലഘട്ടത്തിലെ പ്രമുഖ ആയ് രാജാക്കന്മാരായിരുന്നു ആയ് അണ്ടിരന്‍, തിതിയന്‍, അതിയന്‍ തുടങ്ങിയവര്‍. ചെങ്കോട്ടക്കടുത്തു പോതിയന്മാലയിലെ ആയ്കുടി യായിരുന്നു മൂവരുടെയും ആസ്ഥാനം. അക്കാലത്ത് വിഴിഞ്ഞം ആയ് രാജാക്കന്മാരുടെ പ്രമുഖ തുറമുഖമായിരുന്നു. ആയ് രാജ്യത്തെ വിഭവങ്ങള്‍ കടല്‍ കടല്കടന്നിരുന്നത് വിഴിഞ്ഞത്ത് കൂടിയാണ്. റോമന്‍ സാമ്രാജ്യത്തില്‍ നിന്നുള്ള കപ്പലുകള്‍ പോലും അന്ന് വിഴിഞ്ഞത്ത് നങ്കൂരമിട്ടിരുന്നു. അക്കാലത്ത് വിഴിഞ്ഞത്ത് ഒരു സൈനികത്താവളവും ഉണ്ടായിരുന്നു. തുറമുഖത്തിന്റെ നിയന്ത്രണം അവിടത്തെ സൈനികകാരുടെ കൈകളിലായിരുന്നു. പ്രകൃതി സമ്പത്തിന്‍റെ അക്ഷയഖനിയായിരുന്നു അന്ന് ആയ് രാജ്യം
ശിലാലിഖിതങ്ങളില്‍ നിന്നും അനുബന്ധ ചരിത്ര രേഖകളില്‍ നിന്നുമാണ് ആയ് രാജവംശം വിഴിഞ്ഞം കേന്ദ്രമാക്കി വാണിരുന്നുവെന്നതിന്‍റെ തെളിവുകള്‍ ലഭിക്കുന്നത്. വിഴിഞ്ഞത്ത് എത്തിയ ഉടന്‍ ആയ് രാജക്കന്മാര്‍ ഇവര്‍ അവിടെ ഒരു കോട്ട ഉണ്ടാക്കി .പാണ്ഡ്യരാജാവായ നെടുഞ്ചെഴിയന്റെ കാലത്തെ മദ്രാസ് കോപ്പര്‍ പ്ലേറ്റില്‍ ഇവിടത്തെ കോട്ടയെ കുറിച്ച് പരാമര്‍ശമുണ്ട്. വിസ്തൃതമായ കിടങ്ങുകളും നാലുപുറവും കടല്‍വെള്ളത്താല്‍ ചുറ്റപ്പെട്ട ആകാശം മുട്ടുന്ന മതിലുകളോടുകൂടിയ വന്‍ കോട്ടയെന്നാണ് വിഴിഞ്ഞം കോട്ടയെ കുറിച്ചുള്ള വിവരണം.
സമ്പന്നമായ ഒരു ടൌണ്‍ഷിപ്പിനെ കുറിച്ചുള്ള വിവരണവും മദ്രാസ് കോപ്പര്‍ പ്ലേറ്റിലുണ്ട്. ചോള രാജാവായ രാജരാജ ചോളന്‍റെ മകനായ രാജേന്ദ്ര ചോളന്‍ 1019ല്‍ ആയ് രാജാക്കന്മാരില്‍ നിന്നും വിഴിഞ്ഞം ആക്രമിച്ചു കീഴടക്കി വിഴിഞ്ഞത്തിന്‍റെ പേര് ‘രാജേന്ദ്രചോള പട്ടണം’ എന്നാക്കി. ഇന്നത്തെ പേര് വരുന്നതിന് മുന്‍പ് ‘വിഴിഞ്ഞത്തുവായ്' എന്നായിരുന്നു ഇവിടം അറിയപ്പെട്ടിരുന്നത്. ഇത് ലോപിച്ചാണ് ‘വിഴിഞ്ഞം’ എന്ന പേരുണ്ടായത്. ഇത്രയും ചരിത്രം ..ഇനി അൽപ്പം ഐതിഹ്യം ...
3000 വര്‍ഷം പിറകില്‍. ബൈബിളിലെ സോളമന്‍ ചക്രവര്‍ത്തി ജറൂസലം വാഴുന്ന കാലത്തു സോളമന്റെ രാജധാനിയിലേക്ക് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് അമൂല്യ വസ്തുക്കള്‍ പ്രവഹിക്കുമായിരുന്നു . അത്തരത്തില്‍ സോളമന് വേണ്ടി ചന്ദനം, സ്വര്‍ണം, ആനക്കൊമ്പ്, സുഗന്ധ വ്യഞ്ജനങ്ങള്‍, തുടങ്ങിയവ ജറൂസലമിലെത്തിയത് 'ഓഫിര്‍' എന്നൊരു തുറമുഖത്തു നിന്നാണെന്നു കുറിച്ച് ബൈബിളില്‍ ഒന്നിലേറെ ഇടങ്ങളില്‍ പരാമര്‍ശമുണ്ട്. ഇത് വിഴിഞ്ഞത്തിന് ഏതാനും നാഴിക തെക്കുള്ള പൂവാര്‍ ആണെന്നാണ് പറയപ്പെടുന്നത് . കാരണം സോളമന്റെ രാജധാനിയിലേക്കെത്തിയെന്ന് പറയുന്ന വസ്തുക്കളില്‍ സ്വര്‍ണമൊഴികെ മറ്റെല്ലാം പശ്ചിമഘട്ട മലനിരകളില്‍ ലഭ്യമാണ്. തെക്കന്‍ തിരുവിതാംകൂറിലെ വലിയ നദികളിലൊന്നായ നെയ്യാറിന്‍റെ അഴിമുഖം പൂവാര്‍ കടപ്പുറത്താണ്. അങ്ങനെ നോക്കിയാൽ ഇത്തരമൊരു സാധ്യത തള്ളിക്കളയാനാവില്ല.
കച്ചവടത്തിന് എത്തിയ പോര്‍ട്ടുഗീസുകാര്‍ വിഴിഞ്ഞത് ഒരു പണ്ടകശാല നിര്‍മ്മിച്ചതും പോര്‍ട്ടുഗീസുകാര്‍ക്കും ഡച്ചുകാര്‍ക്കും പിന്നാലെ തെക്കന്‍ തീരത്തേക്ക് സുഗന്ധവ്യഞ്ജനവ്യാപാരത്തിന് എത്തിയ ബ്രിട്ടീഷുകാര്‍ക്ക് വിഴിഞ്ഞത്ത് ഒരു കോട്ട കെട്ടി വ്യാപാരം നടത്തുന്നതിനുള്ള സമ്മതം ആറ്റിങ്ങലിലെ ഉമയമ്മറാണി നല്കിയെങ്കിലും വിഴിഞ്ഞത്ത് ഒരു കോട്ട പണിയണം എന്ന ആവശ്യം റാണിയുടെ മന്ത്രിമാരും എട്ടുവീട്ടില്‍ പിള്ളമാരില്‍ പ്രധാനികളുമായ കുടമന്‍ പിള്ളയും വഞ്ചിമുട്ടത്ത് പിള്ളയും ഏതിര്‍ത്തു. പകരം അഞ്ചുതെങ്ങില്‍ കോട്ട പണിയുവാന്‍ അവര്‍ ആവശ്യപ്പെട്ടു. വിഴിഞ്ഞത്തിലുള്ളതുപോലെ സൗകര്യങ്ങള്‍ അഞ്ചുതെങ്ങില്‍ ഉണ്ടായിരുന്നില്ല എങ്കിലും പിള്ളമാരുടെ നിബന്ധനകള്‍ക്ക് വഴങ്ങി അഞ്ചുതെങ്ങില്‍ കോട്ട പണിയുവാന്‍ ബ്രിട്ടിഷുകാര്‍ നിര്‍ബന്ധിതരായി. പിന്നെ ബ്രിട്ടിഷുകാര്‍ നാടിന്‍റെ അധികാരകടിഞ്ഞാണ്‍ സ്വന്തമാക്കിയെങ്കിലും വിഴിഞ്ഞത്തെ ബ്രിടീഷുകാരും പിന്നെ ഓർത്തില്ല ..
സ്വാതന്ത്ര്യത്തിനു ശേഷവും വിഴിഞ്ഞത്തെ കുറിച്ച് ആരും ചിന്തിച്ചില്ല.. പിന്നീട് തൊണ്ണൂറുകളുടെ തുടക്കത്തില്‍ കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് തുറമുഖ വകുപ്പ് മന്ത്രിയായ എം. വി. രാഘവന്‍ ആണ് വിഴിഞ്ഞത് ഒരു തുറമുഖം നിര്‍മ്മിക്കണം എന്നആവശ്യം വീണ്ടും മുന്നോട്ടു വയ്ക്കുന്നത് ..ഏറെ കടമ്പകൾക്ക് ശേഷം ഇന്ന് ആദ്യ മദർ ഷിപ്പ് സാൻ ഫെർണാണ്ടോ വിഴിഞ്ഞത്തെത്തിയപ്പോൾ അവകാശവാദം ഉന്നയിക്കാൻ മുന്നോട്ട് വരുന്നത് ഏറെപ്പേരാണ് . ..അതെന്തായാലും ലോക ഭൂപടത്തിൽ നമ്മുടെ കേരളം തലസ്ഥാനവും വിഴിഞ്ഞവും ഇപ്പോൾ ഇടം പിടിച്ചിരിക്കുകയാണ് . ഇത് തീർച്ചയായും നമുക്കെല്ലാം അഭിമാന മുഹൂർത്തം തന്നെയാണ്
https://www.facebook.com/Malayalivartha

























