സങ്കടം അടക്കാനാവാതെ നിലവിളിച്ച്.... വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ചു ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി; വെന്റിലേറ്ററില്‍ കഴിഞ്ഞത് 75 ദിവസത്തോളം...

സങ്കടം അടക്കാനാവാതെ നിലവിളിച്ച്.... വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ചു ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി.
വേങ്ങൂര്‍ കൊപ്പിള്ളി പുതുശ്ശേരി വീട്ടില്‍ അഞ്ജന ചന്ദ്രന് (28) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 3.15ഓടെയാണ് മരണം സ്ഥിരീകരിച്ചത്. 75 ദിവസത്തോളമായി അഞ്ജന വെന്റിലേറ്ററിലായിരുന്നു. വേങ്ങൂര്‍ പഞ്ചായത്തില്‍ മാത്രം മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചവരുടെ എണ്ണം മൂന്നായി.
അഞ്ജനയടക്കം മൂന്ന് പേര് ഗുരുതരാവസ്ഥയില്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. സര്‍ക്കാര്‍ സഹായം ലഭിക്കാത്തതിനെ തുടര്‍ന്നു നാട്ടുകാരില്‍ നിന്നടക്കം ധന സമാഹരണം നടത്തിയാണ് ഇവരുടെ ചികിത്സക്കായുള്ള പണം കണ്ടെത്തിയത്. പഞ്ചായത്ത് സഹായനിധി രൂപീകരിച്ച് രണ്ടര ലക്ഷം കൈമാറിയിരുന്നു. ചികിത്സയ്ക്ക് ഏതാണ്ട് 25 ലക്ഷത്തോളം ചെലവായിട്ടുണ്ട്.
അതേസമയം ജല അതോറിറ്റിയുടെ കുടിവെള്ളം ഉപയോഗിച്ചതിനെ തുടര്‍ന്നു വേങ്ങൂര്‍, മുടക്കുഴ പഞ്ചായത്തിലെ 240ഓളം പേര്‍ക്ക് മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നു. മരിച്ച അഞ്ജനയുടെ ഭര്‍ത്താവ്, ഭര്‍തൃ സഹോദരന് എന്നിവരും മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്നു. ഏപ്രില്‍ 17 മുതലാണ് പ്രദേശത്ത് മഞ്ഞപ്പിത്തം പടരാന്‍ തുടങ്ങിയത്.
"
https://www.facebook.com/Malayalivartha

























