16 വികസന മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തി നീതി ആയോഗ് തയ്യാറാക്കിയ സുസ്ഥിര വികസന സൂചികയില്‍ തുടര്‍ച്ചയായ നാലാം തവണയും ഒന്നാം സ്ഥാനത്ത് കേരളം

16 വികസന മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തി നീതി ആയോഗ് തയ്യാറാക്കിയ സുസ്ഥിര വികസന സൂചികയില്‍ തുടര്‍ച്ചയായ നാലാം തവണയും ഒന്നാം സ്ഥാനത്ത് കേരളം.
ദാരിദ്ര്യം, വിദ്യാഭ്യാസം, ജീവിത നിലവാരം തുടങ്ങിയ 16 വികസന മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണിത് ലഭ്യമായത്. കേരളത്തിനും ഉത്തരാഖണ്ഡിനും 79 പോയിന്റ് വീതം ലഭ്യമായി. 78 പോയിന്റുള്ള തമിഴ്നാടാണ് മൂന്നാം സ്ഥാനത്ത്. 51 പോയിന്റുമായി ബിഹാറാണ് ഏറ്റവും പിന്നിലുള്ളത്.
കേന്ദ്ര ഭരണപ്രദേശങ്ങളില്‍ ചണ്ഡിഗഡ് ആണ് ഒന്നാമത്(77).ദേശീയ ശരാശരിയായ 71 പോയിന്റിന് മുകളില്‍ ഗോവ, ഹിമാചല്‍ പ്രദേശ്(77), പഞ്ചാബ്, സിക്കിം(76), കര്‍ണാടക(75), ഗുജറാത്ത്, ആന്ധ്ര, തെലങ്കാന(74), മഹാരാഷ്ട്ര(73), മിസോറാം, ഹരിയാന, മണിപ്പൂര്‍(72), ത്രിപുര(71) എന്നീ സംസ്ഥാനങ്ങളുമെത്തി.
വിദ്യാഭ്യാസം, ലിംഗസമത്വം, പട്ടിണി ഇല്ലാതാക്കല്‍, ഊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ മുന്നിലുള്ള കേരളം ഉത്തരവാദിത്വമുള്ള ഉപഭോഗവും ഉത്പാദനവും എന്ന മേഖലയില്‍ പിന്നിലാണുള്ളത്.
"
https://www.facebook.com/Malayalivartha

























