തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായി ടണലില്‍ ഇറങ്ങിയുള്ള തെരച്ചില്‍ രാവിലെ തുടരും....

തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായി ടണലില്‍ ഇറങ്ങിയുള്ള തെരച്ചില്‍ രാവിലെ തുടരും.
രാവിലെ ആറരയോടെയായിരിക്കും തെരച്ചില്‍ ആരംഭിക്കുക. ജില്ലാ കളക്ടറും മേയറും എന്‍ഡിആര്‍എഫ് സംഘവും നടത്തിയ ചര്‍ച്ചയക്ക് ശേഷമാണ് സുരക്ഷ കൂടെ പരിഗണിച്ചാണ് തെരച്ചില്‍ രാവിലെത്തേക്ക് മാറ്റിയത്.
അതേസമയം . മാന്‍ഹോളില്‍ റോബോട്ടിനെ ഉപയോഗിച്ചു പരിശോധന ഇന്നലെ ആരംഭിച്ചിരുന്നു. മാലിന്യം മാറ്റാനായാണ് റോബോട്ടിക് സഹായം. പരിശോധനയ്ക്കിടെ അപകടം നടന്ന ഭാഗത്തെ ടണലിന്റെ 40 മീറ്റര്‍ വരെ ഉള്ളിലേക്ക് ഒരു സംഘം സ്കൂബ ടീം കടന്നുവെങ്കിലും മാലിന്യകൂമ്പാരം കാരണം മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല. പിന്നാലെയാണ് റോബോട്ടിന്റെ സഹായം ഉപയോഗിക്കാന്‍ തീരുമാനിച്ചത്. മാലിന്യം നീക്കി രാത്രിയിലും പരിശോധന തുടര്‍ന്നിരുന്നു.
ഒരാള്‍ക്കു മാത്രം ഇറങ്ങാവുന്ന മാന്‍ഹോളിലേക്ക് ആളുകള്‍ ഇറങ്ങുന്നതു അപകടമാണെന്നു കണ്ടാണ് റോബോട്ടിനെ എത്തിച്ചത്. ടെക്നോപാര്‍ക്കിലെ ജെന്‍ റോബോട്ടിക്സ് കമ്പനിയുടേതാണ് റോബോട്ട്. രണ്ട് റോബോട്ടുകളെയാണ് എത്തിച്ചത്.
കോര്‍പറേഷന്റെ താത്കാലിക തൊഴിലാളിയാണ് ജോയ്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞിരുന്നത് വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൂന്ന് പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില്‍പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ കയര്‍ ഇട്ടുകൊടുത്തെങ്കിലും ജോയിക്ക് പിടിച്ചുകയറാന്‍ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha

























